EESWARAN NAMPOOTHIRI

EESWARAN NAMPOOTHIRI

Any

Reading

Problem

Temple Santhi

Thuruthi Illam (Saphalyam)

Vazhuvadi, Thazhakara p. o., Mavelikara -690102

Other, 0479-2342672, 9495497927

Nil

Back

NIL

ഈശ്വരസേവയുടെ അപരിമേയമായ ആത്മഹര്‍ഷത്തില്‍ സ്വയമലിഞ്ഞ് നിര്‍വൃതിപൂകുന്ന നിമിഷങ്ങള്‍! ജന്മാന്തര സുകൃതാര്‍ജ്ജിതമായ പുണ്യം! ആ അസുലഭ വരദാനലബ്ധിയില്‍ മനം നിറഞ്ഞ് പുളകിതഗാത്രനായ ഈശ്വരന്‍ നമ്പൂതിരി! അദ്ദേഹത്തിന്റെ മിഴികളില്‍ ആത്മീയ ചൈതന്യം നിറഞ്ഞു തുളുമ്പുന്നു. ശാന്തഗംഭീരമായ വദനാംബുജം ദൈവിക പ്രഭയാല്‍ വിടര്‍ന്നു വികസിച്ചു. ഇനിയുമൊരായിരം ജന്മങ്ങളില്‍ ദേവപൂജ ചെയ്യുവാനാകണമേ എന്ന പ്രാര്‍ത്ഥന! ഈശ്വരന്‍ നമ്പൂതിരിയുടെ സിരകളില്‍, രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ് ആ പുണ്യകര്‍മ്മം. തലമുറകളായി കൈമാറി വന്ന ആ സിദ്ധി പവിത്രവും പരിശുദ്ധവുമായി തന്നെ അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. അതിനുള്ള ഉത്തമദൃഷ്ടാന്തമാണ് ബ്രഹ്മജ്ഞാനമറിഞ്ഞ ഏവനും കൊതിക്കുന്ന സാക്ഷാല്‍ ശബരീശ സന്നിധിയിലെ മുഖ്യ പുരോഹിതനായി പൂജചെയ്യുവാനുള്ള മഹാഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചു എന്നത്.

മാന്ത്രികാചാരങ്ങളില്‍ ചിരപുരാതനമായി ഏറെ പ്രശസ്തരും പ്രഗത്ഭരുമായിരുന്ന ബ്രാഹ്മണോത്തമന്മാര്‍ക്ക് ജന്മമേകിയ, മാവേലിക്കര വഴുവാടി ദേശത്ത് തുരുത്തി ഇല്ലത്താണ് ഇദ്ദേഹം ജനിച്ചത്. ഈശ്വരന്‍ നമ്പൂതിരിയുടെയും ഭവാനി അന്തര്‍ജ്ജനത്തിന്റെയും മകനായി 1963-ല്‍ ഭൂജാതനായ ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം തഴക്കര എന്‍.എസ്.എസ്.ഹൈസ്കൂളിലായിരുന്നു. തുടര്‍ന്ന് ഗുരുകുല സമ്പ്രദായത്തിലുള്ള താന്ത്രിക-മാന്ത്രിക പൂജാകര്‍മ്മങ്ങളില്‍ വൈദഗ്ദ്ധ്യം നേടി പൈതൃകമായ പൂജാദികര്‍മ്മങ്ങളില്‍ വ്യാപൃതനായി. ഈശ്വരന്‍ നമ്പൂതിരിയുടെ പിതാവും, ഉത്തമനായ ഒരു ബ്രഹ്മജ്ഞാനിയും നിരവധി ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി പ്രവര്‍ത്തിച്ചിരുന്നയാളുമാണ്. പൂജാവിധികളും ധ്യാനമുറകളും, മൂലമന്ത്രങ്ങളും ഉപാസനാമന്ത്രങ്ങളും വശഗതമാക്കിയ ഈശ്വരന്‍ നമ്പൂതിരിയും ജീവിതഗതിക്കായി ദേവപൂജ-ക്ഷേത്രശാന്തി-തന്നെയാണ് തെരഞ്ഞെടുത്തത്. തന്റെ പിതാവായ ഈശ്വരന്‍ നമ്പൂതിരി, പുതുമന ഇല്ലം, ശ്രീധരന്‍ നമ്പൂതിരി, വടക്കില്ലത്ത് ഈശ്വരന്‍ നമ്പൂതിരി എന്നീ ഗുരുക്കന്മാരില്‍നിന്നും മന്ത്രതന്ത്രാദി വിഷയങ്ങളിലെ അതിഗഹനങ്ങളായ ക്രിയാ-കര്‍മ്മങ്ങള്‍പോലും ഗ്രഹിച്ച്, വൈദികജ്ഞാനവും ദൈവികജ്ഞാനവും സ്വായത്തമാക്കിയശേഷം കുടുംബക്ഷേത്രമായ വഴുവാടി പനയന്നാര്‍കാവ് ദേവീക്ഷേത്രത്തിലെ ശാന്തി ജോലികള്‍ ആരംഭിച്ചു. (പില്ക്കാലത്ത് ഈ ക്ഷേത്രം എന്‍.എസ്.എസ്. ഭരണനേതൃത്വത്തിനു കൈമാറുകയുണ്ടായി). ദേവീപൂജകളും ആചാരാനുഷ്ഠാനങ്ങളും ദേവിഹിതകരങ്ങളാക്കി മാറ്റി. കുലദേശ സംരക്ഷകയായ ദേവിയെ അര്‍ച്ചനോപാസനകളാല്‍ തൃപ്തയാക്കി നാട്ടിലെ ക്ഷേമശ്വൈരങ്ങള്‍ പ്രവര്‍ദ്ധിതമാക്കി. തുടര്‍ന്ന് ഓച്ചിറ വലിയ കുളങ്ങര ദേവീക്ഷേത്രത്തില്‍ നീണ്ട 23 വര്‍ഷക്കാലം ദേവീ പൂജകളില്‍ മുഴുകിക്കഴിഞ്ഞു. ഇതോടൊപ്പം തന്നെ ഓച്ചിറ വലിയകുളങ്ങര കളങ്കണ്ടത്തറ ദേവീക്ഷേത്രമുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിമുഖ്യനായും സേവനമനുഷ്ഠിച്ചു. പിന്നീട് 2006-2007-ല്‍ കേരളത്തിലെ മഹാക്ഷേത്രമായ ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തി ആയി ഇദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെട്ടു. ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് കടുകിട വ്യതിചലിക്കാതെയും ദേവഹിതകരമായും പാരമ്പര്യത്തിലധിഷ്ഠിതമായ ശുദ്ധിവൃത്തികളോടെ വളരെ സ്തുത്യര്‍ഹമായ രീതിയിലായിരുന്നു ഇദ്ദേഹം തന്റെ സേവനം ഭഗവത് പാദങ്ങളില്‍ അര്‍പ്പിച്ചിരുന്നത്. ശബരിമല മേല്‍ശാന്തി പദത്തില്‍ നിന്നും ഒഴിവായശേഷം ഇപ്പോഴദ്ദേഹം കേരളത്തിനകത്തും പുറത്തും, വിദേശങ്ങളിലും വിവിധ പൂജകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കൂടാതെ സാംസ്കാരിക സമ്മേളനങ്ങളിലും സമാധാനയോഗങ്ങളിലും ശാന്തിയും സമാധാനവും നന്മയും നിലനിര്‍ത്തുവാനുള്ള സന്ദേശങ്ങള്‍ ഏകിയും ആത്മീയതയിലധിഷ്ഠിതമായ ജീവിതം കെട്ടിപ്പടുക്കുവാനാവശ്യമായ ഉത്ബോധനങ്ങള്‍ നല്‍കിയും സമസ്തചരാചരങ്ങള്‍ക്കും സുഖം കൈവരേണമേ എന്ന പ്രാര്‍ത്ഥനയുമായി ശാന്ത ജീവിതം നയിക്കുന്നു.

