KUNHAMBU POTHUVAL

KUNHAMBU POTHUVAL

Any

Reading

Problem

Tele-Serial Artist

MENAPPURAM HOUSE, ATHIYAMBOOR P.O.

KANHANGAD - 671315

Kannur, 0467 - 2201543, 2236439, 2286572, 9495770754

Nil

Back

കുഞ്ഞമ്പു പൊതുവാള്‍ ഒരു സ്വീകരണവേദിയില്‍

NIL

പ്രശസ്ത നാടക-സീരിയല്‍ നടനാണ് ശ്രീ. കുഞ്ഞമ്പു പൊതുവാള്‍. പാലഗിരി ക്രിയേഷന്‍ സിന്റെ തച്ചോളി കഥയിലെ ചാപ്പന്‍ എന്ന ടെലിസീരിയലില്‍ സിനിമാനടന്മാരായ ശിവജി, ടോണി, ബാവ എന്നിവരുടെ കൂടെ ഒരു തകര്‍പ്പന്‍ കഥാപാത്രത്തെ യാണ് ഇദ്ദേഹം അവതരിപ്പിച്ചത്. കലാരംഗത്തെ ഇദ്ദേഹത്തിന്റെ ഗുരുവും വഴികാട്ടിയും അച്ഛന്‍ പി. കുഞ്ഞമ്പു നായരായിരുന്നു. അറിയപ്പെടുന്ന നാടകനടനായിരുന്നു കുഞ്ഞമ്പുനായര്‍. പക്ഷെ അച്ഛനെ കണ്ടുപഠിക്കാന്‍ അധികകാലം മകനു ഭാഗ്യം ലഭിച്ചില്ല. ഇദ്ദേഹം എസ്.എസ്.എല്‍.സിക്കു പഠിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. കുടുംബത്തിലെ ഏക ആണ്‍തരി എന്ന നിലയില്‍ കുടുംബഭാരം അതോടെ ചുമലിലായി. എസ്. എസ്. എല്‍. സി. പാസായെങ്കിലും തുടര്‍ന്നു പഠിക്കാന്‍ സാധിച്ചില്ല. കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്. എസ്സ്. എസ്സില്‍ അധ്യാപകനായിരുന്നു അച്ഛന്‍. കുടുംബഭാരമേറ്റതോടെ വക്കീലിന്റെ ടൈപ്പിസ്റായി ജോലി സ്വീകരിക്കുകയായിരുന്നു. ഇക്കാലത്തും നാടകാഭിനയം തുടര്‍ന്നിരുന്നു.
പിന്നീട് വിദ്യാഭ്യാസ വകുപ്പില്‍ ക്ളാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് റെയില്‍വേയില്‍ ടിക്കറ്റ് എക്സാമിനറായി ജോലി ലഭിച്ചുവെങ്കിലും വീടുവിട്ടുപോകാന്‍ സാധിച്ചില്ല. ഹോസ്ദുര്‍ഗ്ഗ് രജിസ്ട്രേഷന്‍ ഓഫീസില്‍ രണ്ടുവര്‍ഷം ക്ളാര്‍ക്കായി ജോലി ചെയ്തു. ആയിടയ്ക്ക് പുരുഷോത്തമ കമ്മത്ത് എന്ന പ്രസിദ്ധ ആധാരമെഴുത്തുകാരന്റെ ഉപദേശപ്രകാരം ജോലി ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ കൂടെ ചേര്‍ന്നു. തുടര്‍ന്ന് സ്വന്തം നിലയില്‍ ഉദുമയില്‍ ആധാരമെഴുത്ത് ആരംഭിച്ചു. ഇപ്പോഴും അതില്‍ തുടരുന്നു. ജീവിത പ്രാരബ്ധങ്ങളില്‍ നട്ടംതിരിഞ്ഞപ്പോഴും കലയെ മാറോട് ചേര്‍ത്തുപിടിക്കാന്‍ സാധിച്ചതാണ് തന്റെ വിജയരഹസ്യമെന്ന് ഇദ്ദേഹം പറയുന്നു. പഴയ നടന്മാരായ തിക്കുറിശ്ശി സുകമാരന്‍ നായര്‍, സത്യന്‍, പ്രേംനസീര്‍, ആലുംമൂടന്‍, എസ്. പി. പിള്ള, ബഹദൂര്‍, മണവാളന്‍ ജോസഫ് എന്നിവരുമായ വളരെ അടുത്ത സുഹൃദ് ബന്ധം പുലര്‍ത്തിയിരുന്നു.
