K.N. RADHAKRISHNAN

K.N. RADHAKRISHNAN

Any

Reading

Problem

Social Worker

SREE MANDHIRAM, NARATH P.O.

KANNUR - 670603

Kannur, 04602 241442, 9895117122

Nil

Back

കെ.എന്‍.രാധാകൃഷ്ണന്‍ കുടുംബത്തോടൊപ്പം

കെ.എന്‍.രാധാകൃഷ്ണന്‍ വേദിയില്‍

NIL

നാലുപതിറ്റാണ്ടിലേറെയായി കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്ത് പാരലല്‍ കോളേജുകള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്. ഈ പ്രസ്ഥാനം ലക്ഷക്കണക്കിന് സാധാരണക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും അഭ്യസ്തവിദ്യര്‍ക്ക് തൊഴിലും നല്‍കി വിപ്ളവകരമായ സാമൂഹിക പരിഷ്കരണത്തിന് നാന്ദി കുറിച്ചു. എന്നാല്‍ നാളിതുവരെ ഐക്യപ്പെടാതെപോയ സമാന്തര മേഖലയ്ക്ക് സംസ്ഥാന തലത്തില്‍ സംഘടനാ രൂപം നല്‍കുവാനും അഞ്ചുലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളുടെയും ആയിരക്കണക്കിന് അദ്ധ്യാപകരുടെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടാനും മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിയാണ് ശ്രീ കെ.എന്‍. രാധാകൃഷ്ണന്‍.
പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് റെഡ്ക്രോസ് ജില്ലാ പ്രസിഡന്റ്, കമ്പില്‍, കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ അക്ഷര കോളേജ്; വിദ്യാഭവന്‍ കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കൊമേഴ്സ് ചാലോട് എന്നിവയുടെ പ്രിന്‍സിപ്പല്‍ ചുമതലയോടൊപ്പം വിവിധ സാംസാകാരിക, സാഹിത്യവേദികളിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മികച്ച പ്രഭാഷകന്‍ കൂടിയാണ്. നിരവധി ക്ഷേത്രങ്ങളില്‍ ആദ്ധ്യാത്മികപ്രഭാഷണങ്ങളും നടത്തി വരുന്നു.
കണ്ണൂര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റികള്‍ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന അവഗണനയില്‍ പ്രതിക്ഷേധിച്ച് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് രണ്ട് സര്‍വ്വകലാശാലകളിലേക്കും മാര്‍ച്ചുകള്‍ സംഘടിപ്പിക്കുകയും യൂണിവേഴ്സിറ്റി അധികാരികളുമായി വിവിധ ഘട്ടങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിന് രൂപീകൃതമായ സ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി അംഗം കൂടിയാണ് രാധാകൃഷ്ണന്‍. ഓപ്പണ്‍ സ്കൂള്‍ പുനഃസംഘടനയെക്കുറിച്ച് ഗവണ്‍മെന്റ് നിശ്ചയിച്ച ഡോ.അച്യുതന്‍ കമ്മീഷന്‍ മുമ്പാകെ ഗവണ്‍മെന്റ് ക്ഷണപ്രകാരം തിരുവനന്തപുരം ഗസ്റ് ഹൌസില്‍ അസോസിയേഷന്റെ സംസ്ഥാനനേതാക്കളോടൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്തിട്ടുണ്ട്.
പാലക്കാട് നടന്ന സംസ്ഥാനപാരലല്‍ കോളേജ് കലോത്സവം, മലപ്പുറത്ത് നടന്ന സംസ്ഥാനകായികമേള, കോഴിക്കോട് നടന്ന സംസ്ഥാന സമ്മേളനം എന്നിവയുടെ ജനറല്‍ കണ്‍വീനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനകാലത്തുതന്നെ യുവാക്കളെ സംഘടിപ്പിച്ച് സാംസ്കാരിക കലാകായിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. നാറാത്ത് വിവേകാനന്ദ കലാകേന്ദ്രം സെക്രട്ടറിയായിരിക്കെ ഫുട്ബോള്‍, ക്രിക്കറ്റ്, വോളിബോള്‍ ടീമുകള്‍ ഉണ്ടാക്കുകയും, കോച്ചിങ് ക്യാമ്പുകള്‍ നടത്തി യുവാക്കളില്‍ കായികക്ഷമത വളര്‍ത്താന്‍ പരിശ്രമിക്കുകയും ചെയ്തു.
പള്ളിക്കുന്ന് രാധാവിലാസം യു.പി.സ്കൂള്‍ റിട്ട. ഹെഡ്മാസ്റര്‍ പി. ദാമോദരന്‍ നായരുടെയും കോളങ്കട നടുവിലേവീട്ടില്‍ രോഹിണിയമ്മയുടെയും മൂത്തമകനായി 1964-ല്‍ ജനിച്ച രാധാകൃഷ്ണന്‍ യു.പി., ഹൈസ്കൂള്‍ പഠനത്തിനു ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദം നേടി. ബാംഗ്ളൂര്‍ വിശ്വേശ്വരയ്യ യൂണിവേഴ്സിറ്റിയിലാണ് തുടര്‍ പഠനം നടത്തിയത്.
