Viswan Padanilam

Viswan Padanilam

Any

Reading

Problem

Litterateurs

Noorukodi padeettathil

Padanilam P.O., Nooranadu

Alapuzha, 0479-2386003, 9447231610

Nil

Back

NIL

അദ്ധ്യാപകന്‍, സാഹിത്യകാരന്‍, രാഷ്ട്രീയ നേതാവ്, കലാസാംസ്കാരിക സാമൂഹ്യ മണ്ഡലങ്ങളിലെ അതികായന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച പ്രതിഭാധനനാണ് വിശ്വന്‍ പടനിലം. ഉത്തമനായ ഒരു അദ്ധ്യാപകന്‍ എന്ന നിലയില്‍ വിജ്ഞാനത്തിന്റെ വെളിച്ചം കുട്ടികളിലേയ്ക്ക് പകര്‍ന്നു നല്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം യത്നിച്ചുകൊണ്ടേയിരിക്കുന്നു.

നൂറുകോടി പടീറ്റേതില്‍ ബാലകൃഷ്ണപിള്ളയുടേയും ഓമന അമ്മയുടേയും മകനായി 1964-ല്‍ നൂറനാട് പടനിലത്ത് ജനിച്ച ഇദ്ദേഹം, പടനിലം ഗവണ്‍മെന്റ് എല്‍.പി.എസ്സ,് നൂറനാട് ഹൈസ്കൂള്‍, പന്തളം എന്‍.എസ്സ്.എസ്സ്. കോളജ്, പന്തളം എന്‍.എസ്സ്.എസ്സ്. ട്രെയിനിംഗ് കോളജ് എന്നിവിടങ്ങളില്‍ പഠിച്ച് ബി.എസ്സ്.സി.ബി.എഡ്. ബിരുദം നേടി. പടനിലം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായി ജോലിയില്‍ ചേര്‍ന്നു. പഠനകാലത്തുതന്നെ കലാസാംസ്കാരിക രംഗങ്ങളിലും, വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും സജീവ താല്പര്യം കാണിച്ചിരുന്ന ഇദ്ദേഹം തന്റെ കഴിവുകളെ പരിപോഷിപ്പിച്ചും വൈദഗ്ദ്യം പ്രകടമാക്കിയും ആ രംഗങ്ങളില്‍ ശ്രദ്ധേയനായി മാറുകയാണുണ്ടായത്. സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തന്നെ തന്റെ സര്‍ഗ്ഗശക്തികളെ തട്ടി ഉണര്‍ത്തിയിരുന്ന അദ്ദേഹം, നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്തുകൊണ്ടാണ് കലാ-സാഹിത്യരംഗത്തേയ്ക്ക് രംഗപ്രവേശം നടത്തിയത്. അന്നു തുടങ്ങിയ ആ സാഹിതീസേവനം ഇന്നും അഭംഗുരം തുടരുന്നു. നാടക രചനയും അവതരണവും അഭിനയവും കൊണ്ട് സ്കൂള്‍ നാടക മത്സരവേദികളെ സജീവമാക്കിയിരുന്ന അദ്ദേഹത്തിന്റെ ജീവനുള്ള പ്രതിമകള്‍ എന്ന നാടകം ഏറെ ശ്രദ്ധിക്കപ്പെടുകയും, അനേകം മത്സരവേദികളിലായി ധാരാളം സമ്മാനങ്ങളും, അഭിനന്ദനങ്ങളും ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് ചെറുകഥാ രചനയിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം അക്കാലത്തെ ഒട്ടുമിക്ക ആനുകാലികങ്ങളിലുമായി നിരവധി ചെറുകഥകള്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1986-91 കാലഘട്ടമായപ്പോഴേയ്ക്കും അമേച്ചര്‍-പ്രൊഫഷനല്‍ നാടക സംഘങ്ങളുടെ പ്രിയപ്പെട്ട നാടക രചയിതാവായി മാറിക്കഴിഞ്ഞിരുന്ന അദ്ദേഹം ഒരു നല്ല നടന്‍ എന്ന ഖ്യാതിയും നേടിയിരുന്നു. തിരുവനന്തപുരം വിശാഖാ തീയറ്റേഴ്സ്, ഓച്ചിറ രംഗവേദി എന്നീ പ്രൊഫഷനല്‍ നാടകവേദികളുടെ നിരവധി സ്റേജുകളിലൂടെ അദ്ദേഹത്തിന്റെ നാടകങ്ങള്‍ അനേകായിരങ്ങളെ ആകര്‍ഷിച്ചിരുന്നു. പ്രൊഫഷനല്‍ നാടകസംഘങ്ങള്‍ക്ക് എന്നപോലെ, അമേച്ച്വര്‍ നാടകസംഘങ്ങള്‍ക്കുവേണ്ടിയും തനതു നാടകവേദികള്‍ക്കു വേണ്ടിയും നാടകങ്ങള്‍ രചിച്ചും അഭിനയിച്ചും നാടകത്തിന്റെ വൈവിധ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാനും അവ ആസ്വാദകരില്‍ എത്തിക്കുവാനും അദ്ദേഹം പരിശ്രമിച്ചിരുന്നു. നൂറനാട് ശില്പി ഡ്രാമാറ്റിക്സ് എന്ന അമേച്ച്വര്‍ നാടകവേദി ഇദ്ദേഹത്തിന്റെ നാടകങ്ങള്‍ വളരെ താല്പര്യപൂര്‍വ്വം രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. 1994-ല്‍ "ജീവനുള്ള പ്രതിമകള്‍' എന്ന അദ്ദേഹത്തിന്റെ പ്രഥമ ഏകാങ്കനാടകസമാഹാരം പ്രസിദ്ധീകരിച്ചു.

