K. UPENDRAN (Kannur Municipal Chairman)

K. UPENDRAN (Kannur Municipal Chairman)

Any

Reading

Problem

Politician

SREEVAS

THALAP P.O.,

Kannur, 0497 - 2700142, 2700981 Mob:9447965484

Nil

Back

കെ. ഉപേന്ദ്രന്‍ ശ്രീനാരായണ സാംസ്കാരിക സമിതി ജില്ലാവാര്‍ഷിക സമ്മേളനവേദിയില്‍

NIL

കണ്ണൂരിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കീക്കറോത്ത് ഉപേന്ദ്രന്‍ എന്ന കെ. ഉപേന്ദ്രന്‍. പരേതനായ കൊറ്റാളി തെക്കും പാത്ത് കീക്കറോത്ത് കുമാരന്റെയും എടക്കാട് കാരിച്ചി താലയുടെയും മകനായി പുഴാതി പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിക്കടുത്ത് 1935 ജൂലൈ 15-ന് ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം പുഴാതി ഹരിജന്‍ വെല്‍ഫയര്‍ ഗവ. എല്‍.പി.സ്കൂള്‍, പുഴാതി ഹയര്‍ എലിമെന്ററി സ്കൂള്‍, ചിറക്കല്‍ രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു എസ്.എസ്.എല്‍.സി പാസായതിനുശേഷം ടൈപ്പ്റൈറ്റിങ്, ലോവറും ഹയറും അക്കൌണ്ട്സും കൂടി പാസ്സായി. 1956-ല്‍ കക്കാട് ഹരിശ്ചന്ദ്രാ വീവിങ് മില്ലില്‍ ക്ളാര്‍ക്കായി ജോലി ചെയ്തു തുടങ്ങി. അന്നത്തെ മാസശമ്പളം 30 രൂപയായിരുന്നു.

ഉപേന്ദ്രന്റെ പിതാവ് ശ്രീ. കുമാരന്‍ പ്രസിദ്ധമായ കണ്ണൂര്‍ കാനത്തൂര്‍ ക്ഷേത്രത്തിലെ ഉരാളന്മാരില്‍ ഒരാളായിരുന്നു. വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാല്‍ കീര്‍ത്തി നേടിയിരുന്ന കാനത്തൂര്‍ ക്ഷേത്രത്തിലെ ഉരായ്മ ഏറെ പ്രത്യേകതയുള്ള പദവിയായിരുന്നു. ചക്കകൊത്ത് എന്ന ആചാരപരമായ കര്‍മ്മത്തില്‍ പിതാവ് പങ്കെടുത്തിരുന്നതായി ഉപേന്ദ്രന്‍ ഓര്‍ക്കുന്നു. ആ പ്രദേശത്തുകാര്‍ ചക്കക്കൊത്ത് എന്ന അനുഷ്ഠാനപരമായ കര്‍മ്മത്തിനുശേഷം മാത്രമേ ചക്ക ഭക്ഷ്യവസ്തുവായി ഉപയോഗിച്ചിരുന്നുള്ളൂ. കോണ്‍ഗ്രസ്സ് അനുഭാവിയായിരുന്ന കുമാരന്‍ പൊതുകാര്യപ്രസക്തനും നാട്ടുകാരുടെ ഏതൊരാവശ്യത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന ആളുമായിരുന്നു. 