പഠനകാലത്ത് ദേശീയപ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുകയും നിരവധി സാമൂഹികസേവനങ്ങള്‍ നടത്തുകയും ചെയ്തു. നീണ്ടപതിമൂന്നു വര്‍ഷം നാറാത്ത് ഭാരതി വിദ്യാപീഠത്തില്‍ സൌജന്യമായി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുത്തിട്ടുണ്ട്. ഈ പ്രവര്‍ത്തന പരിചയമാണ് 1993-ല്‍ അക്ഷര കോളേജ് തുടങ്ങുവാന്‍ പ്രചോദനമായത്. കമ്പിലും, കണ്ണാടിപ്പറമ്പിലും, ചാലോടിലുമായി നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്നു. നിര്‍ദ്ധനരായ കുട്ടികള്‍ക്ക് സൌജന്യമായും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫീസ് ഇളവു നല്‍കിയും അന്‍പതില്‍പരം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കിയും മികച്ച സമാന്തരസ്ഥാപനമായി അക്ഷര വളര്‍ന്നു കഴിഞ്ഞു.
സ്വന്തമായി ഒരു വലിയ ഗ്രന്ഥശേഖരത്തിനുടമയാണ് ഇദ്ദേഹം. റഫറന്‍സ് ഗ്രന്ഥങ്ങളോടൊപ്പം ധാരാളം ദാര്‍ശനിക, സാഹിത്യകൃതികളും ഇവിടെ ശേഖരിച്ചിട്ടുണ്ട്. ആനുകാലികങ്ങളില്‍ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്. പഠനകാലത്ത് ചിത്രരചനയിലും അഭിനയത്തിലും സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. നെഹ്റു യുവകേന്ദ്രയുടം ഏറ്റവും നല്ല പ്രാസംഗികനുള്ള പുരസ്കാരവും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
കാട്ടാമ്പള്ളി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നദീതടസംരക്ഷണയാത്ര, ലഹരിവിരുദ്ധ ബോധവത്കരണ വാഹനപ്രചരണ ജാഥ, സാക്ഷരതാ പരിശീലന ക്യാമ്പുകള്‍, പരിസ്ഥിതി സംരക്ഷണ സന്ദേശജാഥകള്‍, ചിത്രപ്രദര്‍ശനങ്ങള്‍ എന്നിവയില്‍ സജീവമായി പങ്കെടുക്കുന്ന രാധാകൃഷ്ണന്‍ മാഷ് മികച്ച സംഘാടകന്‍ കൂടിയാണ്.
കാവും കൃഷിയും കുളവുമൊക്കെയായി കഴിഞ്ഞ തറവാട്ടിലെ ബാല്യകാലത്തിന്റെ ഗൃഹാതുരസ്മരണകളുമായി വര്‍ഷംതോറും കുടുംബസംഗമം നടത്താറുണ്ട്. യൂത്ത് റെഡ്ക്രോസ് ജില്ലാ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പോലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ നൂറ് യുവതീയുവാക്കള്‍ക്ക് നൂറുദിവസം ഫ്രണ്ട്ലി പോലീസ് എന്ന പേരില്‍ ട്രാഫിക് നിയന്ത്രണത്തില്‍ സഹായിച്ചത് സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. യൂത്ത്റെഡ്ക്രോസിന് ജില്ലയില്‍ നിരവധി യൂണിറ്റുകള്‍ തുടങ്ങുവാനും ധാരാളം യുവതീയുവാക്കളെ വിവിധ കര്‍മ്മമേഖലകളില്‍ പ്രവര്‍ത്തനസജ്ജരാക്കുവാനും വിപുലമായ രക്തദാനസേന രൂപീകരിക്കുവാനും കഴിഞ്ഞത് ഇദ്ദേഹത്തിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.
കെ.വി. ദാമോദരന്‍ നമ്പ്യാര്‍ - സി. ദാക്ഷായണിയമ്മ ദമ്പതികളുടെ മകള്‍ ഷീജയാണ് രാധാകൃഷ്ണന്റെ ഭാര്യ. ഇവര്‍ അക്ഷര കോളേജ് അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിക്കുന്നു. വിദ്യാര്‍ത്ഥിയായ ഏകമകന്‍ നവനീത് കൃഷ്ണന്‍ അഭിനയകലയില്‍ തത്പരനാണ്. സഹോദരന്‍ ഗിരീശ് ബാബു (അദ്ധ്യാപകന്‍) ഭാര്യ മിനി (പോലീസ് ഡിപ്പാര്‍ട്ടുമെന്റ്) മക്കള്‍- ഐശ്വര്യ, ആദിനാഥ്. സഹോദരി -ജയശ്രീ, ഭര്‍ത്താവ് ഗോപാലകൃഷ്ണന്‍ (റിലയന്‍സ് കമ്പനി) മക്കള്‍- ശ്രീഷ, ശ്രുതി.
ജാതി മത കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി ഒരു നവലോകം എന്നതാണ് രാധാകൃഷ്ണന്റെ സ്വപ്നം. വളരുന്ന തലമുറയില്‍ കുറച്ചുപേരെയെങ്കിലും നമ്മുടെ പാതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി ഇദ്ദേഹം തന്റെ കര്‍മ്മവീഥിയിലൂടെ മുന്നേറുന്നു.

              
Back

  Date updated :