നാടകരചനയില്‍ നിന്നും ചെറുകഥാ രചനയിലേയ്ക്കു തിരിഞ്ഞതോടെ, സരസങ്ങളും ചിന്തോദ്ദീപങ്ങളുമായ നിരവധി കഥകളാല്‍ സാഹിത്യരംഗത്തെ സമ്പുഷ്ടമാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീടങ്ങോട്ടു ചെറുകഥകളുടെ കാലമായിരുന്നു. 2003-ല്‍ വാര്‍ത്തകള്‍ ഉണ്ടാകുന്നതിന്റെ ഒരു ദൃക്സാക്ഷി വിവരണം, 2005-ല്‍ കടമ്പേരി ഒരു മുറിവായ 2006-ല്‍ ഗ്രീഷ്മത്തിലെ മഞ്ഞുതുള്ളികള്‍, 2008-ല്‍ തണല്‍ മരങ്ങള്‍ ഇല പൊഴിക്കുമ്പോള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളാല്‍ കഥാസാഹിത്യരംഗത്തെ ധന്യമാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. മനസ്സിന്റെ നിഗൂഢ താളങ്ങളെ, അതിസൂക്ഷ്മഭാവങ്ങളെ അനാവരണം ചെയ്യുന്ന ഭാവസാന്ദ്രവും ശക്തവുമായ ഒരു നോവലിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോള്‍. മലയാള സാഹിത്യനഭസ്സിലെ പ്രകാശം ചൊരിയുന്ന ശ്രേഷ്ഠതാരകമായി മാറിയിരിക്കുന്ന ഇദ്ദേഹത്തിന്റെ സാഹിത്യസേവനങ്ങളെ മാനിച്ച് കലാലോകം നിരവധി പുരസ്കാരങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിക്കുകയും ചെയ്തിട്ടുണ്ട്. 2003-ലെ അദ്ധ്യാപക കലാസാഹിത്യ സമിതി സംസ്ഥാന ചെറുകഥാ അവാര്‍ഡ്, 2004-ലെ അദ്ധ്യാപക കലാവേദി സംസ്ഥാന ചെറുകഥാ അവാര്‍ഡ്, 2005-ല്‍ വാവക്കാട് ഭാവന-വെട്ടൂര്‍ ചെറുകഥാ അവാര്‍ഡ്, 2006-ല്‍ സര്‍ഗ്ഗാത്മക സാഹിത്യത്തിനുള്ള പ്രൊഫ: ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ് തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.

