K.M. Abdhul Shukkoor

K.M. Abdhul Shukkoor

Any

Reading

Problem

Businessman

Nafesanest

Kollarattikal Palli, Kattiampally P.O.

Kannur, 0497-2775802

Nil

Back

NIL

കഠിനാദ്ധ്വാനമാണ് ശ്രീ. അബ്ദുള്‍ ഷുക്കൂറിന്റെ വിജയമന്ത്രം. തന്നോടുതന്നെയും മറ്റുള്ളവരോടും ചെയ്യുന്ന ജോലിയോടും നൂറുശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തിയപ്പോള്‍ ദൈവം ഷുക്കൂറിന്റെ അദ്ധ്വാനത്തിന് നൂറുമേനി ഫലം നല്‍കി.
സാമ്പത്തികമായ പിന്നോക്കാവസ്ഥയില്‍നിന്നു സമൃദ്ധിയിലേയ്ക്കു വളര്‍ന്നു പന്തലിച്ച ഷുക്കൂറിന്റെ ജീവിതകഥ ഇങ്ങനെ സംഗ്രഹിക്കാം: വളപട്ടണം ലൈറ്റ് ആന്റ് സൌണ്ട്സില്‍ ഇലക്ട്രീഷ്യനായാണ് ഷുക്കൂര്‍ ജീവിതമാരംഭിക്കുന്നത്. ഏതൊരു ശരാശരി മലയാളിയേയുംപോലെ ഷുക്കൂറിന്റെ കിനാവിലും ഗള്‍ഫ് മൈലാഞ്ചിയിട്ടു നിന്നിരുന്നു. അതുകൊണ്ടുതന്നെ ആദ്യ അവസരംതന്നെ ഉപയോഗപ്പെടുത്തി ഗള്‍ഫിനു പറന്നു.
ഷുക്കൂറിന്റെ കിനാവിലെ ഗള്‍ഫല്ലായിരുന്നു യഥാര്‍ത്ഥത്തില്‍ ഗള്‍ഫ്. വ്യക്തിപരമായ കാരണങ്ങളാല്‍ ഒരു മാസത്തിനുള്ളില്‍ നാട്ടില്‍ മടങ്ങിയെത്തി. വീണ്ടും പഴയ ഇലക്ട്രീഷ്യന്റെ ജോലി തുടര്‍ന്നു. വളപട്ടണം ലൈറ്റ് ആന്റ് സൌണ്ട്സില്‍ നാലുവര്‍ഷം ജോലിയെടുത്തു. തുടര്‍ന്ന് വളപട്ടണം കെ.വി.എസ്.ഹയര്‍ ഗുഡ്സ് എന്ന സ്ഥാപനത്തില്‍ ജോലിക്കു കയറി. ഇവിടെവച്ചാണ് ഷുക്കൂറിന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായിത്തുടങ്ങിയത്. ഇതുപോലൊരു സ്ഥാപനം സ്വന്തമായി തുടങ്ങണമെന്ന കലശലായ മോഹമുദിച്ചു ഖല്‍ബില്‍. പരേതനായ സുഹൃത്ത് ജാഫറിന്റെ ജ്യേഷ്ഠന്‍ പി.എം. ഷുക്കൂറിനോട് കാര്യം അവതരിപ്പിച്ചു. അദ്ദേഹം പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ആശയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പക്ഷെ വീട്ടുകാരും സഹോദരങ്ങളും നഖശിഖാന്തം എതിര്‍ത്തു.
എതിര്‍പ്പുകളെ അവഗണിച്ച് 1990-ല്‍ വളപട്ടണം പഴയ ബസ്സ്റാന്റിനു സമീപം പുതിയ സ്ഥാപനം ആരംഭിച്ചു: അല്‍ഫൌസ് ഡക്കറേഷന്‍ 20,000 രൂപയായിരുന്നു ആദ്യ മുതല്‍മുടക്ക്. ആദ്യമുണ്ടായിരുന്നത് വെറും രണ്ടു പന്തലിനുള്ള തുണി മാത്രം.