ഈശ്വരന്‍ നമ്പൂതിരിയുടെ ഭാര്യ ശ്രീമതി മിനിയും മക്കള്‍ അമൃത, അനിരുദ്ധ് എന്നിവരുമാണ്. വാസുദേവന്‍ നമ്പൂതിരി ഏക സഹോദരനാണ്.
Eeswaran Nampoothiri is a pious and reverent Brahmin whose life is dedicated to offer sacred rites and rituals to God Almighty for the betterment and upliftment of the whole world. He was the chief priest of the famous Sabarimala Ayyappa temple, and is a well known figure in the field of Manthric-Thanthric pooja karmas. He was born in the ancient and famous Thuruthy Illam in Vazhuvadi of Mavelikkara Taluk in 1963. This Illam has a long reputation for its authoritative perfection in the matters of Manthra-Thanthra karmas. From his learned and renowned forefathers, he too acquired the capabilities to handle the most intricate and divine lessons to worship god. Due to the great belief put in him, many devotees visit him for to have peace of mind, comfort and consolation.
His parents are V. Eeswaran Nampoothiri and Bhavani Antharjanam. After his high school education; following the hereditary way of learning he deeply studied Veda manthras, rituals, Sanskrit and theology and the various ways of worshiping Gods. Ambalapuzha Puthumana Illam Sreedharan Nampoothiri and the former Sabarimala chief priest Vadakkillath Eeswaran Nampoothiri were his gurus in these besides his father Eeswaran Nampoothiri. Thus after mastering in divinely matters he began to practice it. At first he started to devote his own family temple diety at Vazhuvadi Panayannarkavu Devi Temple. Then he went to offer the divine poojas at Ochira Valiyakulangara Temple. There he served for more than 23 years as chief santi. Along this priest hood, he was then adorned as the Tanthri Mukhyan of so many temples such as Ochira Valiya Kulangara Kalakkandathara devi temple. During this period in 2006-2007 he has been ordained as the Chief priest of Sabarimala Temple. Without malice towards none and with the melody of chanted manthras, his worship of Lord Ayyappa continued for one year. After superbly completing his mission is Sabarimala he then turned to his ancestraly inherited Vedic, Manthric and Thanthric rituals. He now gives ways and means, calmness and comfort, peace and power to the feeble and the weak, the wounded and desperated hearts. His preachings and sermons make it possible every one to lead a life filled with complete satiation and sanctity. And so he had been constantly invited to deliver so many orations in different stages which enlightened, educated and inspired many to choose the right path. He preaches and preaches and his one and the only prayer is that
Loka Samastha Sukhino Bhavanthu
Sri Vasudevan Nampoothiri is his only brother. Smt. Mini is his wife. Amritha and Anirudh are his children.

              
Back

  Date updated :