Dr. N. RATNAKUMAR

Dr. N. RATNAKUMAR

Any

Reading

Problem

Doctor

Navarasmi

Thrikunnapuzha, Alleppey-690 515

Alapuzha, 0479 2482102, 9847093185

Navaresmipharmacy@gmail.com

Back

NIL

ആയുര്‍വേദ വൈദ്യരംഗത്ത് ദശാബ്ദങ്ങളുടെ സേവനപാരമ്പര്യമുള്ള വിദഗ്ധനായ ഭിഷഗ്വരന്‍, സര്‍ക്കാര്‍ സര്‍വ്വീസില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍, നവരശ്മി പഞ്ചകര്‍മ്മ ചികിത്സാലയം ചീഫ് ഫിസിഷ്യന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തിയാണ് ഡോ. രത്നകുമാര്‍.

1951-ല്‍ തൃക്കുന്നപ്പുഴ കൊച്ചന്റെ പറമ്പില്‍ നാരായണന്‍-നളിനി ദമ്പതികളുടെ പുത്രനായി ജനിച്ചു. ഇദ്ദേഹം മംഗലം ഗവണ്‍മെന്റ് ഹൈസ്കൂള്‍, നങ്യാര്‍കുളങ്ങര ടി.കെ.എം.എം കോളേജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസാനന്തരം തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍നിന്നും 1977-ല്‍ ബി.എ.എം. ബിരുദം നേടി. ആ വര്‍ഷം തന്നെ തോട്ടപ്പള്ളിയില്‍ സ്വന്തമായി നവരശ്മി ആയുര്‍വേദ ആശുപത്രിയും നവരശ്മി ഫാര്‍മസി എന്ന ആയുര്‍വേദ ഔഷധ നിര്‍മ്മാണശാലയും ആരംഭിച്ചു. വൈദ്യബിരുദം നേടി, ചികിത്സയും ആരംഭിച്ചു കഴിഞ്ഞിരുന്നു എങ്കിലും അക്കാലത്തെ പ്രശസ്ത ചികിത്സകരായിരുന്ന മാവേലിക്കര കുഞ്ഞിരാമന്‍ വൈദ്യര്‍, ചേലപ്പള്ളി കൊച്ചുവൈദ്യര്‍, അഞ്ചാലുംമൂട് കുഞ്ഞിരാമന്‍ വൈദ്യര്‍ എന്നീ മഹത്തുക്കളില്‍ നിന്നും ആയുര്‍വേദ വിധികളിലെ അമൂല്യങ്ങളായ പല ചികിത്സാ രഹസ്യങ്ങളും സ്വായത്തമാക്കുവാനും ഔഷധ നിര്‍മ്മാണത്തിലും ഔഷധക്കൂട്ടുകളിലും വൈദഗ്ദ്യം നേടുവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഇപ്രകാരം ലഭിച്ച അറിവുകളും പ്രായോഗിക പരിജ്ഞാനവും വളരെ പ്രയോജനകരമായിരുന്നു എന്നദ്ദേഹം ഓര്‍ക്കുന്നു. ചികിത്സാരംഗത്തും, മരുന്നുകളുടെ നിര്‍മ്മാണത്തിലും വളരെ നിഷ്ക്കര്‍ഷ പുലര്‍ത്തുന്ന ഇദ്ദേഹം ഔഷധങ്ങളുടെ ഗുണനിലവാരത്തിലും സംശുദ്ധി കാത്തുസൂക്ഷിക്കുന്നതിലും അതീവ ശ്രദ്ധാലുവാണ്.