അത്ര സുഗമമായിരുന്നില്ല തുടക്കം. സാമ്പത്തിക ഞെരുക്കം തന്നെയായിരുന്നു പ്രധാന വില്ലന്‍. ആദ്യകാലങ്ങളില്‍ ഉണ്ടായ തിരിച്ചടികളെ സധൈര്യം നേരിട്ടു. കഠിനമായി അധ്വാനിച്ചു. ആത്മവിശ്വാസം വിടാതെ പൊരുതി. ബിസിനസ് മെല്ലെ മെച്ചപ്പെട്ടു തുടങ്ങി. സംരംഭം പുരോഗതിയുടെ വഴിയിലാണ് എന്നു കണ്ടപ്പോള്‍ 1995-ല്‍ ഒന്നര ലക്ഷം രൂപ കൂടി മുടക്കി ബിസിനസ് വിപുലപ്പെടുത്തി. പുതിയ ബിസിനസ് തന്ത്രങ്ങള്‍ ആവിഷ്ക്കരിച്ചു നടപ്പിലാക്കിയതിനോടൊപ്പം രാപകല്‍ അദ്ധ്വാനിച്ചു. അങ്ങനെ 1998 ആയപ്പോഴേയ്ക്കും സാമ്പത്തിക പരാധീനതകളില്‍നിന്നും മോചനം നേടി. അക്കൊല്ലം സുഹൃത്തായ എ.കെ.വി അല്‍താഫിന്റെ സഹായത്തോടെ ചെറുപുഴ, പുളിങ്ങോം എന്നിവിടങ്ങളിലേയ്ക്കും സ്ഥാപനത്തിന്റെ സേവനം വ്യാപിപ്പിച്ചു. അന്നു മുതല്‍ 1998 വരെയുള്ള കാലഘട്ടത്തിലാണ് തനിക്ക് ഏറ്റവും വലിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്ന് അബ്ദുള്‍ ഷുക്കൂര്‍ അനുസ്മരിച്ചു.
സ്ഥാപനത്തിന്റെ തുടക്കത്തില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടു തന്നെ വലിയ മത്സരം നേരിടേണ്ടിവന്നില്ല. പിന്നീട് വളപട്ടണത്തുതന്നെ ഇത്തരം 2 സ്ഥാപനങ്ങള്‍ ഉണ്ടായി. അതോടെ മത്സരം വര്‍ദ്ധിച്ചു. ഇപ്പോള്‍ നിലനില്പിനായുള്ള കിടമത്സരമാണ്. അതിനുവേണ്ടി സാധനങ്ങളുടെ വാടക കുറച്ചുകൊടുത്ത് ബിസിനസ് പിടിക്കാന്‍വരെ സ്ഥാപനങ്ങള്‍ തയാറാകുന്നു. ഇതിനും പുറമേയാണ് തൊഴിലാളി ദൌര്‍ലഭ്യം എന്ന പ്രശ്നം.
ആവശ്യക്കാരുടെ ഇഷ്ടങ്ങള്‍ക്കു പ്രാധാന്യം നല്‍കുക എന്ന ലളിതമായ ബിസിനസ് സൂത്രമാണ് ഷുക്കൂറിന്റെ വിജയരഹസ്യം. അതില്‍ യാതൊരു വിട്ടുവീഴ്ചയും നാളിതുവരെ വരുത്തിയിട്ടുമില്ല. ഏറ്റെടുക്കുന്ന ജോലി ഏറ്റവും ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി; അതാണ് ഷുക്കൂറിന്റെ ആത്മസംതൃപ്തി.