ജ്യേഷ്ഠന്‍ ശ്രീ. പത്മനാഭന്‍ വഴിയാണ് സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ നിലവിലുള്ള ഒഴുവുകളെപ്പറ്റി ഇദ്ദേഹം ബോധവാനാകുന്നത്. ജ്യേഷ്ഠന്‍ കണ്ണൂര്‍ എസ്.പി.സി.എയിലായിരുന്നു ജോലി ചെയ്തിരുന്നത്. അന്ന് കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ സര്‍ക്കാര്‍ ഗസറ്റ് വരുത്താറുണ്ടായിരുന്നു. സര്‍ക്കാര്‍ ഗസറ്റ് വഴി സര്‍ക്കാര്‍ നിയമങ്ങളെപ്പറ്റി മനസ്സിലാക്കുകയും സര്‍ക്കാര്‍ ജോലി ലഭിച്ചാലുള്ള നേട്ടങ്ങളെപ്പറ്റി ബോധവാനാകുകയും ചെയ്തു. എന്നാല്‍ അന്ന് പി.എസ്.സി. പരീക്ഷ എഴുതുവാന്‍ കോഴിക്കോട് വരെ പോകണമായിരുന്നു. നാട്ടിലുള്ള ചില സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് പോയി പി.എസ്.സി. പരീക്ഷ എഴുതിയ ഇദ്ദേഹം റാങ്ക് നേടി. 1957-ല്‍ തിരുവനന്തപുരം സൌത്ത് ഡിസ്ട്രിക്റ്റ് എഡ്യുക്കേഷന്‍ ഓഫിസില്‍ എല്‍.ഡി. ക്ളാര്‍ക്കായി ആദ്യനിയമനം ലഭിച്ചു. അന്നത്തെ ശമ്പളം 67 രൂപയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ എ.ഇ.ഒ. ഓഫിസിലേയ്ക്ക് സ്ഥലമാറ്റം ലഭിച്ചു. തുടര്‍ന്ന് യു.ഡി. ക്ളാര്‍ക്കായും ജൂനിയര്‍ സുപ്രണ്ടായും ഉദ്യോഗക്കയറ്റം ലഭിച്ചു. അതിനുശേഷം ഉച്ചക്കഞ്ഞി വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച കെയര്‍ ഓഫിസറായി നിയമനം ലഭിച്ചു. പിന്നീട് വയനാട് ഡി.ഡി ഓഫീസില്‍ സിനീയര്‍ സുപ്രണ്ടായി ജോലിചെയ്ത ഇദ്ദേഹം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഡി. ഇ. ഒ.യുടെ പി.എ.യായും ജോലി ചെയ്കയുണ്ടായി. അവിടെനിന്നും തലശേരിയിലേയ്ക്ക് സ്ഥലമാറ്റം ഉണ്ടായി. പിന്നീട് ആലപ്പുഴയില്‍ അക്കൌണ്ട് ഓഫീസറായിരിക്കെ 1990 ജൂലൈയില്‍ സര്‍വ്വീസില്‍നിന്നു വിരമിച്ചു. 

കോണ്‍ഗ്രസ്സ് പരമ്പര്യകുടുംബം ആയതുകൊണ്ട് ജോലിയില്‍ ചേര്‍ന്നപ്പോള്‍ത്തന്നെ എന്‍.ജി.ഒ. യൂണിയനില്‍ അംഗമായി. ഇക്കാലത്ത് ഇദ്ദേഹം ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പിരിവെടുത്താണ് ഇന്നെത്തെ എന്‍.ജി.ഒ. യൂണിയന്‍ ഓഫീസ് നിര്‍മ്മച്ചത്. പിന്നീട് കമ്മ്യൂണിസ്റ് ചായ്വ് ആരോപിച്ച് എന്‍. ജി.ഒ. യൂണിയനില്‍നിന്ന് ഒരുവിഭാഗം ആളുകള്‍ വിഘടിച്ച് ജോയിന്റ് കൌണ്‍സില്‍ രൂപീകരിച്ചപ്പോള്‍ അതില്‍ പ്രവര്‍ത്തിച്ച ഉപേന്ദ്രന്‍; ശ്രീ. ടി.വി, അപ്പുണ്ണി നായരും ശ്രീ. കരുണാകരന്‍പ്പിള്ളയുമായി ചേര്‍ന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ അതില്‍ സജീവ പ്രവര്‍ത്തകനായി. അസോസിയേഷന്‍ താലൂക്ക് പ്രസിഡന്റായും ജില്ലാ സെക്രട്ടറിയായും ജില്ലാ പ്രസിഡന്റായും ചുമതല നിര്‍വ്വഹിച്ച ഇദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. എന്‍. ജി. ഒ. അസോസിയേഷനില്‍ പ്രവര്‍ത്തിച്ചുവരവെ ആദ്യ സമ്മേളനം കണ്ണൂരില്‍വച്ച് നടന്നപ്പോള്‍ ജനറല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടതും സമ്മേളനം വന്‍വിജയമായതും ഇദ്ദേഹം ഓര്‍ക്കുന്നു. 

സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്നും വിരമിച്ചശേഷം 1992-ലെ സംഘടനാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പതിമൂന്നരവര്‍ഷം ആ സ്ഥാനത്ത് തുടര്‍ന്നു. 1994-ലെ സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം ഡി.സി.സി. ഖജാന്‍ജിയായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഇപ്പോഴും ആ സ്ഥാനത്ത് തുടര്‍ന്നു. 1994-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ടെമ്പിള്‍ വാര്‍ഡില്‍നിന്ന് മത്സരിച്ച് വിജയിച്ച് മുന്‍സിപ്പല്‍ കൌണ്‍സിലറായും വൈസ് ചെയര്‍മാനായും ആരോഗ്യകാര്യസ്റാന്റിഗ് കമ്മിറ്റി ചെയര്‍മാനായും ചുമതല വഹിച്ചു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ടെമ്പിള്‍ വാര്‍ഡില്‍നിന്ന് വീണ്ടും മത്സരിച്ച് വിജയിച്ച ഇദ്ദേഹം മുനിസിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. നിസ്വാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പാര്‍ട്ടി നല്കിയ പാരിതോഷികമായി മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തെ കണ്ണൂരിലെ ജനങ്ങള്‍ കാണുന്നതായി പറയുന്ന ഇദ്ദേഹം കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇപ്പോള്‍.

