Rev. Fr. Jacob Micheal Pullyattel

Rev. Fr. Jacob Micheal Pullyattel

Any

Reading

Problem

Vicar

Pullyattel

Mylambady P.O., Meenangady

Wayanad, 04936247183, 9446162910

Nil

Back

NIL

അജപാലനമേഖലയില്‍ മാത്രമല്ല, മറ്റുപലരംഗങ്ങളിലും ഒരു പുരോഹിതന് ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയു മെന്നുതെളിയിക്കുകയാണ് റവ.ഫാ. ജേക്കബ് മിഖായേല്‍ പുല്ല്യാട്ടേല്‍. അദ്ധ്യാപനസംഘടനാ രംഗങ്ങളിലെ ശ്രദ്ധേയസാന്നിദ്ധ്യമാണ് ദൈവശുശ്രൂഷയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഈ വന്ദ്യപുരോഹിതന്‍. 
പുല്ല്യാട്ടേല്‍ മിഖായേല്‍ കോര്‍ എപ്പിസ്കോപ്പയുടെയും അന്നമ്മയുടെയും മകനായി 1961 ഏപ്രില്‍ 12-ന് ജനിച്ചു. വഞ്ഞോട് യു.പി. സ്കൂള്‍, വെള്ളമുണ്ട ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. കോലഞ്ചേരി കോളജില്‍നിന്ന് പ്രീഡിഗ്രിയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍നിന്ന് പൊളിറ്റിക്സില്‍ ബിരുദവും പൂര്‍ത്തീകരിച്ചു. ടി.ടി.സി. ചെയ്തത് ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ എസ്.സി.ആര്‍.വി.ബി.ടി.എസ്സിലാണ്.
ജേക്കബിന് പുരോഹിതനായിരുന്ന പിതാവ് എന്നും മാതൃകയായിരുന്നു. ഭക്തിയും അച്ചടക്കവും നിറഞ്ഞുനിന്ന കുടുംബാന്തരീക്ഷം ജേക്കബിനെയും അജപാലനദൌത്യം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചു. 1978 ജൂണ്‍ 28-ന് തന്റെ 16-ാം വയസ്സില്‍ വൈദികപദവിയുടെ ആദ്യപടിയായി പുണ്യശ്ളോകനായ കാലംചെയ്ത ശാമുവേല്‍ മോര്‍ പീലക്സിനോസ് മെത്രാപ്പൊലീത്തയില്‍നിന്ന് കോറുയോപട്ടം സ്വീകരിച്ചു. മലേക്കുരിശ് ദയറായിലായിരുന്നു വൈദികപഠനം. ദൈവശാസ്ത്രത്തില്‍ പഠനം നടത്തിയത് ഇക്കാലത്താണ്.
മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍വച്ച് 1985 ജനുവരി 19-ന്, മലങ്കരയുടെ പ്രകാശഗോപുരം പുണ്യശ്ളോകനായ ബസ്സേലിയോസ് പൌലോസ് ദ്വിതീയന്‍ കാതോലിക്കാബാവായില്‍നിന്ന് പൂര്‍ണ്ണ ശെമ്മാശ്ശപ്പട്ടം സ്വീകരിച്ചു. 1985 ഫെബ്രുവരി അഞ്ചിന് മീനങ്ങാടി കത്തീഡ്രലില്‍വച്ച് അദ്ദേഹത്തില്‍നിന്നുതന്നെ കശ്ശീശ്ശപ്പട്ടവും സ്വീകരിച്ചു.
വൈദികപട്ടം ലഭിച്ചശേഷം മൈക്കാവ് സെന്റ് മേരീസ്, സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് തീര്‍ത്ഥാടനകേന്ദ്രം, അഞ്ചുകുന്ന് സെന്റ് ജോര്‍ജ്ജ്, തോട്ടാമൂല സെന്റ് കുര്യാക്കോസ്, കല്ലുമുക്ക് സെന്റ് ജോര്‍ജ്ജ്, ചെതലയം സെന്റ് ജോര്‍ജ്ജ്, കൊട്ടാട് സെന്റ് മേരീസ്, കല്‍പ്പറ്റ സെന്റ് ജോര്‍ജ്ജ്, കാരക്കൊല്ലി സെന്റ് മേരീസ്, ചീയമ്പ മോര്‍ ബസ്സേലിയോസ് യാക്കോബായ തീര്‍ത്ഥാടനകേന്ദ്രം, തൃക്കൈപ്പറ്റ സെന്റ് തോമസ്, മീനങ്ങാടി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ തീര്‍ത്ഥാടനകേന്ദ്രം വികാരിയാണ്. 