വിദ്യാഭ്യാസകാലത്തുതന്നെ അനിതരസാധാരണമായ പ്രതിഭയുടെ പൂക്കാലം വിടര്‍ത്തിയ ഇദ്ദേഹം പില്ക്കാലത്ത് ഒരു വസന്തത്തിന്റെ വര്‍ണ്ണവിസ്മയം തന്നെ സൃഷ്ടിച്ചുകൊണ്ട് ആസ്വാദകലക്ഷങ്ങളെ ആനന്ദിപ്പിച്ചും, ആഹ്ളാദിപ്പിച്ചും തന്റെ സാഹിതീസേവനങ്ങള്‍ തുടരുന്നു എന്നതുപോലെതന്നെ; സ്കൂള്‍തലം മുതല്‍ ആരംഭിച്ച രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തനങ്ങളും നിര്‍വിഘ്നം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ദുഃഖിതരും, കഷ്ടപ്പെടുന്നവരും അശരണരുമായവരുടെ കണ്ണീരൊപ്പുവാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. സമൂഹത്തിന്റെ സമസ്ത ദുഃഖങ്ങള്‍ക്കും ശാശ്വതമായ പരിഹാരം കാണണമെന്നതുമാത്രമായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയമോ, ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ വ്യത്യാസമോ കൂടാതെ സര്‍വ്വൈശ്വര്യങ്ങളും സര്‍വ്വര്‍ക്കും ലഭ്യമാക്കുവാനുള്ള ത്വര അദ്ദേഹത്തില്‍ ഉദ്ദീപ്തമായിരുന്നു. അതിന്റെ പ്രത്യക്ഷ തെളിവാണ് അപ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ അംഗീകാരമാണ് അദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന പദവിയും. ഒരു നിമിഷംകൊണ്ടോ, സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടിയോ രാഷ്ട്രീയത്തില്‍ എത്തപ്പെട്ട ഒരാളായിരുന്നില്ല ഇദ്ദേഹം. വ്യക്തമായ ലക്ഷ്യവും രാഷ്ട്രീയബോധവും ഉള്‍ക്കാഴ്ചയുംകൊണ്ട് സ്കൂള്‍ തലം മുതല്‍ പ്രവര്‍ത്തനരംഗത്ത് അടി ഉറച്ചു നിന്ന ഒരു ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തകനാണദ്ദേഹം. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., സി.പി.എം. എല്‍.ബി. സെക്രട്ടറി, ഏരിയാ കമ്മറ്റി അംഗം, ഗ്രാമപഞ്ചായത്ത് അംഗം എന്നിങ്ങനെ പടിപടിയായി, ചിട്ടയോടും സത്യസന്ധമായും ഉള്ള പ്രവര്‍ത്തനങ്ങളാല്‍ ഏവരുടേയും ആദരവും അംഗീകാരവും നേടുന്നതിന് അദ്ദേഹത്തിനു സാധിച്ചിരുന്നു. 2005 മുതല്‍ നൂറനാട് പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഏറെ പ്രശംസനീയമായ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാല്‍ വളരെ ശ്രദ്ധിക്കപ്പെട്ട പ്രസിഡണ്ടുമാരില്‍ മികവുറ്റവനായിത്തീരുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിന്റെ ഓരോ മുക്കിനും മൂലയിലുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍തന്നെ അദ്ദേഹം നേതൃത്വം വഹിക്കുന്നു. സംഘാടകമികവ്, നേതൃപാടവം എന്നിവയുടെ മികവില്‍ കപട രാഷ്ട്രീയ മുഖംമൂടി ഇല്ലാതെ അതിസങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍പോലും അയത്ന ലളിതമായി പരിഹരിക്കുവാന്‍ ഇദ്ദേഹത്തിനു കഴിയുന്നു.

സമന്വയം നീര്‍ത്തടാധിഷ്ടിത സമഗ്രകാര്‍ഷിക വികസന പദ്ധതി, നീര്‍ധാര സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതി, പ്രകാശധാര സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി എന്നിവയിലൂടെ സംയോജിതവും സമഗ്രവും ആയ പ്രവര്‍ത്തനങ്ങള്‍കൊണ്ട് നൂറനാട് പഞ്ചായത്തിന്റെ വികസന പ്രശ്നങ്ങള്‍ പരിപൂര്‍ണ്ണമായും പരിഹരിച്ച് അടിസ്ഥാന സൌകര്യങ്ങള്‍ പരമാവധി ലഭ്യമാക്കി, പഞ്ചായത്തിനെ സ്വയം സമ്പൂര്‍ണ്ണമാക്കാനുള്ള യത്നത്തിലാണദ്ദേഹം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പെരുകി വരുന്ന മദ്യ-മയക്കുമരുന്നു ആസക്തിയില്‍ നിന്നും യുവാക്കളെ മുക്തമാക്കുവാനും, ആത്മഹത്യാ പ്രവണതകളെ തടയുവാനും പര്യാപ്തമായ കൌണ്‍സിലിംഗ് നല്‍കുന്നതിലേയ്ക്കും തദ്വാര ജനങ്ങളുടെ കായികവും മാനസികവും ആയ ഉന്നതി കൈവരിക്കുന്നതിലേയ്ക്കുമായി പഞ്ചായത്തില്‍ ഒരു കൌണ്‍സിലിംഗ് സെന്ററിന് രുപം നല്‍കിയതും ഇദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ പരിണിതഫലമായാണ് എന്നതും പ്രസ്താവ്യമാണ്.

