M.V.JEEVADAS

M.V.JEEVADAS

Any

Reading

Problem

Social Worker

JEEVALS

CHIRAKKAL, KANNUR - 11

Kannur, 0497-3200351, 9847011774

Nil

Back

NIL

കണ്ണൂര്‍ ജില്ലയുടെ സാമൂഹികരംഗത്ത് സജീവമായുള്ള പൊതുപ്രവര്‍ത്തകനാണ് ശ്രീ.എം.വി. ജീവദാസ്. പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തക നായിരുന്ന ശങ്കരന്‍നായരുടെയും മുഴപ്പിലങ്ങാട് മാണിക്കരവീട്ടില്‍ നാരായണിയമ്മയുടെയും മകനായി 1959 മെയ് 25-ന് കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി എന്ന സ്ഥലത്ത് ജീവദാസ് ജനിച്ചു. പിതാവ് ശങ്കരന്‍നായര്‍ നാട്ടുകാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന മദ്ധ്യസ്ഥന്‍ കൂടിയായിരുന്നു. മുന്‍മന്ത്രി എന്‍. രാമകൃഷ്ണന്റെ രാഷ്ട്രീയഗുരുവുമാണ് ഇദ്ദേഹം. അന്നത്തെ പ്രമുഖകോണ്‍ഗ്രസ് നേതാക്കളായിരുന്ന പാമ്പന്‍ മാധവന്‍, കുമാരന്‍ മേസ്തിരി, ബാലക്കണ്ടി കുഞ്ഞാപ്പു എന്നിവരുടെകൂടെ ശങ്കരന്‍നായര്‍ പ്രവര്‍ ത്തിച്ചിട്ടുണ്ട്.
അഞ്ചരക്കണ്ടി മാമ്പ വെസ്റ് സ്കൂളിലായിരുന്നു ജീവദാസിന്റെ സ്കൂള്‍വിദ്യാഭ്യാസം. തുടര്‍ന്ന്, കണ്ണൂര്‍ എസ്.എന്‍.കോളജില്‍ പഠിക്കുമ്പോള്‍ കോളജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായും കൌണ്‍സിലറായും തെരഞ്ഞെടുക്കപ്പെട്ടു. കോളജ് വിദ്യാഭ്യാസത്തിനുശേഷം നാലുവര്‍ഷം കാര്‍പ്രോ ലാബില്‍ മെഡിക്കല്‍ റെപ്രസന്റേറ്റീവായി ജോലിചെയ്തു. പിന്നീട്, ഏരിയാ സെയില്‍സ് മാനേജരായി ഉദ്യോഗക്കയറ്റം നേടിയ ഇദ്ദേഹം ഇപ്പോള്‍ റീജണല്‍ സ്റേറ്റ് മാനേജരാണ്.
ലയണ്‍സ് ക്ളബ് ഡിസ്ട്രിക്റ്റ് ചെയര്‍മാന്‍, ഇന്ത്യന്‍ ജൂനിയര്‍ ചേംബര്‍ പ്രസിഡന്റ്, ചക്കരക്കല്ല് ലയണ്‍സ് ക്ളബ് ചെയര്‍മാന്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം ലയണ്‍സ് ക്ളബ് പ്രസിഡന്റായിരിക്കുന്ന സമയത്താണ് മെമ്പര്‍ഷിപ്പ് റീടെന്‍ഷന്‍ അവാര്‍ഡ്, പ്രസിഡന്റിനുള്ള അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവ നേടിയത്.
ലയണ്‍സ് ക്ളബ്ബ് കൂടാതെ നിരവധി ക്ളബ്ബുകളുടെ സജീവ പ്രവര്‍ത്തകനും, റിക്രിയേഷന്‍ ക്ളബ്ബുകള്‍ തുടങ്ങിയവയിലെ അംഗവുമാണ് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകുന്ന ഇദ്ദേഹം, തന്റെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം കുട്ടികളുടെ പഠനാവശ്യങ്ങള്‍ക്കായി നല്‍കിവരുന്നു. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും സംതൃപ്തിയും അനിര്‍വചനീയമാണെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. നാം മറ്റുള്ളവരെ സഹായിക്കുന്നതു കണ്ടുകൊണ്ടിരിക്കുന്ന ജനസമൂഹത്തിനും ഇതുപോലെ സഹായിക്കുവാനുള്ള സന്മനസ്സ് ഉണ്ടയാല്‍ സമൂഹത്തിലെ കഷ്ടതകളും അവശതകളും ഒരു പരിധിവരെ പരിഹരിക്കപ്പെടുവാന്‍ സാധിക്കും എന്ന ശുഭാപ്തി വിശ്വാസമാണദ്ദേഹത്തിനുള്ളത്. അതുപോലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടന്നുവരുന്ന വര്‍ദ്ധിച്ച രീതിയിലുള്ള അക്രമങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കേണ്ടതാണന്നും, അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കാലം അതിക്രമിച്ചു എന്നും അദ്ദേഹം കരുതുന്നു, മനുഷ്യനന്മയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടതാണ് പ്രസക്തം എന്നതാണ് അദ്ദേഹത്തിന്റെ മതം.
പിതാവിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി ഇദ്ദേഹം അഞ്ചരക്കണ്ടി ഹൈസ്കൂളില്‍ ഒരു എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ലയണ്‍സ് ക്ളബ് പ്രസിഡന്റായിരിക്കുമ്പോള്‍ നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. സൌജന്യ തിമിരശസ്ത്രക്രിയ, പാവപ്പെട്ടവര്‍ക്ക് വീടുവെയ്ക്കാന്‍ സാമ്പത്തികസഹായം, ആയുര്‍വേദ- അലോപ്പതി സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവ അവയില്‍ ചിലതാണ്. ഇദ്ദേഹം സ്വന്തം ചെലവില്‍ അഞ്ചരക്കണ്ടി, ചെമ്പിലോട് സ്കൂളുകളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും നലകിവരുന്നുണ്ട്.
അഭ്യസ്തവിദ്യരായ പല ചെറുപ്പക്കാര്‍ക്കും സാദ്ധ്യമായ രീതിയില്‍ സഹായം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് നയിക്കാന്‍ ഇദ്ദേഹം സദാസന്നദ്ധനാണ്.
ദേവദാസ്, ബിസിനസുകാരനായ ഭുവനദാസ്, നിര്‍മ്മല എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഭാര്യ വല്‍സല, ഉര്‍സിലിന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപികയാണ്. മക്കളായ വരുണ്‍ദാസ് പത്താംക്ളാസ്സിലും വിപിന്‍ദാസ് നാലാംക്ളാസ്സിലും ഭാരതീയവിദ്യാഭവനില്‍ പഠിക്കുന്നു.

              
Back

  Date updated :