P.C. UTHAMAN

P.C. UTHAMAN

Any

Reading

Problem

Business / Industry

Kanjanam (Yukthi Driving School, Kannur-2)

Chattukappara P.O., Kudali (Via)

Kannur, 2769430, 2790350 Mob: 9388700530

Nil

Back

NIL

നിരത്തിലൂടെ സൈക്കിള്‍ ഓടിക്കാന്‍ ലൈസെന്‍സെടുക്കേണ്ട ആവശ്യമില്ല. എന്നാല്‍, സൈക്കിള്‍ ഓടിക്കാന്‍ അറിഞ്ഞിരിക്കണം. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സൈക്കിളോടിക്കാന്‍ എങ്ങനെ പഠിക്കും എന്നോര്‍ത്ത് വിഷമിക്കേണ്ട. ഇതിനായുള്ള കേരളത്തിലെ ഏക അംഗീകൃത സ്ഥാപനമാണ് കണ്ണൂരിലെ താണയിലുള്ള യുക്തി ഡ്രൈവിങ് സ്കൂള്‍. സൈക്കിള്‍ മുതല്‍ ഏതു മോട്ടാര്‍ സൈക്കിളും നിങ്ങള്‍ക്ക് യുക്തിയില്‍ വന്നു പഠിക്കാം. സാധാരണ ഒരു ഡ്രൈവിങ് സ്കൂളല്ല ഇത്. ചിട്ടയായ തിയറിക്ളാസ്സുകള്‍ക്കുശേഷമേ യുക്തി ഡ്രൈവിങ് സ്കൂളില്‍ വാഹനം കൈകൊണ്ടു തൊടീക്കുക പോലുമുള്ളൂ. വാഹനങ്ങളുടെ ഏതൊരു ഭാഗത്തെയും പറ്റി കൃത്യമായ വിവരം നല്‍കാന്‍ 5 അദ്ധ്യാപകരാണ് ഇവിടെയുള്ളത്.

യുക്തി ഡ്രൈവിങ് സ്കൂളിന്റെ സാരഥിയാണ് പി.സി.ഉത്തമന്‍. 1981-ലാണ് ഉത്തമന്‍ താണയില്‍ തന്റെ ആദ്യസംരംഭം തുടങ്ങിയത്. യുക്തി സ്കൂട്ടര്‍ സെന്ററായിരുന്നു അത്. പിന്നീട് ഒരു വര്‍ക്ക്ഷോപ്പും ഡ്രൈവിങ് സ്കൂളും ആരംഭിച്ചു.

1957 നവംബര്‍ 30-ന് പള്ളിക്കണ്ടി നാരായണന്റെയും ചാലിലോത്ത് നാരായണിയുടെയും മകനായി ജനിച്ച ഉത്തമന്‍ കണ്ണൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഒരു വര്‍ക്ക്ഷോപ്പില്‍ ചേര്‍ന്ന് പണി പഠിച്ചു. പിന്നീട് വിജയ് സൂപ്പറില്‍ കുറച്ചുകാലം ജോലി ചെയ്തു. തുടര്‍ന്നാണ് സ്വന്തം സംരംഭം തുടങ്ങിയത്.

കണ്ണൂരിലെ അറിയപ്പെടുന്ന ഒരു സ്ഥാപനമാക്കി യുക്തി ഡ്രൈവിങ് സ്കൂളിനെ മാറ്റുവാന്‍ ഉത്തമന് കഴിഞ്ഞു. തികഞ്ഞ ഈശ്വരഭക്തനായ ഇദ്ദേഹം 29 പ്രാവശ്യം ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്.

വാഹനങ്ങള്‍ എന്നും ഉത്തമന് ഹരമായിരുന്നു. അതിനാല്‍ത്തന്നെ ഈ രംഗത്തെ പ്രവര്‍ത്തനം ഇദ്ദേഹത്തിന് ആത്മസംതൃപ്തി നല്‍കുന്നു. ലാഭേച്ഛ കൂടാതെയുള്ള പ്രവര്‍ത്തനമാണ് സ്ഥാപനത്തിന്റെ വിജയരഹസ്യമെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹത്തിന്റെ അച്ഛന്‍ വൈദ്യരായിരുന്നു. രാഷ്ട്രീയ പാരമ്പര്യമുള്ള തറവാടാണ് അമ്മയുടേത്. സി. കണ്ണന്‍ ഇദ്ദേഹത്തിന്റെ അമ്മാവനാണ്. ശശീന്ദ്രന്‍, നന്ദനന്‍, ബാലകൃഷ്ണന്‍, ദിനേശ് ബാബു, നളിനി, നന്ദിനി (അധ്യാപിക) എന്നിവര്‍ സഹോദരങ്ങളാണ്.

കാഞ്ചനയാണ് ഉത്തമന്റെ ഭാര്യ. ജി.വി. രാജാ സ്പോര്‍ട്സ് സ്കൂളില്‍ പഠിച്ച കാഞ്ചന മികച്ച ഒരു കായികതാരമായിരുന്നു. നിരവധി മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനാര്‍ഹയായിട്ടുണ്ട്. ഓട്ടോമൊബൈല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന നിധിന്‍, ബി.എയ്ക്ക് പഠിക്കുന്ന ജിതിന്‍, പ്ളസ് ടു വിദ്യാര്‍ത്ഥി ജിനിത്ത് എന്നിവര്‍ മക്കളാണ്.

              
Back

  Date updated :