KEERIKKADU SALAM

KEERIKKADU SALAM

Any

Reading

Problem

Litterateur

Manjeeram

R.C. Church Road, Kayamkulam-690502

Alapuzha, 0479-2440686, 9847138588

Nil

Back

NIL

കലാസാംസ്കാരിക സാഹിത്യരംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രശംസ നേടിയ സാഹിത്യകാരനാണ് കീരിക്കാട് സലാം. വളരെ ചെറുപ്രായത്തില്‍തന്നെ പ്രതിഭയുടെ സുവര്‍ണ്ണശോഭയാല്‍ സാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടാണ് അദ്ദേഹം രംഗപ്രവേശം ചെയ്തത്. തന്നില്‍ അന്തര്‍ലീനമായിരുന്ന നൈസര്‍ഗ്ഗികമായ സാഹിത്യാഭിരുചികളെ കണ്ടെത്തി പോഷിപ്പിക്കുവാന്‍ വേണ്ട പ്രോത്സാഹനം നല്‍കിയത് കായംകുളം എം.എസ്.എം.എച്ച്.എസ്സിലെ കറ്റാനം ബാലന്‍പിള്ള എന്ന ഗുരുനാഥനാണെന്നത് അദ്ദേഹം കൃതജ്ഞതാപൂര്‍വ്വം സ്മരിക്കുന്നു. ശ്രീനാരായണ ഗുരുവിനെപ്പറ്റിയുള്ള വിശ്വഗുരു എന്ന അദ്ദേഹത്തിന്റെ ആദ്യലേഖനം എസ്.എന്‍.ഡി.പി. യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് അദ്ദേഹം ഒന്‍പതാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ്. ധിഷണാശാലിയായ ഒരു പ്രതിഭാധനന്റെ സാഹിത്യ ലോകത്തേയ്ക്കുള്ള ദൃഢമായ ചുവടുവെയ്പായിരുന്നു അത്. തുടര്‍ന്നങ്ങോട്ട് സാഹിത്യ തറവാടിന്റെ നാലകങ്ങളിലെത്തി, കഥ, കവിത, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നീ സാഹിത്യാംഗനമാരുമായി സല്ലപിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. കോളജിലെ സാഹിത്യാസ്വാദന വൃന്ദങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം കോളജ് മാസികയിലെ സ്ഥിരം എഴുത്തുകാരനായിരുന്നു. എത്രയോ സാഹിത്യ സൃഷ്ടികള്‍ക്ക് ഇക്കാലം പിറവി നല്‍കി. സമൂഹത്തില്‍നിന്നും അടര്‍ത്തിയെടുത്ത ജനഹൃദയങ്ങളിലെ വ്യഥകളും വേദനകളും എല്ലാം അദ്ദേഹത്തിന്റെ രചനകള്‍ക്ക് വിഷയീഭവിച്ചു. അവയെല്ലാംതന്നെ സഹൃദയരുടെ പ്രശംസയ്ക്കു പാത്രമാകുകയും ചെയ്തു. ചരിത്രത്തിന്റെ വീഥികളിലൂടെ നടന്നുപോയ മഹാരഥന്‍മാരായ മഹാത്മാക്കളുടെ ചരിതങ്ങളും സിനിമാനിരൂപണങ്ങളും ആനുകാലിക സംഭവങ്ങളെപ്പറ്റിയുള്ള അവലോകനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ തൂലികയ്ക്ക് വിഷയീഭവിച്ചു. സര്‍ഗ്ഗാത്മകവും ബൌദ്ധികവുമായ രചനകള്‍ ഒരുപോലെ ആ തൂലികത്തുമ്പില്‍ നിന്നും നിര്‍ഗ്ഗളിച്ചു. 1982-ല്‍ കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ സാഹിത്യക്യാമ്പില്‍ പങ്കെടുത്ത അദ്ദേഹം, ആ വര്‍ഷം തന്നെ ഓച്ചിറ പരബ്രഹ്മക്ഷേത്ര ദേവസ്യവും സാമൂഹ്യ സേവാസമിതിയും ചേര്‍ന്നു നടത്തിയ ഉപന്യാസ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുകയുണ്ടായി. 