ഈ ആത്മാര്‍ത്ഥതയാണ് വളപട്ടണത്തെ ജനങ്ങള്‍ക്കിടയില്‍ ഷുക്കൂറിനു നല്ല മതിപ്പു നേടിക്കൊടുത്തത്. ഈ സ്നേഹത്തിന്റെ ബാഹ്യപ്രകടനമായി വളപട്ടണം കാരുണ്യ റിലീഫ് സെന്റര്‍ ഏറ്റവും നല്ല പന്തല്‍ ജോലിക്കുള്ള ഉപഹാരം ഷുക്കൂറിന് നല്‍കിയാദരിച്ചു. ഷുക്കൂറിന്റെ സത്സ്വഭാവവും ആത്മാര്‍ത്ഥതയും വളപട്ടണം നിവാസികളുടെ മനസ്സില്‍ ഇടംനേടാന്‍ ഇദ്ദേഹത്തെ സഹായിച്ചു. അതുകൊണ്ടുതന്നെ ഇവിടെ ധാരാളം വ്യക്തിബന്ധങ്ങളുണ്ട് ഷുക്കൂറിന്. ഈ മേഖലയിലെ പ്രവര്‍ത്തനത്തിലൂടെ പല മേഖലകളിലുള്ള പ്രഗത്ഭരായ വ്യക്തികളുമായും വ്യക്തിബന്ധം സ്ഥാപിക്കാന്‍ ഷുക്കൂറിനായി.
കടുത്ത ശ്വാസംമുട്ടല്‍ അടിക്കടിയുണ്ടായതിനെത്തുടര്‍ന്ന് അല്‍ഫൌസ് ഡക്കറേഷന്‍ നടത്തിപ്പുകാരെ ഏല്പിച്ചു. കുറച്ചുനാളുകള്‍ക്കുശേഷം, അസുഖമൊക്കെ മാറി എത്തിയത് പുതിയ ഒരാശയവുമായാണ്. ആയിടയ്ക്കായിരുന്നു പുതിയ തെരുവിലെ ഇന്ത്യന്‍ ട്രെയ്ഡേഴ്സ് എന്ന സ്ഥാപനം വില്‍ക്കുന്നു എന്നറിഞ്ഞത്. അതു വാങ്ങണം എന്ന കലശമായ ആഗ്രഹമുണ്ടായി. ഒടുവില്‍ രണ്ട് സ്നേഹിതന്മാരെക്കൂടി പാര്‍ട്ണേഴ്സാക്കി ഇന്ത്യന്‍ ട്രെയ്ഡേഴ്സ് വിലയ്ക്കു വാങ്ങി. പാര്‍ട്ണേഴ്സിന് പിന്നീട് ഇതില്‍ താത്പര്യം ഇല്ലാതായി. തുടര്‍ന്ന് ഇരുവര്‍ക്കും അവരുടെ വിഹിതം തിരികെ നല്‍കേണ്ട ഉത്തരവാദിത്വം ഷുക്കൂറിന്റെ ചുമലിലായി. പാര്‍ട്ണേഴ്സിനെ ഒഴിവാക്കാന്‍ വന്‍തുക ബാങ്കില്‍നിന്നും ലോണ്‍ എടുത്തു. സ്ഥാപനം സ്വന്തമായപ്പോള്‍ ഇന്ത്യന്‍ കേറ്ററിങ് സര്‍വ്വീസ് എന്നു പുനര്‍നാമകരണം ചെയ്തു. ഈയൊരു പദ്ധതി ഷുക്കൂറിനെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കി. പക്ഷെ അതു താത്ക്കാലികം മാത്രമായിരുന്നു.
ചുരുങ്ങിയ കാലത്തെ പ്രവര്‍ത്തനംകൊണ്ടുതന്നെ വളപട്ടണത്തെ പേരുകേട്ട പന്തല്‍ക്കാരനായി ഷുക്കൂര്‍ മാറി. അല്‍ഫൌസ് ഷുക്കൂര്‍ എന്നൊരു അപരനാമവും നാട്ടുകാര്‍ ഷുക്കൂറിനു ചാര്‍ത്തിക്കൊടുത്തു. 4 കല്യാണത്തിനുവേണ്ട എല്ലാ സെറ്റുമുണ്ടിപ്പോള്‍ അല്‍ഫൌസ് ഡെക്കറേഷനില്‍. ഹയര്‍ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്‍ ജില്ലാസെക്രട്ടറിയാണിപ്പോള്‍ ഷുക്കൂര്‍. 2000 മുതല്‍ ഇതിലംഗമാണ്. അസോസിയേഷന്റെ പ്രവര്‍ത്തനത്തിലൂടെ നിരവധി ആത്മാര്‍ത്ഥ സുഹൃത്തുക്കളെ തനിക്കു നേടാനായി എന്നു ഷുക്കൂര്‍ പറയുന്നു. ഷുക്കൂറിന്റെ സ്ഥാപനത്തില്‍ ഇപ്പോള്‍ എട്ടു ജോലിക്കാരുണ്ട്. 2000-ല്‍ ഇദ്ദേഹം ഉള്‍പ്പെടെ അഞ്ചു പേര്‍ ചേര്‍ന്ന് സുരഭി സെയില്‍സ് കോര്‍പ്പറേഷന്‍ എന്നൊരു സംരംഭം കണ്ണൂര്‍ ജെ. എസ്. പോള്‍ കോര്‍ണറിനു സമീപം ഷംറ കോംപ്ളക്സില്‍ ആരംഭിച്ചിരുന്നു.
