VINODKUMAR K.

VINODKUMAR K.

Any

Reading

Problem

Fitness Trainer

KOOLOTH HOUSE

PARAL P.O. - 670 671

Kannur, 9447264122

Nil

Back

Nil

സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പ്

സെന്‍സായ് വിനോദ്കുമാര്‍ കെ. (ഫോര്‍ത്ത് ഡാന്‍ ബ്ളാക്ബെല്‍റ്റ്) ചീഫ് ഇന്‍ട്രക്ടര്‍ ഏന്‍ഡ് റപ്രസന്റേറ്റീവ് വേള്‍ഡ് ഷോട്ടോകാന്‍ കരാട്ടെ ഇന്ത്യ, പുതുച്ചേരി സ്റേറ്റ്.

കരാട്ടെ എന്ന ലോകപ്രശസ്തമായ ആയോധനകലയില്‍ അതിവിദഗ്ദ്ധനായി മാറിയ മലയാളിയുവാവാണ് സെന്‍സായ് വിനോദ്കുമാര്‍. കളരിഗുരുക്കളായിരുന്ന ഗോപി മേസ്ത്രിയുടെയും മാധവിയമ്മയുടെയും മകനാണ് ഈ ചെറുപ്പക്കാരന്‍.

ഏഴുവരെ പുതുവാച്ചേരി ഈസ്റ് യു.പി. സ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് പള്ളൂര്‍ ബോയ്സ് ഹൈസ്കൂളില്‍നിന്ന് എസ്.എസ്.എല്‍.സി. പാസ്സായി. പിന്നീട്, ഐ.ടി.സിയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ളോമ കരസ്ഥമാക്കി.

പ്രൈമറിക്ളാസ്സില്‍ പഠിക്കുന്നകാലത്തുതന്നെ വിനോദ് കരാട്ടെ പരിശീലിച്ചുതുടങ്ങി. ബാലന്‍മാസ്ററായിരുന്നു ആദ്യഗുരു. പിന്നീട് പല ആചാര്യന്മാരില്‍നിന്നും പരിശീലനം നേടിയ ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഗുരുനാഥന്‍ സത്രജിത്ത് ചൌധരിയാണ്. എം.ടെക് ബിരുദധാരിയും കരാട്ടെ ആറാംഡിഗ്രി ബ്ളാക്ക് ബെല്‍ട്ട് ഹോള്‍ഡറുമാണ് സത്രജിത്ത് ചൌധരി.

കരാട്ടെ പരിശീലനരംഗത്ത്, ഇന്ത്യാഗവണ്‍മെന്റ് അംഗീകാരവും ഇന്റര്‍നാഷണല്‍ ഒളിമ്പിക് അസോസിയേഷന്‍ അംഗീകാരവും ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മറ്റിയുടെ അംഗീകാരവുമുള്ള വേള്‍ഡ് കരാട്ടെ ഫെഡറേഷനിലും ഓള്‍ ഇന്ത്യാ കരാട്ടെ ഫെഡറേഷനിലും അഫിലിയേറ്റ് ചെയ്ത സ്പോര്‍ട്സ് കരാട്ടെ ഡൊ അക്കാദമി നടത്തിവരികയാണ് കഴിഞ്ഞ 21 വര്‍ഷമായി വിനോദ്കുമാര്‍. വേള്‍ഡ് ഷോട്ടോകാന്‍ കരാട്ടെ ഡൊ ഫെഡറേഷനില്‍ (ജപ്പാന്‍) അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനം കൂടിയാണിത്. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പരിശീലനം നടത്തുന്ന ഈ സ്ഥാപനം മാഹി-പാറാല്‍ റോഡിലാണ് സ്ഥിതിചെയ്യുന്നത്. ഇതിനോടകം ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പോലീസുദ്യോഗസ്ഥര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെടുന്ന നിരവധിപേര്‍ ഈ ആയോധനക്കളരിയില്‍ പരിശീലനം നേടിക്കഴിഞ്ഞു.

ജപ്പാന്‍, ചൈന, മലേഷ്യ, അമേരിക്ക, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ കരാട്ടെ വിദഗ്ദ്ധരുടെകീഴില്‍ വിനോദ് പരിശീലനം നേടിയിട്ടുണ്ട്. ജപ്പാനിലെ ഹിതോ ഷി കസൂയ (എട്ടാം ഡിഗ്രി ബ്ളാക്ക് ബെ ല്‍ട്ട് ഹോള്‍ഡര്‍) യാണ് വിനോദിന്റെ ഗ്രാന്റ്മാസ്റര്‍.

