VINOD SIVAN

VINOD SIVAN

Any

Reading

Problem

Photographer

SIVAN AND SONS PHOTOGRAPHERS

Thattarambalam, Mavelikkara - 690 103

Other, 0479 2304345, 9447049626

sivanandsons@yahoo.com

Back

വിനോദ് ശിവന്റെ അച്ഛന്‍ എന്‍. ശിവന്‍

NIL

പ്രശസ്തനായ ആര്‍ട്ട് ഡയറക്ടറുടെ പ്രഗത്ഭനായ പുത്രന്‍ ഫോട്ടോഗ്രഫിയിലെ അതുല്യ പ്രതിഭ, വിനോദ് ശിവന്‍ ആ രംഗത്തെ ആധികാരികതയുടെ അവസാന വാക്ക് എന്ന നിലയില്‍ ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.

അതിസമര്‍ത്ഥനായ ഒരു ഫോട്ടോഗ്രാഫറും അടൂര്‍ ചിത്രങ്ങളുടെ ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ സംസ്ഥാന അവാര്‍ഡ് ജേതാവുമായ എന്‍. ശിവന്റെയും സരസ്വതി അമ്മയുടെയും മകനായി 1966-ല്‍ ജനിച്ച വിനോദ് ശിവന്‍, മറ്റം സെന്റ് ജോണ്‍സ് ഹൈസ്കൂള്‍, നങ്ങാര്‍കുളങ്ങര ടി.കെ.എം.എം. കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എസ്സ്.സി. ബിരുദം നേടിയ ശേഷം ഫോട്ടോഗ്രഫിയിലെ പ്രശസ്ത വിദ്യാലയങ്ങളായ ഊട്ടിയിലെ ലൈറ്റ് ആന്‍ഡ് ലൈഫ് അക്കാദമി, ശാരി അക്കാദമി ഓഫ് ഫോട്ടോഗ്രഫി എന്നിവിടങ്ങളിലെ പഠനങ്ങളിലൂടെ ഫോട്ടോഗ്രഫിയുടെ അതിനൂതനങ്ങളായ സങ്കേതങ്ങള്‍ വശഗതമാക്കി. അതോടൊപ്പംതന്നെ തനിക്ക് സ്വായത്തമായ സിദ്ധികളിലൂടെ അവ നിരന്തരം നവീകരിച്ചും പരിഷ്ക്കരിച്ചും ഒരു മാന്ത്രിക സ്പര്‍ശത്താല്‍ എന്നപോലെ ഈ കലയുടെ ദൈവിക സിദ്ധികളെ കരഗതമാക്കി ഈ രംഗത്തേയ്ക്ക് ദൃഢചലനങ്ങളോടെ കടന്നുചെന്ന് ഉത്തുംഗശ്രൃംഗങ്ങളിലേയ്ക്ക് എത്തപ്പെടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

പിതാവായ എന്‍. ശിവന്‍ 1982-ല്‍ മാവേലിക്കര തട്ടാരമ്പലത്ത് തുടങ്ങിയ സ്റുഡിയോയിലൂടെ ഫോട്ടോഗ്രഫി രംഗത്ത് എത്തിയ വിനോദ് ശിവന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ദിനംപ്രതി മാറി വരുന്ന ട്രന്റുകള്‍ ഫോട്ടോഗ്രഫി രംഗത്ത് പരീക്ഷിച്ചുകൊണ്ട് മംഗല്യവേദികളെ ഫാഷന്‍ മോഡലിംഗ് ഫോട്ടോഗ്രഫിയുടെ തലത്തിലേയ്ക്ക് എത്തിച്ചിരിക്കുകയാണദ്ദേഹം. വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിലെ അത്യാധുനിക സങ്കേതങ്ങളുമായി ഈ രംഗത്ത് വന്‍മുന്നേറ്റത്തിനുതന്നെ ഇദ്ദേഹം വഴിയൊരുക്കിയിരിക്കുകയാണ്. വേദിയില്‍ ഇരിക്കുന്നവര്‍ക്ക് തടസ്സം കൂടാതെ വിവാഹം നേരില്‍ കാണുന്നതിനുള്ള അവസരം ലഭിക്കുന്നതിനായി ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് വിവാഹം ഷൂട്ട ്ചെയ്തും, വാഹനത്തില്‍ മൊബൈല്‍ വര്‍ക്ക്സ്റ്റേഷന്‍ സജ്ജീകരിച്ച് വിവാഹവേദിയില്‍ തന്നെ ആല്‍ബം വിതരണം ചെയ്തും ഭാരം കുറഞ്ഞ ആല്‍ബം എന്ന സങ്കല്പം യാഥാര്‍ത്ഥ്യമാക്കിയും, വിവാഹം തല്‍സമയം ഇന്റര്‍നെറ്റിലൂടെ ലോകമെമ്പാടും എത്തിച്ചുകൊണ്ടുമുള്ള ഇദ്ദേഹത്തിന്റെ ജൈത്രയാത്ര കേരളത്തിന്റേയും ഭാരതത്തിന്റേയും അതിര്‍വരമ്പുകളെ ലംഘിച്ചുകൊണ്ട് വിദേശങ്ങളിലേയ്ക്കും എത്തിയിരിക്കുന്നു.