അദ്ധ്യാപനരംഗത്ത് ഏറെ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന ഗുരുശ്രേഷ്ഠനാണ് ജേക്കബച്ചന്‍. 1984 ജൂലൈ 15 മുതല്‍ ഇദ്ദേഹം മൈലമ്പാടി എ.എന്‍.എം. യു.പി. സ്കൂള്‍ അദ്ധ്യാപകനാണ്. സാക്ഷരതാപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡി.പി.ഇ.പി. റിസോഴ്സ് പേഴ്സണായും പ്രവര്‍ത്തിച്ചിരുന്നു. എസ്.എസ്.എ. വയനാട് ജില്ലാസമിതി സയന്‍സ് റിസോഴ്സ് പേഴ്സണാണ് ഫാ. ജേക്കബ്.
യാക്കോബായ സുറിയാനി സഭ മലബാര്‍ ഭദ്രാസനസെക്രട്ടറി, വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഡയറക്ടര്‍, മലബാര്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, യാക്കോബായ സുറിയാനി സഭയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാന ത്തിന്റെ വൈസ് ചെയര്‍മാന്‍, സെന്റ് പോള്‍സ് പ്രെയര്‍ ഫെലോഷിപ്പ് മലബാര്‍ ഭദ്രാസനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍, വൈ.എം.സി.എ. വയനാട് സബ് റീജിയന്‍ മിഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് കണ്‍വീനര്‍ എന്നീനിലകളില്‍ സ്തുത്യര്‍ഹമായ സേവനമാണ് ഫാ. ജേക്കബ് കാഴ്ചവെച്ചത്. 
യാക്കോബായ സുറിയാനി സഭ വര്‍ക്കിംഗ് കമ്മറ്റിയംഗം, സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, എല്‍ഡേഴ്സ് ഫോറം ഡയറക്ടര്‍, സഭാമാനേജിങ് കമ്മറ്റിയംഗം, പ്രത്യാശാഭവന്‍ ചാരിറ്റബിള്‍ ട്രസ്റ് മെമ്പര്‍, വയനാട് ജില്ലാ എക്യുമെനിക്കല്‍ ഫോറം ജോയിന്റ് കണ്‍വീനര്‍, മീനങ്ങാടി വൈ.എം.സി.എ. പ്രസിഡന്റ് എന്നീനിലകളില്‍ ഇപ്പോള്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. 
നിരവധി ലേഖനങ്ങളുടെ കര്‍ത്താവായ ജേക്കബച്ചന്‍, സഭാദീപം ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തി ന്റെ ലേഖനങ്ങള്‍ ആത്മദീപം, പൌരസ്ത്യസുവിശേഷകന്‍, പ്രത്യാശാവീഥി എന്നിവയില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കരിപ്പേലില്‍ വത്സയാണ് ഭാര്യ. 1984 മെയ് 13-നായിരുന്നു വിവാഹം. വിദ്യാര്‍ത്ഥികളായ മനേഷ്, മജ്നു എന്നിവര്‍ മക്കളാണ്. റെനി മിഖായേല്‍(സിറ്റി മെഡിക്കല്‍സ്, ബത്തേരി), ജോര്‍ജ്ജ് മിഖായേല്‍ (അദ്ധ്യാപകന്‍), പോള്‍ മിഖായേല്‍ (മീനങ്ങാടി), തോമസ് മിഖായേല്‍ (മീനങ്ങാടി), ലിസ്സി മത്തായി, ശോശാമ്മ പൌലോസ് എന്നിവരാണ് ജേക്കബച്ചന്റെ സഹോദരങ്ങള്‍.

              
Back

  Date updated :