കണ്ണൂര്‍ ജില്ലാ കരാട്ടെ അസോസിയേഷന്റെ ജനറല്‍സെക്രട്ടറിയാണ് വിനോദ്. കൂടാതെ, വേള്‍ഡ് ഷോട്ടോക്കാന്‍ കരാട്ടെ ഫെഡറേഷന്റെ പുതുച്ചേരി സംസ്ഥാന ചീഫ് ഇന്‍സ്ട്രക്ടര്‍ എന്നനിലയില്‍ ഇദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു.

1996-ല്‍ നാഷണല്‍ ചാമ്പ്യനും മണിപ്പൂര്‍ ആയോധനകലയായ താങ്ങ്താ യുടെ ഓള്‍ ഇന്ത്യാ ലവല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ ടീം ക്യാപ്റ്റനും (1993) ഈ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ആദ്യത്തെ വെങ്കലമെഡല്‍ ജേതാവുമാണ് വിനോദ്കുമാര്‍. കണ്ണൂര്‍ ജില്ലാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ (2009) കണ്ണൂര്‍ പോലീസ് ക്ളബ് ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന ഇരുപത്തി മൂന്നാമത് ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. അതിനുശേഷം കേരളാ കരാട്ടെ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്തു വച്ചു നടന്ന 28-ാമത് സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു സ്വര്‍ണ്ണവും നാലു വെള്ളിയും നാലു വെങ്കലവും കരസ്ഥമാക്കി. ഗോള്‍ഡ് മെഡലിന് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് (ഓള്‍ ഇന്ത്യാ കരാട്ടെ ഡൊ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍) ഈറോഡില്‍ വച്ചു നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. വേര്‍ഡ് ഷോട്ടോകാന്‍ കരാട്ടെ ഡൊ ഫെഡറേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന ബ്ളാക്ക്ബെല്‍ട്ട് ക്വാളിഫൈയിംഗ് മത്സരത്തില്‍ ബ്ളാക്ക് ബെല്‍റ്റ് ഫോര്‍ത്ത് ഡാന്‍ കരസ്ഥമാക്കി. പോണ്ടിച്ചേരിയുടെ ഭാഗമായ മാഹി റീജിയണിലെ ഗവണ്‍മെന്റ് സ്കൂളുകളില്‍ സര്‍വ്വശിക്ഷ അഭിയാന്റെ കീഴില്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലകനായി സെന്‍സായ് വിനോദ് കുമാര്‍ പോസ്റ് ചെയ്യപ്പെട്ടു.

കരാട്ടെയെന്ന ആയോധനകലയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഏറെയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. മറ്റുള്ളവരെ ആക്രമിക്കാനുള്ള ഒരു ഉപാധിയാണ് കരാട്ടെയെന്ന മിഥ്യാധാരണ സമൂഹത്തില്‍ നിലനില്‍ക്കുന്നതായി ഇദ്ദേഹം പറയുന്നു. എന്നാല്‍, ധ്യാനം, ശാസ്ത്രീയരീതിയിലുള്ള വ്യായാമം, സ്വയരക്ഷാമുറകള്‍, ചികിത്സാപരിശീലനങ്ങള്‍ എന്നിവയെല്ലാമടങ്ങിയ സമഗ്രമായ ഒരു പഠനപദ്ധതിയാണ് കരാട്ടെയെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. ആരോഗ്യവും അച്ചടക്കവും സാമൂഹ്യബോധവുമുള്ള ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ആയോധനകലയാണ് ഇതെന്ന് വിനോദ്കുമാര്‍ ഉറപ്പിച്ചുപറയുന്നു. പൊതുജനങ്ങളുടെയും തന്റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇദ്ദേഹം പ്രവര്‍ത്തിച്ചുവരികയാണ്.

സൌമിനി (ഭര്‍ത്താവ് കൃഷ്ണന്‍), ശൈലജ (ഭര്‍ത്താവ് ഗംഗാധരന്‍), സാവിത്രി (ഭര്‍ത്താവ് മോഹന്‍), വത്സരാജ് (ഭാര്യ സുജാത), സരള (ഭര്‍ത്താവ് ജയകൃഷ്ണന്‍), സതി എന്നിവരാണ് സഹോദരങ്ങള്‍. ഭാര്യ സരിത. ഗാന, ജിയോണ്‍ എന്നിവരാണ് വിനോദ്കുമാറിന്റെ മക്കള്‍.

              
Back

  Date updated :