SISILY BABY

SISILY BABY

Any

Reading

Problem

Politician

(Ulickal Gramapanchayat President)Pushpakkunnel

Manikkadavu P.O., Kannur

Kannur, 9446167347

Nil

Back

സിസിലി ബേബി കുടുംബത്തോടൊപ്പം

NIL

സമൂഹത്തിലെ ഏതു മേഖലയുമാകട്ടെ, സ്ത്രീകള്‍ ഇന്ന് എവിടെയും സജീവസാന്നിദ്ധ്യമാണ്. രാഷ്ട്രീയത്തിലും സ്ഥിതി വ്യത്യസ്തമല്ല. 1995 മുതല്‍ പഞ്ചായത്ത് മെമ്പറായി പ്രവര്‍ത്തിക്കുന്ന ശ്രീമതി സിസിലി ബേബി ഇതിനൊരുദാഹരണമാണ്. മികച്ച ഒരു അംഗന്‍വാടി ടീച്ചറായിരുന്ന സിസിലി ഇന്ന് ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാണ്.
നേഴ്സറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയശേഷം അഞ്ച് വര്‍ഷം ഇവര്‍ ഒരു നഴ്സറി സ്കൂള്‍ നടത്തി. കുരുന്നുകളെ അക്ഷരങ്ങളുടെ നടുമുറ്റത്തേയ്ക്ക് കൈപിടിച്ചു നടത്തുന്നതില്‍ എന്നും തല്‍പ്പരയായിരുന്നു ഇവര്‍. 1982 മുതല്‍ 85 വരെ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ ബാലവാടി ടീച്ചറായി. 85 മുതല്‍ 2005 സെപ്തംബര്‍ വരെ ഇരിക്കൂര്‍ ഐ.സി.ഡി.എസ്സിന്റെ കീഴില്‍ അംഗന്‍വാടി ടീച്ചറായി. നിരവധി ബഹുമതികള്‍ ഈ രംഗത്തെ പ്രവര്‍ത്തനമികവിന് സിസിലിക്ക് ലഭിക്കുകയുണ്ടായി. 95-ല്‍ ഇരിക്കൂര്‍ ഐ.സി.ഡി.എസ്സിലെ ഏറ്റവും നല്ല അംഗന്‍വാടി വര്‍ക്കറായി തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ 2001-ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച അംഗന്‍വാടി വര്‍ക്കര്‍ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. 27 വര്‍ഷക്കാലമായി സണ്‍ഡേ സ്കൂള്‍ അധ്യാപനരംഗത്തും സിസിലി സജീവമാണ്.
സ്കൂള്‍ പഠനകാലം മുതലേ കെ.എസ്.യു. പ്രവര്‍ത്തകയായിരുന്ന സിസിലി 95-ലാണ് ആദ്യമായി പഞ്ചായത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2000-ലും 2005-ലും വിജയം ആവര്‍ത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 2005 മുതല്‍ ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിന്റെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ നേതൃത്വം നല്‍കിവരുന്നു.
1962 മെയ് 1-ന് കുടിയേറ്റ കര്‍ഷകനായ ഇടത്തട്ടേല്‍ പൈലിയുടെയും മറിയത്തിന്റേയും മകളായി മണിക്കടവില്‍ ജനിച്ച സിസിലി മണിക്കടവ് സെന്റ് തോമസ് യു.പി.എസ്., പടിയൂര്‍-കല്യാട് പഞ്ചായത്ത് ഹൈസ്കൂള്‍, തിരുവനന്തപുരം നേഴ്സറി ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സിസിലി ബേബി, ഐ. എന്‍. റ്റി. യു. സി. വനിതാവിഭാഗം ഇരിക്കൂര്‍ നിയോജകമണ്ഡലം പ്രസിഡന്റായും അംഗന്‍വാടി വര്‍ക്കേഴ്സ് ആന്റ് ഹെല്‍പ്പേഴ്സ് ഓര്‍ഗനൈസേഷന്‍ ബ്ളോക്ക് പ്രസിഡന്റായും സേഷന്‍ ബ്ളോക്ക് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും ജനോപകാരപ്രദങ്ങളായ പല നല്ല കാര്യങ്ങളും പ്രാവര്‍ത്തികമാക്കുവാനും ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇരിക്കൂര്‍ ബ്ളോക്കില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപയുടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുവാനും അവ മികച്ച പദ്ധതികള്‍ക്കായി വിനിയോഗിക്കുവാനും സാധിച്ചു എന്നതും കേന്ദ്രസഹായത്തോടെ കുടിവെള്ളപദ്ധതി നടപ്പാക്കുവാനായി എന്നതും കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ കാര്യക്ഷമമായും, ഫലപ്രദമായും സംയോജിപ്പിക്കാനായതും ഈ മഹതിയുടെ ശ്രമഫലമായാണെന്നത് സ്മരണീയമാണ്. നിരക്ഷരരായവരെ സാക്ഷരരാക്കുവാനുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായിരുന്നു. നാലാം ക്ളാസ്സുവരെ വിദ്യാഭ്യാസം ലഭിക്കാതിരുന്നവരെ സര്‍വ്വേയിലൂടെ കണ്ടെത്തി അവര്‍ക്ക് വേണ്ട വിദ്യാഭ്യാസമേകി സര്‍ട്ടിഫിക്കറ്റ് നല്‍കുവാനായി എന്നതും ഗണനീയമായ നേട്ടമായിരുന്നു. കേന്ദ്രഗവര്‍മെന്റിന്റെ ശുചിത്വത്തിനുള്ള നിര്‍മ്മല്‍ പുരസ്കാരം നേടിയെടുക്കുവാനായി എന്നതും ശ്ളാഘനീയമായ ഒരു നേട്ടം തന്നെയാണ്. തന്റെ പ്രവര്‍ത്തനമേഖലകളില്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും സത്യസന്ധതയോടും നിശ്ചയദാര്‍ഢ്യത്തോടും പ്രവര്‍ത്തിച്ച് വിജയം കണ്ടെത്തുക എന്നത് ജീവിതവ്രതമാക്കിയിട്ടുള്ള മഹിളാരത്നമാണിവര്‍.
ബേബി മാത്യു പുഷ്പക്കുന്നേലാണ് സിസിലിയുടെ ഭര്‍ത്താവ്. ഒരു സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായ ഇദ്ദേഹം കോണ്‍ഗ്രസ് ഉളിക്കല്‍ മണ്ഡലം സെക്രട്ടറി, നുച്യാട് സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, ഉളിക്കല്‍ ഏരിയാ എംപ്ളോയീസ് സൊസൈറ്റി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭരണകാര്യങ്ങളിലും മറ്റും ഭര്‍ത്താവിന്റെ സഹായം തനിക്ക് മുതല്‍ക്കൂട്ടാണെന്ന് ഇവര്‍ പറയുന്നു. ഏലിയാമ്മ, ലീലാമ്മ, മോളി, സോളി, ജോജന്‍, ബിന്ദു, സൌമ്യ എന്നിവര്‍ ഭര്‍ത്തൃസഹോദരങ്ങളാണ്. സിബിന്‍ പി. ബേബി സിസിലി-ബേബി ദമ്പതികളുടെ ഏകമകനാണ്. മേരി, ചിന്നമ്മ, ആലീസ്, ത്രേസ്യാമ്മ, ജോണി, സെലിന്‍, സോഫി, സജി എന്നിവര്‍ സിസിലിയുടെ സഹോദരങ്ങളാണ്.

              
Back

  Date updated :