A.K. SURENDRAN

A.K. SURENDRAN

Any

Reading

Problem

Teacher

SWATHY

MAMPA P.O., ANJARAKKANDI - 670 611

Kannur, 0497- 2852960, 9447752960, 9995993156

Nil

Back

NIL

കലാകാരനായ അദ്ധ്യാപകനും സംഘാടകനുമാണ് അഞ്ചരക്കണ്ടി ചന്ദ്രോത്ത് കുഞ്ഞിരാമന്റെയും ചോനാരയില്‍ ലക്ഷ്മിയുടെയും മകനായ ശ്രീ. എ.കെ. സുരേന്ദ്രന്‍. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകാലമായിരുന്നെങ്കിലും ജ്യേഷ്ഠന്റെ സഹായത്താല്‍ കുടുംബസ്ഥിതി പിന്നീട് മെച്ചപ്പെട്ടു. 

മാമ്പ ഈസ്റ് എല്‍.പി. സ്കൂള്‍, ബി.ഇ. എം. യു.പി. സ്കൂള്‍, അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം ഇദ്ദേഹം പഴശ്ശിരാജ എന്‍.എസ്.എസ്. കോളജില്‍നിന്ന് കൊമേഴ്സില്‍ ബിരുദം നേടി. തുടര്‍ന്ന്, തിരുവല്ല ഗവണ്‍മെന്റ് ബേസിക് ട്രെയിനിംഗ് സ്കൂളില്‍നിന്ന് അദ്ധ്യാപകപരിശീലനവും നേടി.

അദ്ധ്യാപകപരിശീലനകാലത്ത് കഥാകവിതാമത്സരങ്ങളില്‍ പങ്കെടുത്ത് ഇദ്ദേഹം ധാരാളം സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. എഴുത്തില്‍ തത്പരനായ ഇദ്ദേഹം ഭരണപരിഷ്കാരം എന്നൊരു ചെറുകഥ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. പഠിത്തത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ത്ഥിയായിരുന്നു സുരേന്ദ്രന്‍.

കോളജുകാലഘട്ടത്തില്‍ ഇദ്ദേഹം എസ്.എഫ്.ഐയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇടതുപക്ഷചിന്താഗതി പുലര്‍ത്തിപ്പോരുന്ന ഇദ്ദേഹം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കായിരുന്നു. ക്ളബ്ബുകള്‍, വായനശാലകള്‍ തുടങ്ങി വിവിധ പുരോഗമനകലാസാഹിത്യപ്രസ്ഥാനങ്ങളില്‍ സജീവമാണ്. അഞ്ചരക്കണ്ടി ജൂനിയര്‍ ചേംബറിന്റെ ആദ്യ പ്രസിഡന്റ് സുരേന്ദ്രനായിരുന്നു. 1989 മുതല്‍ മാതൃഭൂമിയുടെ പ്രാദേശികലേഖകനാണ് ഇദ്ദേഹം.

1985-ല്‍ തളിപ്പറമ്പ് പുളിയൂല്‍ ഗവണ്‍മെന്റ് സ്കൂളില്‍ അദ്ധ്യാപകനായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുവഴി നിയമനം ലഭിച്ച ഇദ്ദേഹം തിരുവട്ടൂര്‍ എയ്ഡഡ് എല്‍.പി. സ്കൂളിലും അഞ്ചുവര്‍ഷക്കാലം സേവനമനുഷ്ഠിച്ചു. 1990-ല്‍ പി.എസ്.സി. നിയമനത്തിലൂടെ നീര്‍ക്കടവ് ഗവ. ഫിഷറീസ് എല്‍.പി. സ്കൂളില്‍ ജോലിനേടിയ സുരേന്ദ്രന്‍ തുടര്‍ന്ന് ചാലാട് ഗവ. യു.പി. സ്കൂള്‍, പുഴാതി ഗവ.യു.പി. സ്കൂള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്തു. ഇപ്പോള്‍ കണ്ണൂര്‍ താണ മുഴത്തടം ഗവ.യു.പി. സ്കൂളിലെ അദ്ധ്യാപകനാണ്. അദ്ധ്യാപകസംഘടനയായ കെ. എസ്.ടി.ഏയുടെ സജീവപ്രവര്‍ത്തകനാണ് സുരേന്ദ്രന്‍. കൃത്യനിഷ്ഠയും അച്ചടക്കവുമുള്ള കഴിവുറ്റ അദ്ധ്യാപകനെന്ന ഖ്യാതി ഇതിനോടകം ഇദ്ദേഹം നേടിക്കഴിഞ്ഞിരിക്കുന്നു. 

കലാരംഗത്തും ഇദ്ദേഹം തത്പരനാണ്. കുറെക്കാലം ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. അത്യാവശ്യം കീബോര്‍ഡും കൈകാര്യം ചെയ്യാറുണ്ട്. തബല വായന ഏറെ ഇഷ്ടപ്പെടുന്ന ഇദ്ദേഹം കണ്ണൂര്‍ ആകാശവാണിയിലെ ഡ്രാമ ആര്‍ട്ടിസ്റുകൂടിയാണ്.

പത്രപ്രവര്‍ത്തകനെന്നനിലയിലും ഇദ്ദേഹം ശ്ളാഘനീയമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. പ്രദേശത്തെ വാര്‍ത്തകളും സംഭവങ്ങളുമെല്ലാം പുറംലോകത്തെ അറിയിക്കാനുള്ള ഉപാധിയായി ഇദ്ദേഹം പത്രപ്രവര്‍ത്തനത്തെ കാണുന്നു.

ചക്കരക്കല്ല് ഫാര്‍മേഴ്സ് ബാങ്ക് ഉദ്യോഗസ്ഥന്‍ പവിത്രന്‍, കോഴിക്കോട് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ സജീവന്‍, പദ്മിനി, കമലാക്ഷി എന്നിവരാണ് സുരേന്ദ്രന്റെ സഹോദരങ്ങള്‍. പരേതനായ കുഞ്ഞിരാമന്‍-മാധവി ദമ്പതികളുടെ മകളും കൂഞ്ഞങ്കോട് യു.പി. സ്കൂള്‍ അദ്ധ്യാപികയുമായ കോയ്യോട് വീട്ടില്‍ പ്രേമലതയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി.

വിദ്യാര്‍ത്ഥികളായ സായൂജ്, സ്വാതി എന്നിവരാണ് സുരേന്ദ്രന്‍- പ്രേമലത ദമ്പതികളുടെ മക്കള്‍. സായൂജ് സംസ്ഥാനതലത്തില്‍ ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ തബല വായനയില്‍ വിജയം നേടിയിട്ടുണ്ട്. 

അഞ്ചരക്കണ്ടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.റ്റി.എ. പ്രസിഡന്റ്, അഞ്ചരക്കണ്ടി പ്രസ് ഫോറം പ്രസിഡന്റ് എന്നീ ചുമതലകള്‍ സുരേന്ദ്രന്‍ ഇപ്പോള്‍ നിര്‍വ്വഹിക്കുന്നു.

              
Back

  Date updated :