K.M. Devasya

K.M. Devasya

Any

Reading

Problem

Nil

Kuzhimullil House

Cherukattoor P.O.,Panamaram, Mananthavady

Wayanad, 94935-220771,9495642792

Nil

Back

NIL

അദ്ധ്യാപകന്‍, രാഷ്ട്രീയനേതാവ്, സാംസ്കാരികപ്രവര്‍ത്തകന്‍, പ്രാസംഗികന്‍ എന്നിങ്ങനെ വ്യത്യസ്തമായ തലങ്ങളില്‍ അറിയപ്പെടുന്നയാളാണ് ശ്രീ.കെ.എം.ദേവസ്യ. 
ശങ്കരാപുരി അമ്പലത്തുരുത്തേല്‍ കുടുംബാംഗമായ കുഴിമുള്ളില്‍ മത്തായിയുടെയും തെക്കുംഭാഗം പള്ളത്ത് മറിയത്തിന്റെയും മകനായി 1935-ല്‍ ഇദ്ദേഹം ജനിച്ചു. മാനന്തവാടി ഹൈസ്കൂളില്‍നിന്നും പത്താംക്ളാസ്സ് പാസ്സായശേഷം ടി.ടി.സി. കോഴ്സിനുചേര്‍ന്നു.
അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച ദേവസ്യാമാസ്റര്‍ വിവിധ സ്കൂളുകളില്‍ ജോലിനോക്കിയിട്ടുണ്ട്. അദ്ധ്യാപനത്തോടൊപ്പം സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളിലും മാസ്റര്‍ സജീവമായിരുന്നു.
സ്കൂള്‍ പഠനകാലത്തുതന്നെ നേതൃപരമായ കഴിവുകള്‍ ഇദ്ദേഹം പ്രകടിപ്പിച്ചുതുടങ്ങി. 1957-ല്‍, മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ ആദ്യ ഹൈസ്കൂളായ മാനന്തവാടി ഹൈസ്കൂളിലെ സ്കൂള്‍ ലീഡറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുക്കുകയും പിന്നീട്, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അനുഭാവിയായി മാറുകയും ചെയ്തു. രാഷ്ട്രീയത്തില്‍ സജീവമായ ഇദ്ദേഹം കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അധികാരസമിതിയില്‍വരെ എത്തപ്പെട്ടു. അവിഭക്ത കേരളാകോണ്‍ഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, കെ.പി.സി.സി. അംഗം, കേരളാ കോണ്‍ഗ്രസ്സ് കണ്ണൂര്‍ ജില്ലാപ്രസിഡന്റ്, ജോസഫ് ഗ്രൂപ്പ് വയനാട് ജില്ലാപ്രസിഡന്റ്, സംസ്ഥാന അഗ്രോ ഇന്‍ഡസ്ട്രിയല്‍ കോര്‍പ്പറേഷന്‍ മെമ്പര്‍, വയനാട് ഭൂപണയബാങ്ക് ഡയറക്ടര്‍, വയനാട് സോഷ്യല്‍ സര്‍വ്വീസ് ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍ എന്നീനിലകളിലെല്ലാം മികവുറ്റ പ്രവര്‍ത്തനം കാഴ്ചവയ്ക്കുവാന്‍ ദേവസ്യാമാസ്റര്‍ക്ക് കഴിഞ്ഞു. ഇപ്പോള്‍ ഡബ്ള്യൂ.എസ്.എസ്.ഗവേണിംഗ് ബോഡി മെമ്പറാണ്.
രാഷ്ട്രീയസാംസ്കാരികപ്രവര്‍ത്തകനെന്നനിലയില്‍ നിരവധി കാര്യങ്ങള്‍ നാടിനുവേണ്ടി നടപ്പിലാക്കാന്‍ നേതൃത്വം നല്കുന്നതിന് ഇദ്ദേഹത്തിനുസാധിച്ചു. വയനാട് ജില്ലയില്‍ ആദ്യമായി ടി.ടി.സി. സെന്റര്‍, പുല്‍പ്പള്ളി പഴശ്ശിരാജാ കോളജ്, മാനന്തവാടി ഫാ. ജി.കെ.എം. ഹൈസ്കൂള്‍, പള്ളിക്കുന്ന് ഹൈസ്കൂള്‍, മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍, എന്‍.ജി.ഒ. ഹോസ്റല്‍, സിവില്‍ സ്റേഷന്‍ എന്നിവയുടെ അനുമതിക്കായും നിര്‍മ്മാണത്തിനായും ദേവസ്യാസാര്‍ അക്ഷീണം പ്രവര്‍ ത്തിച്ചു. കൂടാതെ, വയനാട് ജില്ലയുടെ രൂപീകരണത്തിനുശേഷം ജില്ലാ ആസ്ഥാനം കോട്ടപ്പടിയില്‍നിന്നും കല്‍പ്പറ്റയിലേക്ക് മാറ്റുന്നതിനും വയനാട്ടിലെ വില്ലേജുകള്‍ പുനഃസംഘടിപ്പിച്ച് 11 വില്ലേജുകള്‍ നിലവില്‍ കൊണ്ടുവരുന്നതിനും ഇദ്ദേഹം സജീവമായി രംഗത്തുണ്ടായിരുന്നു.
1959-ല്‍, മലബാര്‍മേഖലയില്‍ വിമോചനസമരത്തിന് നേതൃത്വം നല്കിയിട്ടുള്ള മാസ്റര്‍ ഇപ്പോള്‍ രാഷ്ട്രീയരംഗത്തുനിന്നും വിരമിച്ച് കരിസ്മാറ്റിക് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു.
അയ്യാനിക്കാട് കുടുംബാംഗമായ മേരി മാത്യുവാണ് ഭാര്യ. മക്കള്‍: ലിസി (അദ്ധ്യാപിക), റോസ്മേരി (അഡ്വക്കേറ്റ്), ബിജു മാത്യു (അഡ്വക്കേറ്റ്). കെ.എം. ജോസഫ് (കൃഷി), കെ.എം.അബ്രഹാം (എക്സ് മിലിട്ടറി), മാത്യു, ജോണ്‍, അന്നക്കുട്ടി (സന്യാസിനി), മേരി (സന്യാസിനി), ഏലിക്കുട്ടി എന്നിവരാണ് മാസ്ററുടെ സഹോദരങ്ങള്‍.

              
Back

  Date updated :