വിവാഹവേദികള്‍പോലും ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പുകള്‍ ഏറ്റെടുക്കുന്ന ഇക്കാലത്ത്, പാരമ്പര്യ ഫോട്ടോഗ്രഫി സങ്കല്പങ്ങള്‍ നിലനിര്‍ത്തി, പുതിയ സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തി നവീകരിക്കപ്പെട്ട ഇദ്ദേഹത്തിന്റെ ഈ സിവിലൈസ്ഡ് ട്രെന്റ് ഇതിനോടകം ദുബായ് തുടങ്ങിയ സ്ഥലങ്ങളിലും പരീക്ഷിച്ചു കഴിഞ്ഞിരിക്കുന്നു.

വെഡ്ഡിംഗ് ഫോട്ടോഗ്രഫി രംഗത്ത് അദ്ദേഹം ആവിഷ്ക്കരിച്ചിട്ടുള്ള നവീനാശയങ്ങള്‍ അത്ഭുതാവഹങ്ങളാണ്.

ജീപ്പ് ക്രെയിന്‍
വിവാഹവേദിയിലെ തിക്കിലും തിരക്കിലും ഫോട്ടോഗ്രാഫര്‍മാരുടെ ബാഹുല്യത്തിലും സദസ്യര്‍ക്ക് വേദിയില്‍ നടക്കുന്ന വിവാഹച്ചടങ്ങുകളും വധൂവരന്മാരേയും പലപ്പോഴും വളരെ വ്യക്തമായി കാണാന്‍ കഴിഞ്ഞു എന്നു വരില്ല. ജീപ്പ് ക്രെയിന്‍ ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കപ്പെടുന്നു. വധൂവരന്‍മാരുടെ വീട്ടുകാര്‍ക്ക് ഒരു ഫോട്ടോഗ്രാഫറെ മാത്രം ആശ്രയിച്ചാല്‍ മതി എന്ന ഗുണവും ലഭിക്കുന്നു. അതിനാല്‍തന്നെ ചിലവുകളില്‍ മിതത്വം പാലിക്കുവാനും കഴിയുന്നു. 15000 രൂപ മുതലുള്ള പാക്കേജുകള്‍ ഇദ്ദേഹത്തിന്റെ സ്ഥാപനത്തില്‍ ലഭ്യമാണ്.

മൊബൈല്‍ വര്‍ക്ക്സ്റേഷന്‍
30 ലക്ഷത്തിലധികം രൂപ മുതല്‍ മുടക്കില്‍ ടെമ്പോ ട്രാവലറില്‍ അതിനൂതന സാങ്കേതികവിദ്യയുടെ മികവില്‍, ആധുനിക സജ്ജീകരണങ്ങളുടെ തികവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ക്ക്സ്റ്റേഷന്‍ അതിന്റെ രൂപത്തില്‍ തന്നെ ഒരു വിസ്മയക്കാഴ്ചയായി മാറുന്നു. ഹൈ ആന്‍ഡ് ഡിജിറ്റല്‍ ക്യാമറ, ഹൈക്വാളിറ്റി ലാമിനേറ്റിംഗ് പ്രിന്റര്‍, കമ്പ്യൂട്ടര്‍ എഡിറ്റിംഗ് ടേബിള്‍ എന്നിങ്ങനെ ഒരു ലാബിനാവശ്യമായ സര്‍വ്വസംവിധാനങ്ങളും ഈ വര്‍ക്ക് സ്റ്റേഷനിലുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

പ്രശസ്ത ഗായിക റിമി ടോമിയുടെ വിവാഹം ഷൂട്ട് ചെയ്യുവാനാണ് ആദ്യമായി ഈ സംവിധാനം ഉപയോഗപ്പെടുത്തിയത്.