കാഞ്ഞങ്ങാട് പ്രോഗ്രസ്സീവ് ആര്‍ട്സ് ബ്യൂറോയുടെ പുത്രകാമേഷ്ടി എന്ന സാമൂഹിക സംഗീത നാടകത്തില്‍ ഡബിള്‍ റോള്‍ ചെയ്ത് അംഗീകാരം നേടി. കേരള സംഗീത നാടക അക്കാദമി നടത്തിയ അഖില കേരള നാടക മത്സരത്തില്‍ ഈ നാടകം രണ്ടാം സ്ഥാനം നേടി. കാഞ്ഞങ്ങാട് രാഗം തീയറ്റേഴ്സിന്റെ ബന്ധങ്ങള്‍ ബന്ധനങ്ങള്‍ എന്ന നാടകത്തില്‍ ഡോക്ടര്‍ വേഷം ചെയ്തു. അഡ്വക്കേറ്റ് ഭരതന്‍ രചിച്ച ഉരകല്ല് എന്ന നാടകത്തില്‍ സി. ഐ യുടെ വേഷമിട്ടു. രാഗം തീയറ്റേഴ്സിന്റെ ഈ നാടകം കണ്ണൂരില്‍ നടന്ന വി. കെ. കൃഷ്ണമേനോന്‍ സ്മാരക നാടക മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി. പ്രശസ്ത സംവിധായകന്‍ ജോഷി പുല്‍പ്പള്ളിയുമായുള്ള സൌഹൃദം അദ്ദേഹം സംവിധാനം ചെയ്ത ഓണം ബമ്പര്‍ എന്ന ടെലിഫിലിമില്‍ നടന്‍ ഇന്ദ്രന്‍സിന്റെ അച്ഛനായി കൊച്ചുപ്രേമന്‍, കനകലത എന്നിവരുടെ കൂടെ വേഷമിടുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. മലയാള പൂക്കള്‍ എന്ന ആല്‍ബത്തില്‍ അധ്യാപകനായും ജോഷിയുടെ കൊട്ടിയൂര്‍ മഹാത്മ്യം എന്ന ഐതിഹ്യകഥയില്‍ സ്വാമിയായും വേഷമിട്ടു. തുടര്‍ന്ന് വിവിധ സംവിധായകരുടെ കീഴില്‍ ലോട്ടറി ടിക്കറ്റ്, സ്നേഹപൂര്‍വ്വം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഗാനാഞ്ജലി എന്ന ആല്‍ബത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. സലൂണ്‍ എന്ന സീരിയലില്‍ ബോബി കൊട്ടാരക്കരയുടെ കൂട്ടുകാരനായി വേഷമിട്ടു. വടക്കുംനാഥന്‍ എന്ന സിനിമയില്‍ മുരളി, ബാബു നമ്പൂതിരി എന്നിവരുടെ കൂടെ ചെറിയ വേഷം ചെയ്തു.
ഉദുമയില്‍ ആധാരമെഴുത്തു തുടരുന്ന ഇദ്ദേഹം ഓള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സംഘടനയുടെ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സ്റേറ്റ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ സംസ്ഥാന ഉപദേശക സമിതിയംഗമാണ്. ലയണ്‍സ് ക്ളബ്ബ് അംഗമായ ഇദ്ദേഹം ഇന്‍ഡ്യന്‍ റെഡ്ക്രോസ് സൊസൈറ്റിയുടെ ലൈഫ് മെമ്പറാണ.് കൂടാതെ പല സംഘടനകളുടെയും ഭാരവാഹിയായി പ്രവര്‍ത്തിച്ചുവരുന്നു.
1942 ഒക്ടോബര്‍ 30-നാണ് ഇദ്ദേഹം ജനിച്ചത്. അമ്മ: കല്യാണിയമ്മ. സഹോദരങ്ങള്‍: രോഹിണി, ഓമന, സാവിത്രി, സരസ്വതി, സരോജിനി. വീട്ടമ്മയായ സാവിത്രിയാണിദ്ദേഹത്തിന്റെ ഭാര്യ മക്കള്‍: പ്രസന്ന കുമാരി, ഗോപീകൃഷ്ണന്‍ (കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ സ്കൂള്‍ അധ്യാപകന്‍), വസന്തകുമാരി (ആധാരമെഴുത്ത്).
നാടകാഭിനയത്തില്‍നിന്നും ആദ്യമായി ലഭിച്ച പ്രതിഫലമായ ഒരു രൂപയുടെ വെള്ളിനാണയം ഇന്നും നിധിപോലെ സൂക്ഷിക്കുന്ന കുഞ്ഞമ്പു പൊതുവാള്‍ സീരിയല്‍ രംഗത്ത് ഉയരങ്ങളിലേയ്ക്കുള്ള പാതയിലാണ്.

              
Back

  Date updated :