1980 കളില്‍ കേരളഭൂഷണം ദിനപത്രത്തില്‍ സിനിമകളെപ്പറ്റിയും ആനുകാലികസംഭവങ്ങളെപ്പറ്റിയും സ്ഥിരം പംക്തികള്‍ എഴുതിയിരുന്ന അദ്ദേഹം കലാകൌമുദി ഫിലിം മാഗസിനിലും നിരന്തരമായി എഴുതിയിരുന്നു. മംഗളം ആഴ്ചപ്പതിപ്പ്, പശ്ചിമ താരകം ആഴ്ചപ്പതിപ്പ് എന്നിവയിലും കഥയും നിരൂപണങ്ങളും തുടരെ പ്രസിദ്ധീകരിച്ചിരുന്നു. ഇവ കൂടാതെ പായിപ്പാട് ജലോത്സവ സുവനീര്‍ തുടങ്ങി നാട്ടിലെ അനവധി സുവനീറുകളും സ്മരണികകളും ഇദ്ദേഹത്തിന്റെ കഥകളാല്‍ സമ്പുഷ്ടമാക്കപ്പെട്ടിരുന്നു. ഗള്‍ഫില്‍നിന്നുമുള്ള മലയാളം ന്യൂസില്‍ കോളമിസ്റ്റായിരുന്ന അദ്ദേഹം 1987-ല്‍ സ്വന്തം പത്രാധിപത്യത്തില്‍ മജ്ജീരം എന്ന ആനുകാലികവും തുടങ്ങിയിരുന്നു. കണ്ണൂര്‍ വള്ളത്തോള്‍ സാഹിത്യവേദിയുടെ മുഖപത്രമായ സംഘം മാസികയുടെ താളുകളിലും ഇദ്ദേഹത്തിന്റെ ചെറുകഥ അച്ചടി മഷി പുരണ്ടു. ചുരുങ്ങിയ കാലം കൊണ്ടുതന്നെ സാഹിത്യ നഭോമണ്ഡലത്തില്‍ ഒരു തിളങ്ങുന്ന താരകമാകുവാന്‍ കഴിഞ്ഞ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങളും കീര്‍ത്തിമുദ്രകളും ലഭിച്ചിട്ടുമുണ്ട്. 1978-ല്‍ തിരുവനന്തപുരം മഹാത്മാഗാന്ധി സ്റഡി സര്‍ക്കിള്‍ പബ്ളിക്കേഷന്‍ അവാര്‍ഡ്, 1979-ല്‍ കലാവേദി സാഹിത്യ അവാര്‍ഡ്, 1982-ല്‍ ഓച്ചിറ ടെമ്പിള്‍ അഡ്മിനിസ്ട്രേഷന്‍ അവാര്‍ഡ്, 2001-ല്‍ ഗള്‍ഫ് സഹൃദയ സാഹിത്യ അവാര്‍ഡ് എന്നിവ അവയില്‍ ചിലതാണ്.
കലാസാംസ്കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം പുരോഗമന കലാസാഹിത്യസംഘം, ഇപ്റ്റാ കലാസാഹിതി എന്നീ സംഘടനകളിലൂടെ തന്റെ സാഹിത്യസപര്യ അനസ്യൂതം തുടരുന്നു. വരമൊഴി എന്ന സാഹിത്യ സാംസ്കാരിക സംഘടനയുടെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം സാഹിത്യാംഗനയുടെ തിരുമാറിലേയ്ക്ക് നവംനവങ്ങളായ ഹാരങ്ങള്‍ ചാര്‍ത്തുവാനുള്ള ഉത്സുകതയോടെ -റവന്യൂ വകുപ്പിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്ന ഉദ്യോഗത്തിരക്കിനിടയിലും- സൃഷ്ടിയുടെ പണിപ്പുരയില്‍ തന്നെയാണിപ്പോഴും.
ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കില്‍ കീരിക്കാട് തെക്ക് പരേതനായ ഇളയകുഞ്ഞ് മുസലിയാരുടേയും സൈനബീവിയുടെയും പുത്രനായി 1958-ല്‍ ജനിച്ച അദ്ദേഹം ഞാവക്കാട് എല്‍.പി.എസ്സ്. കായംകുളം എം.എസ്സ്.എം., എച്ച്.എസ്സ്. എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചു. കായംകുളം എം.എസ്സ്.എം. കോളജ്, കോട്ടയം സഹകരണ പരിശീലനകേന്ദ്രം എന്നിവിടങ്ങളിലായിരുന്നു തുടര്‍ന്നുള്ള പഠനം. ബി.എസ്സ്.സി. (കണക്ക്) ബിരുദം നേടി. സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. നെസ്സി സലാം ആണ് ഇദ്ദേഹത്തിന്റെ ഭാര്യ. വിവാഹിതനായ വിന്‍സി സലാം, വിന്‍സ് എ. സലാം എന്നിവരാണ് മക്കള്‍. അന്തരിച്ച അഹമ്മദ് ബഷീര്‍, സുബറാബീവി, ഐഷാബീവി എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

