T.K. Eldo

T.K. Eldo

Any

Reading

Problem

Nil

Thuruthummel House

Kolagappara

Wayanad, 04936-223755, 9947116703

Nil

Back

NIL

സാമുദായികരംഗത്ത് തനതായ നേതൃപാടവം പ്രദര്‍ശിപ്പി ച്ച് ശ്രദ്ധേയനായ വ്യക്തിയാണ് ശ്രീ.ടി.കെ. എല്‍ദോ. ആലുവയിലെ കിഴക്കമ്പലത്തുനിന്ന് വയനാട്ടിലേക്ക് കുടിയേറിയ കര്‍ഷകകുടുംബാംഗമാണ് ഇദ്ദേഹം. കുര്യാക്കോസിന്റെയും പുന്നാശ്ശേരി മറിയാമ്മയുടെയും മകനായി ഇദ്ദേഹം ജനിച്ചു. നാല്പ്പത്തഞ്ചാംവയസ്സിലാണ് എല്‍ദോയുടെ പിതാവ് കുര്യാക്കോസ് മരിച്ചത്.
എസ്.എസ്.എല്‍.സി. വിദ്യാഭ്യാസത്തിനുശേഷം ഇദ്ദേഹം സമുദായസംഘടനാപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നി. വൈ.എം.സി.ഏയുടെ സജീവപ്രവര്‍ത്തകനാണ് എല്‍ദോ. 1982 മുതലാണ് വൈ.എം.സി.ഏയില്‍ ഇദ്ദേഹം സജീവമായത്. ദിവ്യകാരുണ്യ, എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന ഈ സംഘടനയിലൂടെ തന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇദ്ദേഹം അക്ഷീണം പ്രയത്നിക്കുന്നു. സംഘടനയുടെ നിരവധി ഉത്തരവാദിത്വങ്ങള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. നോര്‍ത്ത് സോണ്‍ യുവതാ പ്രമോട്ടര്‍, കേരളാ സ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, മീനങ്ങാടി യൂണിറ്റ് സെക്രട്ടറി, എന്നീസ്ഥാനങ്ങള്‍ ഇദ്ദേഹം വഹിക്കുന്നുണ്ട്. വൈ.എം.സി.എ. വയനാട് സബ്റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ (2വര്‍ഷം), വൈസ്ചെയര്‍മാന്‍ (ഒരു വര്‍ഷം), ചെയര്‍മാന്‍ (ഒരുവര്‍ഷം), വിവിധ കമ്മറ്റികളുടെ കണ്‍വീനര്‍ എന്നീനിലകളിലും ഇദ്ദേഹം ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചിട്ടുള്ളത്. സണ്‍ഡേ സ്കൂള്‍ പ്രസ്ഥാനത്തിലും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിവരുന്നു. സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകനായി ഇരുപത്തിയഞ്ചു വര്‍ഷത്തിലധികം സേവനമനുഷ്ഠിച്ചതിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഇദ്ദേഹം മീനങ്ങാടി മേഖലാസെക്രട്ടറിയായി മൂന്നുവര്‍ഷവും മലബാര്‍ ഭദ്രാസന സെക്രട്ടറിയായി ആറു വര്‍ഷവും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവജനപ്രസ്ഥാനത്തിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി, കേന്ദ്രകമ്മറ്റിയംഗം എന്നീനിലകളില്‍ നിരവധി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു. കൂടാതെ, അഖിലേന്ത്യ വൈസ്പ്രസിഡന്റായും രണ്ടുവര്‍ഷവും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള്‍ എല്‍ഡേഴ്സ് ഫോറം മേഖലാ കോ-ഓര്‍ഡിനേറ്ററാണ്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി കൊളഗപ്പാറ ഗവ. യു.പി.സ്കൂളില്‍ പി.റ്റി.എ. പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. 
തുരുത്തുമ്മേല്‍ കുടുംബയോഗത്തിന്റെ മലബാര്‍ മേഖലാസെക്രട്ടറി, കുടുംബയോഗം കേന്ദ്രകമ്മിറ്റിയംഗം എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്നുണ്ട്. മേരി, ലിസി എന്നിവരാണ് എല്‍ദോയുടെ സഹോദരങ്ങള്‍.
വാഴയില്‍ കുടുംബാംഗമായ സാറാമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഇവര്‍ക്ക് അമല്‍, അജില്‍, അനു എന്നീ മക്കളുണ്ട്

              
Back

  Date updated :