M.A. KRISHNAN

M.A. KRISHNAN

Any

Reading

Problem

Officials

IZES, ACHAMPATH

CHALAKKARA, NEW MAHI P.O. - 673 311

Kannur, 0490-2334654, 9447016902

Nil

Back

Nil

എം. എ. കൃഷ്ണനും കുടുംബവും

മാഹി കോടതിയുടെ 280-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടകസമിതി അംഗം

സാമൂഹികരംഗത്തും ഔദ്യോഗികരംഗത്തും വ്യക്തിമുദ്രപതിപ്പിച്ച ആളാണ് ശ്രീ. എം.എ. കൃഷ്ണന്‍. കമ്മ്യൂണിസ്റുകാരനും ബീഡിത്തൊഴിലാളിയുമായിരുന്ന കുമാരന്റെയും ചിറമ്മല്‍കാരായി തറവാട്ടംഗമായ ദേവുവിന്റെയും മകനായി 1959 ഫെബ്രുവരി 18-നാണ് ഇദ്ദേഹം ജനിച്ചത്. ചാലക്കര ഗവ.എല്‍.പി. സ്കൂള്‍, ചാലക്കര യു.പി. സ്കൂള്‍, പള്ളൂര്‍ ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം പ്രീഡിഗ്രിയും ബോട്ടണിയില്‍ ബിരുദവും മാഹി മഹാത്മാഗാന്ധി ആര്‍ട്സ് കോളജില്‍നിന്ന് നേടി. തുടര്‍ന്ന്, പഞ്ചാബി യൂണിവേഴ്സിറ്റിയില്‍നിന്നും ഡിപ്ളോമ ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബാച്ചിലര്‍ ഓഫ് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവ പാസ്സായി. അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് എം.എ. പാസ്സായ ഇദ്ദേഹം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍നിന്ന് പി.ജി.ഡി.സി.ഏയും പാസ്സായിട്ടുണ്ട്. 

കോളജ് വിദ്യാര്‍ത്ഥിയായിരിക്കെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 1980-കളില്‍ ഇന്റര്‍സോണ്‍ കലാമേളയില്‍ ഒന്നാംസമ്മാനാര്‍ഹമായ നാടകത്തില്‍ ഇദ്ദേഹം അഭിനയിച്ചിരുന്നു. കായികരംഗത്തും തത്പരനായ ഇദ്ദേഹം ഇന്റര്‍സ്കൂള്‍ സ്പോര്‍ട്സ് മീറ്റില്‍ 5000 മീറ്റര്‍ ഓട്ടത്തിലും 1500 മീറ്റര്‍ ഓട്ടത്തിലും ഒന്നാമതെത്തി. ഇന്റര്‍സ്കൂള്‍ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ നാടകത്തിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കെ എന്‍.സി.സി. എ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. 

കൃഷ്ണന് രണ്ടുവയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. സ്വന്തം പ്രയത്നത്താല്‍ പഠിച്ച് ഉയര്‍ന്നനിലയില്‍ എത്തിയ ആളാണ് കൃഷ്ണന്‍. പോണ്ടിച്ചേരി സര്‍ക്കാരിന്റെ സംസ്കാരികവകുപ്പില്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റന്റാണ് ഇദ്ദേഹമിപ്പോള്‍. പോണ്ടിച്ചേരി ഗവ. എംപ്ളോയീസ് അസോസിയേഷന്‍ സെക്രട്ടറി, കൌണ്‍സില്‍ ഫോര്‍ സര്‍വ്വീസ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി, മാഹി മേഖല വികസനസമിതി സെക്രട്ടറി, മാഹി ഹോര്‍ട്ടികള്‍ചര്‍ സഹകരണസംഘം പ്രസിഡന്റ് എന്നീനിലകളില്‍ ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച വ്യക്തിയാണ് കൃഷ്ണന്‍. 

ചാലക്കരയില്‍ കര്‍മ്മവേദി എന്ന സംഘടന ഉണ്ടാക്കുന്നതില്‍ കൃഷ്ണന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. മദ്യനിരോധനത്തിനായി സജീവപ്രവര്‍ത്തനം നടത്തുകയും മാഹി പെരിങ്ങാടി റോഡ് മുതല്‍ പള്ളൂര്‍ വരെ ഒരു മദ്യഷാപ്പുപോലും പ്രവര്‍ത്തിക്കാനനുവദിക്കാതിരിക്കാനും ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. 

ചാലക്കര-പള്ളൂര്‍ സംയുക്തസംഘം വക ശ്രീനാരായണമഠം സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സ്മാരക വായനശാലയുടെ വൈസ്പ്രസിഡന്റായും ഇദ്ദേഹം മികച്ച സേവനം നടത്തി. മയ്യഴി സ്വാതന്ത്യ്രസമരസേനാനിയായ ഐ.കെ.കുമാരന്‍ മെമ്മോറിയല്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ റഫറന്‍സ് ലൈബ്രറി കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ് ഇദ്ദേഹം. 

വനജയാണ് കൃഷ്ണന്റെ സഹോദരി. വനജയുടെ ഭര്‍ത്താവ് മാഹി റവന്യൂ ഇന്‍സ്പെക്ടറാണ്. സുശോദ്, സുഹാസ്, മാളവിക എന്നിവരാണ് വനജയുടെ മക്കള്‍. 

പൊതുപ്രവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന കുമാരന്‍മാസ്ററുടെ മകള്‍ ജ്യോത്സ്നയാണ് കൃഷ്ണന്റെ സഹധര്‍മ്മിണി. ഇവര്‍ കൊളവായൂര്‍ വിജ്ഞാനോദയം എല്‍.പി. സ്കൂള്‍ അദ്ധ്യാപികയാണ്. വിദ്യാര്‍ത്ഥികളായ രജത് കൃഷ്ണന്‍, ഇഷിക കൃഷ്ണന്‍ എന്നിവരാണ് മക്കള്‍.

              
Back

  Date updated :