1995 ജനുവരി 8-നാണ് ഷുക്കൂര്‍ വിവാഹിതനായത്. പുതിയതെരുവ് കൊല്ലാറത്തിക്കല്‍ പരേതനായ ഫ്രൂട്ട്സ് കച്ചവടക്കാരന്‍ അബ്ദുള്‍ ഖാദറിന്റെയും പി.പി. നബീസയുടെയും മകള്‍ റുമൈസയാണ് ഷുക്കൂറിന്റെ ഭാര്യ. ഷുക്കൂറിന് മൂന്നു മക്കള്‍. മൂത്ത മകള്‍ ഷിറാസ താജൂല്‍ഉലും ഹയര്‍സെക്കന്ററി ഇംഗ്ളീഷ് മീഡിയത്തില്‍ രണ്ടാംക്ളാസ് വിദ്യാര്‍ത്ഥിനി. സംഗീതത്തില്‍ വാസനയുള്ള ഷിറാസ യു.കെ.ജി. മുതല്‍ നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. പ്രച്ഛന്നവേഷം, ഡാന്‍സ്, ഒപ്പന തുടങ്ങിയ ഇനങ്ങളിലാണ് സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ളത്. പഠനത്തിലും ഷിറാസ മിടുക്കിയാണ്. മകന്‍ ഷസിന്‍ ഇതേ സ്കൂളില്‍ യു.കെ.ജി.യില്‍ പഠിക്കുന്നു. ഇളയമകള്‍ റസ്മിക്കിപ്പോള്‍ നാലു വയസ്സായി.
റുമൈസയുടെ സഹോദരി സുമയ്യ. ഭര്‍ത്താവ് ഉമ്മര്‍ ഗള്‍ഫിലായിരുന്നു. ഇവര്‍ക്ക് ഒരു മകള്‍. ഭാര്യയുടെ അമ്മാവന്‍. പി.പി. ഹമീദ് ഹാജി പുതിയ തെരുവിലെ അറിയപ്പെടുന്ന മരവ്യാപാരിയാണ്.
സ്വാതന്ത്യ്രസമരസേനാനിയും ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന പരേതനായ തായകത്ത് മഹമൂദിന്റെയും കച്ചായി മാങ്കൂല്‍ പാത്തൂട്ടിയുടെയും ഏഴാമത്തെ മകനായി 1967 ജനുവരി 15-ന് വളപട്ടണത്താണ് ഷുക്കൂര്‍ ജനിച്ചത്. ഉറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു ബാപ്പ. സാമൂഹ്യസേവനത്തില്‍ ബാപ്പ എന്നും മുന്‍പന്തിയിലായിരുന്നു. ജാതിമതഭേദമെന്യേ ബാപ്പ എല്ലാവര്‍ക്കുമിടയില്‍ പ്രവര്‍ത്തിച്ചു. പഞ്ചായത്ത് മെമ്പറായി ഒരിക്കല്‍ മത്സരിച്ചിട്ടുണ്ട്.