ഒരു നല്ല അദ്ധ്യാപകന്‍, വാഗ്മി, സംഘാടകന്‍, സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ, കലാ രംഗങ്ങളിലെ അദ്വിതീയന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം, മാവേലിക്കര കേരളപാണിനി ഏ.ആര്‍. രാജരാജവര്‍മ്മ സ്മാരക ഭരണസമിതി അംഗം കൂടിയാണ്.

സദാശിവന്‍പിള്ളയാണ് ഇദ്ദേഹത്തിന്റെ ഏക സഹോദരന്‍. ഭാര്യ അനിലയും, കുട്ടികളായ വൈശാഖ്, ഹേമന്ദ് എന്നിവരുമടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Viswan Padanilam is a litterateur, educationalist, political leader, playwright, short story writer, social and cultural activist and a man of distinguished personality.
He was born at Padanilam in Nooranadu in 1964 as the son of Noorukodi Padettethil Balakrishna Pillai-Omana Amma couples and educated at Government L.P.S. Padanilam, High School, Nooranadu, N.S.S. College Pandalam, N.S.S. Training College Pandalam and acquired BSc. BEd degree and joined as a teacher in the Padanilam Higher Secondary School. From the school days itself he had begun his literary activities and by the passage of time, his creativity and craftmanship bloomed and flourished to its perfection. While at school he wrote some plays and dressed the actors role. His one act play Jeevanulla Prathimakal became very popular and won many prizes and praises in so many competition stages. This encouraged and energated this youth to indulge more and more in the literary field. During his college days he concentrated on writing short-stories and so many stories were published in periodicals. In 1986 - 91ís he was a proper writer of professional plays and his plays were favourite amoung the ameteur and professional groups. He wrote some plays for professional theaters like Vishaka theater Trivandrum; Rengavedi theaters Ochira and for amateur groups like Nooranadu Shilpi dramatics. He had also acted in some of thes plays.
He published his first book of one act plays Jeevanulla Prathimakal in 1994. He further proceeded to publish each of his short story collections during 2003, 2006 and 2008 which all were highly appreciated and approved by the literary world. In praise of his literary contributions he had also been truly appreciated by awards and prizes by so many literary forums. He had been selected for the State award in 2003 for his stories by the Adhyapaka Kala Samithy and in 2004 State award for stories was gifted to him both by the Vidhyarangam Kala Sahithyavedi and by the Adhyapaka Kalavedi. He got the Bhavana-Vettor award for stories in 2005 and further in 2006 he won the Prof. Joseph Mundassery award for his creative literary works.
Besides his literary magnanimity and the zeal and zest towards his teaching profession his political leadership too was laudable. From his school days onwards he actively participated in the youth organizations of the leftist parties. He was active in SFI and DYFI and he was the L.C. Secretary and the Area Committee member of CPI(M) for some time. His earnest, sincere and dedicated interference in public affairs solved many of the grievences of the poor and down troddens and they lifted him in the public as a role model. He has been elected as the Grama Panchayat member and then selected as the President of the Grama Panchayat. His services to the general public were appreciated by one and all equally. He behaved to all without grudge or malice and without any discriminations of caste, creed, colour, religion and party politics. He upheld the true values of quality leadership and that made him distinct in politics. He boldly ventured impliment various plans and projects for the development of his panchayat and for the prosperity of his people. Scarcity of water and electricity were wiped out by introducing Neerdhara and Prakasadhara schemes. In the field of agriculture, project Samanwayam is pouring enough water into the paddy fields to green with plenitude. Addiction to drugs and alcohole are the major vices of the society and to guard against it, a counselling centre also had started in the Panchayat by his efforts. With the implementation of these and very many other schemes for betterment, he is really trying to make heaven on earth.
Mr. Sadasivan Pillai is Viswans only brother. Mrs.Anila is his wife and Vaishakh and Hemandh are their children.

              
Back

  Date updated :