1983-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ച ഇദ്ദേഹം ദീര്‍ഘനാളത്തെ സേവനത്തിനുശേഷം 2006-ല്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം തൃക്കുന്നപ്പുഴയില്‍ നവരശ്മി പഞ്ചകര്‍മ്മ ചികിത്സാലയത്തിലെ ചീഫ് ഫിസിഷ്യനായി രോഗികള്‍ക്ക് ആശ്വാസം പകര്‍ന്നു നല്കുന്നതില്‍ വ്യാപൃതനായിരിക്കുന്നു. ഇദ്ദേഹത്തിന്റെ പത്നി, കൊല്ലം നീരാവില്‍ പണ്ടാരവിള കുടുംബാംഗവും പ്രശസ്ത ആയുര്‍വേദ ഡോക്ടറുമായ ചന്ദ്രികയും ഔഷധനിര്‍മ്മാണരംഗത്തും, ചികിത്സാരംഗത്തും ഇദ്ദേഹത്തോടൊപ്പം നിഴല്‍പോലെ പിന്‍തുടരുന്നുണ്ട്. ചികിത്സാരംഗത്തുള്ള പ്രശസ്തിയും, രോഗികള്‍ ഇവരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും കൂടുതല്‍ കൂടുതല്‍ കര്‍മ്മോത്മുഖരാകുവാന്‍ ഇവര്‍ക്ക് പ്രേരണയേകുന്നു. ഡോ.രത്നകുമാറിന്റേയും ഡോ. ചന്ദ്രികയുടേയും മേല്‍നോട്ടത്തില്‍ കര്‍ശനമായ ഗുണനിലവാരം ഉറപ്പുവരുത്തി, ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താല്‍ ശുചിത്വമാര്‍ന്ന അന്തരീക്ഷത്തില്‍ അതീവ ശ്രദ്ധയോടെയാണ് ഇവിടെ ഔഷധങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പരിപൂര്‍ണ്ണമായ ഉത്തരവാദിത്വം ഇവിടെ കടലാസ്സില്‍ മാത്രം ഒതുങ്ങുന്നില്ല എന്നുറപ്പാണ്. എല്ലാത്തരം രോഗങ്ങള്‍ക്കും ഇവിടെ വിദഗ്ധചികിത്സ ലഭ്യമാണ്. വളരെ പഴകിയതും ധാരാളം ചികിത്സകള്‍ നടത്തിയിട്ടും രോഗം ഭേദമാകാത്തവരും അവസാന ആശ്രയം എന്ന രീതിയില്‍ ഇവിടെ എത്തി രോഗവിമുക്തി നേടി മടങ്ങുന്നു എന്നത് ഒരു സത്യം മാത്രമാണ്. പ്രസവ ശുശ്രൂഷകള്‍, കുട്ടികളിലെ ചൊറി, ചിരങ്ങ്, കരപ്പന്‍ എന്നിവ ഉള്‍പ്പെടെയുള്ള ബാല ചികിത്സകള്‍, വാതസംബന്ധമായ വിവിധ ചികിത്സകള്‍, അസ്ഥി തേയ്മാനം, നടുവേദന, മഞ്ഞപ്പിത്തം, കരള്‍ രോഗങ്ങള്‍, പ്രമേഹം, മൂത്രത്തില്‍ കല്ല്, തലമുടി കൊഴിച്ചില്‍, സ്ത്രീ രോഗങ്ങള്‍, സൌന്ദര്യപ്രശ്നങ്ങള്‍ക്കുള്ള ചികിത്സകള്‍, ഒടിവ,് ചതവ് തുടങ്ങിയ ചികിത്സകള്‍ എന്നിവയ്ക്ക് വിദഗ്ധ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക ചികിത്സാ സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. പഞ്ചകര്‍മ്മ ചികിത്സകളും മര്‍മ്മ ചികിത്സയും ഈ സ്ഥാപനത്തിന്റെ മറ്റു പ്രത്യേകതകളാണ്. ആയുര്‍വേദവിധി പ്രകാരമുള്ള ചികിത്സകള്‍ അതിന്റെ പരിപൂര്‍ണ്ണ വിധി പ്രകാരം കര്‍ശന നിയന്ത്രണത്തോടെ അനുവര്‍ത്തിച്ചാല്‍ മനുഷ്യനിലുള്ള ഒട്ടുമിക്ക രോഗങ്ങള്‍ക്കും പൂര്‍ണ്ണ ഫലസിദ്ധി ലഭിക്കും എന്നുതന്നെയാണ് ഈ വൈദ്യദമ്പതിമാരുടെ സാക്ഷ്യപ്പെടുത്തല്‍.

ആയൂര്‍വേദത്തിന്റെ അനന്തമായ ചികിത്സാ സാധ്യതകളെ പ്രായോഗികതലത്തില്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്ന നവരശ്മി പഞ്ചകര്‍മ്മ ചികിത്സാകേന്ദ്രം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ചികിത്സാരംഗത്തെ ഒരു ആശ്രയ കേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇവിടെ എത്തുന്നവര്‍ക്ക് രോഗശാന്തി വരാതെ മടങ്ങിപ്പോകേണ്ടതായി വരില്ല എന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപ്പെടുത്തലുകള്‍.

ഡോ. രത്നകുമാര്‍, പത്തുവര്‍ഷം ആയുര്‍വേദ ഗ്രാഡുവേറ്റ് മെഡിക്കല്‍ ഓഫീസേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്നതിനു പുറമേ, കേരള ഗവണ്‍മെന്റ് ആയൂര്‍വേദ അഡ്വൈസറി ബോര്‍ഡ് അംഗം, കെ.ജി.ജി.എം.ഒ.എഫ്.എ. സംഘടനാ മുഖപത്രമായ ആയൂര്‍ഡൈജസ്റ് ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കാര്‍ത്തികപ്പള്ളി ശ്രീനാരായണ സാംസ്കാരിക സമിതിയുടെ ആജീവനാന്ത അംഗവുമാണ് അദ്ദേഹം.