Keerikkadu Salam is a born litterateur and a good social and cultural patron. He is a reputed story writer, essayist and a critic besides an able administrator. At the very young age, while he was studying in the xth standard, he started contributing essays to magazines. His first literary work Viswaguru, a study on Sree Narayanaguru’s life was published in S.N.D.P. Yogam’s Mouth piece Magazine Yoganadam. He got encouragement in his literary works from his school masters like Kattanam Balan Pillai who was the first to find out the hidden and inborn literary tastes in him and he owes to him very much. He was born in 1958, in Keerikkad at Karthikappally taluk in Alleppey district. His parents were Elayakunju Musliyar and Sainababeevi who are now no more. His primary studies were at Njavakkad L.P.S. and Kayamkulam M.S.M.H.S. He had his college education at M.S.M. College, Kayamkulam and Co-operative College Kottayam and graduated in Mathematics. While in college he had actively interacted with the college literary activities and his creativity and craftsmanship bloomed and flourished at this time. He also attended the Kerala University Literary Camp in 1982. Though entered in government service he continued to enrich the literary field by his amazingly interesting stories, enlightening essays and cute criticisms. As a Versatile genius he enthusiastically engaged in the socio-religious spiritual and cultural fields and contributed much for their developments. His activities stretched to various associations and organizations like Purogamana Kala Sahithya Sangam, EPTA, Kala Sahithi etc. He was also the secretary of Varamozhi, an affinent association of literary men. He continues to adorn literary muse with his exceptionally exemplary literary garlands. His literary pieces were regularly been published in weeklies and magazines. Periodicals like Mangalam and Paschima Tharakam were once regularly came out with his stories. In the year 1980’s we have seen the pages of Keralabhushanam daily printed with his film and cinema criticisms. At a time he was a columnist too. He contributed many features about cinema field to Keralakaumudi film magazine and to Malayalam New’s published from Gulf. He also had written many stories to various souvenirs, commemoration volumes and jubilee issues. Kannur Vallathol Sahithya Vedi’s Mouth piece, Magazine Sangam too had published some of his stories. Due to his great zeal and zest he also had started a literary magazine in 1987 which dominated the field for long. This great literary perfomer has received apreciations, awards and honours from many parts. He was the first in the essay competition conducted in 1982 by Ochira Temple Devaswam authorities. Further he received Trivandrum Mahathma Gandhi study circle publication award in 1978, Gulf Sahridaya award in 2001, Kalasahithya Vedi award in 1979 and so others. This illuminous person is now serving the publics as his capacity as a Deputy Thahasildar besides his amusement to The Muse. Nessy Salam is his wife and Smt. Vincy Salam and Vince A. Salam are his children. E. Ahammed Basheer (Late), Suhara Beevi and Isha Beevi are his brother and sisters.

              
Back

  Date updated :