ഷുക്കൂറിന് 8 സഹോദരങ്ങളുണ്ട്. വളപട്ടണത്ത് വെസ്റ്റേണ്‍ ഇന്ത്യാ പ്ളൈവുഡ്ഡില്‍ ജോലി ചെയ്ത പരേതനായ ഹാഷിം സാബിറയാണ് ഭാര്യ. ഇവര്‍ക്ക് 2 മക്കള്‍. കുഞ്ഞിമറിയം എന്ന സഹോദരിയുടെ ഭര്‍ത്താവ് സലാം റിട്ടയേഡ് എന്‍.ആര്‍.ഐ. 5 മക്കളാണിവര്‍ക്ക്. മറ്റൊരു സഹോദരി ജെമീല. ഗള്‍ഫില്‍ ജോലി ചെയ്യുന്ന പി.പി.മുഹമൂദ് ആണ് ഭര്‍ത്താവ്. മൂന്ന് മക്കളുണ്ട്. സുബൈദ എന്ന സഹോദരിയുടെ ഭര്‍ത്താവ് കെ.വി. മഹമൂദ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു. രണ്ടു മക്കളുണ്ടിവര്‍ക്ക്, സൌദാബി എന്ന സഹോദരിയുടെ ഭര്‍ത്താവ് അധ്യാപകനായിരുന്ന ഹാരിസ്സാണ്. ഇവര്‍ക്ക് ഒരു മകന്‍. ഖയറുന്നീസ എന്ന സഹോദരിയുടെ ഭര്‍ത്താവ് മജീദ് ബസ്സില്‍ ക്ളീനറാണ്. ഇവര്‍ക്ക് ഒരു മകന്‍. ഷെരീഫ് എന്ന സഹോദരന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ഷബീനയാണ് ഭാര്യ. ഇവര്‍ക്ക് ഒരു മകള്‍. ഇളയ സഹോദരി റംലത്ത് താജുല്‍ ഉലും ഇംഗ്ളീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപികയാണ്.
വളപട്ടണം സുബ്ലുസലാം എല്‍.പി., വളപട്ടണം ഗവ. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് മിമിക്രി, പ്രച്ഛന്ന വേഷം, ടാബ്ളോ, നാടകം, സമൂഹഗാനം എന്നിവയില്‍ നിരവധി സമ്മാനങ്ങള്‍ നേടി. പത്താംക്ളാസ്സില്‍ പഠിക്കുമ്പോള്‍ പ്രച്ഛന്നവേഷം, നാടകം എന്നീ ഇനങ്ങളില്‍ ജില്ലാ യുവജനോത്സവത്തില്‍ പങ്കെടുത്തു. സ്കൂള്‍ കാലഘട്ടത്തില്‍ എം.എസ്. എഫ്. പ്രവര്‍ത്തകനായിരുന്നു. 15-ാം വയസ്സു മുതല്‍ മുസ്ളീംലീഗ് പ്രവര്‍ത്തകനാണ്. ലീഗില്‍ എട്ട് വര്‍ഷം സജീവമായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സജീവ പ്രവര്‍ത്തനം അവസാനിപ്പിച്ച് അനുഭാവിയായി തുടരുന്നു.
വളപട്ടണത്ത് അറിയപ്പെടുന്ന കുടുംബമാണ് ഷുക്കൂറിന്റെ മാതൃകുടുംബമായ കച്ചായിമാങ്കൂര്‍. ഭാര്യ റുമൈസയുടെ തറവാടായ പള്ളിപ്പുറത്ത് പുന്നയ്ക്കല്‍ തറവാടും അറിയപ്പെടുന്ന തറവാടാണ്. ഉപ്പാപ്പ ഖബര്‍മമ്മദ് ഹാജി അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. രാമഗുരു യു.പി., രാജാസ് ഹൈസ്കൂള്‍ ചിറയ്ക്കല്‍, വളപട്ടണം ഗവ.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റുമൈസ കലാമത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഷുക്കൂറിനെ ബിസിനസ്സില്‍ സഹായിക്കുന്നതും റുമൈസയാണ്.

              
Back

  Date updated :