ആയൂര്‍വേദ ചികിത്സാരംഗം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ആരോപണ വിധേയമാകുകയും ചെയ്യാറുള്ള ഈ കാലഘട്ടത്തിലും ആയൂര്‍വേദ ചികിത്സ തേടി എത്തുന്നവരുടെ സംഖ്യ അധികരിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അല്പജ്ഞാനം അപകടം എന്നു പറയുംപോലെ വേണ്ടത്ര പരിജ്ഞാനമോ, അര്‍പ്പണബോധമോ ഇല്ലാതെ കേവലം ധനലബ്ദിമാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും ജനങ്ങളെ ചൂഷണം ചെയ്യുവാന്‍ ഒരുമ്പെടുന്നതുകൊണ്ടുമാണ് ആയൂര്‍വേദത്തിന്റെ മഹത്വത്തെ പലപ്പോഴും വിസ്മരിക്കപ്പെട്ടുപോകുന്നത്. ആയുസ്സിന്റെ വേദമായ ആയുര്‍വേദം മൃതസഞ്ജീവനി പോലെയുള്ള ദിവ്യ ഔഷധങ്ങളാല്‍ സമ്പന്നമായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ശ്രദ്ധയോടും പക്വതയോടും അവധാനതയോടും കൂടിയുള്ള ചികിത്സാവിധികളാല്‍ അക്കാലം ഇനിയും സംഭവ്യമാകാന്‍ പാടില്ലായ്കയുമില്ല. ഏതായാലും സങ്കീര്‍ണ്ണമായ നിരവധി രോഗങ്ങള്‍ക്കുള്ള ഫലപ്രദമായ പ്രതിവിധികളാല്‍ ഇപ്പോള്‍ത്തന്നെ ധന്യമാണ് ഈ ശാസ്ത്രശാഖ. ഇപ്രകാരമുള്ള ആയൂര്‍വേദ ചികിത്സാരംഗത്തെ പ്രഗത്ഭമതികളാണ് ഡോ. രത്നകുമാര്‍- ഡോ. ചന്ദ്രിക ദമ്പതികള്‍ എന്ന് ഏവരും തലകുലുക്കി സമ്മതിക്കുന്നതാണ്. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. ആയൂര്‍വേദവൈദ്യ വിദ്യാര്‍ത്ഥികളായ രാഹുലും രാഖിയും ഈ പാരമ്പര്യത്തിന്റെ പരിരക്ഷകരാകുവാന്‍തന്നെ മുന്നിട്ടിറങ്ങിയിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. വൈദ്യശാസ്ത്രത്തിന് മുതല്‍ക്കൂട്ടായി മാറട്ടെ ഇവര്‍ ഇരുവരും.

Dr. N. Ratnakumar is a well-known Ayurvedic Physician. He was in the Kerala Medical Service for more than two decades and his contribution as senior Medical Officer has been grately appreciated. He is now the Chief Medical Officer and Chief Physician of his own Navarasmi Panchakarma Chikitsalayam and its pharmaceutic division. His wife, Dr. Chandrika who hails from the reputed ancient, Quilon Neeravil, Pandaravila family, is also extremly efficient in her profession and in the joint effort of both of them made it possible to elevate Navarasmi to the forefront in the field of Ayurvedic medicines and treatment. He was born in 1951, to Narayan-Nalini couples Kochenteparampil, Thrikkunnapuzha and his education were at Government High School Mangalam, T.K.M.M. College Nangyarkulangara and Government Ayurveda College Trivandrum. He bagged his BAM degree in 1977 and started practising at Thottappally in the same year by opening Navarasmi pharmacy, which now spreads over with great proficiency. Though started practising, he then too was learning very many a lessons from great physicians like Mavelikkara Kunjiraman Vaidyar, Chelappally Kochuvaidyar and Anchalummood Kunjuraman Vaidyar. These actually helped him to develop his skills in pharmacology and diagonization. He was selected to government service in 1983 and after his retirement in 2006, he joined as chief physician of Navarasmi Panchakarma Chikilsalayam in Thrikunnapuzha, where specialized treatments are undertaking for all most all diseases. Expert treatments for all most all ailments are available here and cirrhosis, diabetes, spondylits, palsy, itches and scabies, strokes, back pain are some of his special fields, where his treatments are proved very success. High quality medicines are manufacturing here with utmost care and attention so all that can be used with full trust to have a speedy relief. Patients from all most all parts of Kerala and abroad are reaching here to get cured their prolonged illness, which were treated by using various branches of medicines and yet not cured. But by his ingenuity and dexterity all of them were treated to have its cure. The comforts of Marma Chikilsa and Panchakarma Chikilsa also can have from here for those who need it. Besides being an efficient doctor, he also decorated some high positions in medical and social fields. He was the General Secretary of Ayurveda Graduate Medical Officers Federation for more than ten years. He was the member of Kerala Govt. Ayurveda Advisory Board, and was the Chief editor of K.G.A.G.M.O.Fs mouth piece magazine Ayur Digest. Ayurveda is the science of life created for the wellness and fitness of body and mind was practised from time immemorial and its goodness were proven ever doubtlessly. The tradition is truly safe and secure in the hands of these doctor couples, no doubt. Ayurveda Medical students Rahul and Rakhi are their children and these two are to enter into the paths of their parents to save the multitudes through the proven effective treatments of Ayurveda.

              
Back

  Date updated :