വേദിയില്‍ തന്നെ ആല്‍ബവും
വിവാഹം കഴിഞ്ഞാല്‍ പരമാവധി ഒരു മണിക്കൂറിനുള്ളില്‍ തന്നെ ആല്‍ബം വേദിയില്‍ എത്തിക്കുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഒറിജിനല്‍ ആല്‍ബത്തെ വെല്ലുന്ന അത്യാകര്‍ഷകമായ തെര്‍മ്മല്‍ ലാമിനേറ്റഡ് പ്രിന്റുകള്‍ നിങ്ങളെ തികച്ചും തൃപ്തരാക്കാന്‍ മതിയായവയാണ്.

ലൈറ്റ് വെയ്റ്റ് ആല്‍ബം
ലൈറ്റ് വെയ്റ്റ് ആല്‍ബം എന്ന എന്‍.ആര്‍.ഐ. കുടുംബങ്ങളുടെ സ്വപ്നവും ഇദ്ദേഹം സാധിതമാക്കിയിരിക്കുന്നു. പരമ്പരാഗത ആല്‍ബങ്ങളുടെ ഭാരം മൂലം പലപ്പോഴും അവ വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ മടിക്കുന്നവര്‍ക്ക് ഒരനുഗ്രഹം കൂടിയാണിത്. പഴയ രീതിയില്‍ 100 പേജുള്ള ഒരു ആല്‍ബത്തിന് അഞ്ചുകിലോയിലധികം തൂക്കം വരുന്നിടത്ത് പുതിയ ലൈറ്റ് വെയ്റ്റ് ആല്‍ബത്തിന് ഒന്നരകിലോ മാത്രമേ തൂക്കം വരികയുള്ളൂ എന്നതാണിതിന്റെ പ്രത്യേകത.

വിവാഹം ലൈവ് ഷോ
ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ വിവാഹരംഗങ്ങളും സദസ്സും തല്‍സമയം സംപ്രേഷണം ചെയ്യുന്നതിനുള്ള സംവിധാനവും വിനോദ് ശിവന്‍ സജ്ജീകരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തവര്‍ക്ക് ഇതൊരനുഗ്രഹമാണ്. വിദൂരത്താണെങ്കിലും വിവാഹം അരികിലായി തന്നെ കാണുവാന്‍ ഇതിനാല്‍ സാധിക്കുന്നു.

ഇപ്രകാരം ഫോട്ടോഗ്രഫി എന്ന കലയുടെ വൈവിധ്യങ്ങളെ വൈദഗ്ദ്യത്തോടെ സമ്മേളിപ്പിച്ചുകൊണ്ട് ശിവന്‍ ഒരു നൂതന ലോകം തന്നെ കെട്ടിപ്പടുത്തിരിക്കുന്നു. ഇതിനൊക്കെ തന്നെ സഹായിക്കുവാന്‍ കഴിവും ആത്മാര്‍ത്ഥതയുമുള്ള ഒരു സംഘം അദ്ധ്വാനശീലര്‍ തന്റെ കൂടെ ഉണ്ടെന്നതും അദ്ദേഹം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു.

ശ്രീമതി ജ്യോതി വിനോദ് ആണ് വിനോദ് ശിവന്റെ പത്നി. ഇവരുടെ ഏക പുത്രന്‍ വിഷ്ണു വി. നായര്‍ മൂന്നാം ക്ളാസ്സ് വിദ്യാര്‍ത്ഥിയാണെങ്കിലും തന്റെ പിതാവിന്റേയും പിതാമഹന്റേയും കാലടികളെ ബാല്യം മുതല്‍ തന്നെ പിന്‍തുടരുന്നതില്‍ ഉത്സുകനാണ്. പൈതൃകസിദ്ധികളെ കൈവെടിയാനുള്ള വിമുഖത ആ കുരുന്നു ഹൃദയത്തേയും ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. ആ ബാലന്റെ ഉദാത്തമായ ഭാവിയെ നമുക്കും കാത്തിരിക്കാം. സരസ്വതി അമ്മ-ശിവന്‍ ദമ്പതികളുടെ പുത്രനായ വിനോദ് ശിവന്റെ സഹോദരന്‍ ശ്രീ ഹരിപ്രസാദും സഹോദരി ശ്രീമതി ശോഭനയുമാണ്. ഇദ്ദേഹത്തിന്റെ പിതാവ് ശ്രീ എന്‍. ശിവന്‍ 1978-ല്‍ കൊടിയേറ്റം എന്ന അടൂര്‍ ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ഷനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയ വ്യക്തിയും അടൂരിന്റെ വിധേയന്‍ വരെയുള്ള ചിത്രങ്ങളുടെ കലാസംവിധായകനും ആയിരുന്നു. ദൂരദര്‍ശന്‍ പ്രദര്‍ശിപ്പിച്ച എം.എസ്സ്. സത്യുവിന്റെ കയര്‍ എന്ന സീരിയലിന്റെ കലാസംവിധാനവും ഇദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരുന്നത്.