പടന്നപ്പാലത്തെയും ചേലോറയിലെയും മലിന ജലപ്രശ്നം പരിഹരിക്കാനുള്ള പ്രയത്നവുമായി മുന്നോട്ട് പോകുന്ന ഉപേന്ദ്രന്‍ പടന്നപ്പാലം മാലിന്യപ്രശ്നം പരിഹരിക്കുന്നതിനുള്ള മാസ്റര്‍ പ്ളാന്‍ യാഥാര്‍ത്ഥ്യവല്‍ക്കരിച്ച് മുനിസിപ്പല്‍ കൌണ്‍സിലിന്റെ യശസ്സുയര്‍ത്താനുള്ള തീവ്രയത്നത്തിലാണ്. 
കുടിവെള്ള പ്രശ്നമാണ് കണ്ണൂര്‍ മുനിസിപ്പാലിറ്റി നേരിടുന്ന മറ്റൊരു പ്രശ്നം. ഗുണമേന്മ കുറഞ്ഞ പൈപ്പുകള്‍ മാറ്റി ഗുണനിലവാരമുള്ള പൈപ്പുകള്‍ ഉപയോഗിച്ച് കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് കെ.ഡബ്യു.എ.മായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയാണ്. ചെറിയ ഒരു മഴപെയ്താല്‍ നഗരത്തിലെ റോഡുകള്‍ വെള്ളക്കെട്ടുകളാകുന്നത് മുനിസിപ്പാലിറ്റി നേരിടുന്ന മറ്റൊരു പ്രശ്നമാണ്. നഗരത്തിലെ ഓടകളില്‍ മണ്ണ് നിറയുന്നതാണ് ഈ പ്രശ്നത്തിനുകാരണം. റെയില്‍വേ സ്റേഷന് മുന്നിലുള്ള റോഡ് റെയില്‍വേ വിട്ടുതന്നാല്‍ മാത്രമേ മുനിസിപ്പാലിറ്റിയ്ക്ക് ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവൂ എന്ന് ഇദ്ദേഹം കരുതുന്നു. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ തനിക്കുണ്ടാവുമെന്ന് ചെയര്‍മാന്‍ വിശ്വസിക്കുന്നു. 

എസ്.പി.സി.എ.യില്‍ സീനിയര്‍ ഇന്‍സ്പെക്ടറായിരുന്ന പരേതനായ പത്മാനാഭന്‍ ഉപേന്ദ്രന്റെ മൂത്ത സഹോദരനാണ്. അദ്ധ്യാപകനായി വിരമിച്ച ലക്ഷ്മണന്‍ മാസ്റര്‍, ശാന്തകുമാരി, ഡോ. സഹദേവന്‍, കനകവല്ലി, സരസ എന്നിവരാണ് മറ്റുസഹോദരങ്ങളാണ്.

ഉപേന്ദ്രന്റെ ഭാര്യ ശാന്തകുമാരി തളാപ്പ് ചെങ്ങിനിപ്പടി യു.പി. സ്കൂള്‍ ഹെഡ്മിസ്ട്രസ്സായിരുന്നു. മക്കള്‍: കെ. ശ്രീജിത്ത്, ശ്രീന, ശ്രീബ, മിനി. ശ്രീജിത്ത് ഷാര്‍ജ്ജയില്‍ ഉദ്യോഗസ്ഥനാണ്. ശ്രീനിയുടെ ഭര്‍ത്താവ് സത്യനാഥന്‍ പോണ്ടിച്ചേരിയില്‍ സീനിയര്‍ വെറ്റിനറി അസിസ്റാന്റാണ്. ശ്രീബയുടെ ഭര്‍ത്താവ് അജിത്ത് ഫുട്ബോള്‍ താരമായിരുന്ന സി.പി. ചന്ദ്രന്റെ മകനാണ്. മെഡിക്കല്‍ ഷോപ്പ് ഉടമയാണ് അജിത്ത്. മിനി ചിന്മയ ബാലഭവനില്‍ അദ്ധ്യാപികയാണ്. മിനിയുടെ ഭര്‍ത്താവ് അര്‍ജുന്‍ അമേരിക്കയില്‍ ജോലിചെയ്യുന്നു.

ഭഗവാന്റെ കാരുണ്യം മൂലം ഇനിയും നാടിനുവേണ്ടി പലതും ചെയ്യാനുള്ള ശേഷിയും ആയുരാരോഗ്യവും ഉണ്ടാകണമേ എന്ന് ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു ഇദ്ദേഹം.

              
Back

  Date updated :