Vinodh Sivan is a well known photographer who ventures to contribute much more in this field, than idleing as a mere photographer. He studied photography in its diversity and so he shaped photography into his own whims and fancies by innovating technics and technologies. This new style, as he himself exalted as civilized trend, especially in marriage photography field, has spread over even to the far off countries. He is the son of the famous Art-director N. Sivan who had won the prestigious State Award in 1978 for his outstanding capabilities of Art direction shown in the magnificient Malayalam movie Kodiyettam directed by the world renowned film director Adoor Gopalakrishnan. He was also the Art director of the Tele Serial Coir produced by Mr. M.S. Sathyu, besides being the art director of all the Adoors films upto Vidheyan. Vinodh Sivan born in 1966, had his education at Mattam St. Johnís High School, Nangyarkulangara T.K.M.M. college and passed B.sc degree. Further he brooded over photography and gained the sublime of it from the Ootty based Light and Life Academy and Sari Academy of Photography. Further he executed his own inborn talents and technics into its perfection. In 1982 when his father opened a studio in Thattarambalam, he started his career with his father. Then he never turned back from that field. He became the ablest in this field of marriage photography and the new methods he adopted, attracted even the attention of Gulf residents. Jeep-crane Photographying, Mobile Work Station, Light Weight Albums, Instant Albums and Live Telecasting of marriage are some of his specialities. It is better to have some awareness of these features for those who wish to get the marriage function depicted in photographs. As they can approach him for to get it done at the very lowest cost ranging Rs. 15000/- onwards in an attractive way. Jeep Crane As we know, the functions like a marriage are always crowded with photographers and other men in stage preventing the audience to have a sight of the things going on the stage. In order to avoid these difficulties, the Jeep Crane System, where the scenes are taken by the use of up lifted cranes, helps to have a clear sight of the stage, without any disturbance of the view. This system has proved its efficiency and it can be made available at various packages amounting from Rs.15000/- as already mentioned. Mobile Work Station Mobile Work Station unit is functioning in a Tempo-traveller at the expense of 30 lakhs rupees, fitted with all modern aminities like High and digital camera, High quality laminated printer, computer, editing table etc. This laboratory had its inauguration works with the marriage ceremony of the popular singer Rimy Tomy. Instant Album The Instant Album will be ready within one hour after the ceremonies. The thermal laminated printouts receiving are extremely good and even better than original Albums. Light Weight Albums Light Weight Albums are generally preferred by the N.R.Is. As it is very light these Albums can be carried by them to their working places in an easy manner. Where, one hundred pages of Albums, usually weigh about five kgs, light weight Albums will weigh only one and a half kgs. As such, this can be effortlessly taken by them with the other items without the fear of exceeding the total permitted weight of their luggage. Live Tele-Cast Marriage functions are now a days telecasted lively through internet facilities, so that who are absent and wish to see it lively can have a look at it where ever they are in the world. Sri. Vinodh Sivanís studio has possessed these facilities too. Every one can access all these facilities at a moderate rate from this expertised photographer at the cost of a mere phone call. His wife is Jyothi Vinod and Vishnu V. Nair is their only son. Though Vishnu is studying in the IIIrd standard, his talents are enough to keep his forefathers tradition in photography. Besides Vinodh Sivan, N. Sivan-Saraswathi amma couples have got other two children. One is Mr. Hari Prasad and the other is Mrs. Shobhana.

              
Back

  Date updated :