K.M.Sasidharan

K.M.Sasidharan

Any

Reading

Problem

Businessman

Harisree, Pallikkunnu P.O.

Near Kanathur Vishnu Temple, Kannur - 670004

Kannur, 0497-2749191, 9447189191

Nil

Back

കെ.എം. ശശിധരനും കുടുംബവും

ശശിധരന്റെ മകള്‍ നിത്യശ്രീ

NIL

തന്റെ വരുമാനത്തിന്റെ പത്തുശതമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വയ്ക്കുന്ന കണ്ണൂര്‍ ജില്ലയിലെ പ്രമുഖ വ്യാപാരിയാണ് ശ്രീ. കെ.എം. ശശിധരന്‍. വ്യാപാര മേഖലയില്‍ ചിരപ്രതിഷ്ഠ നേടിയ കുടുംബത്തിലെ അംഗമായ ഇദ്ദേഹം വ്യാപാരത്തോടൊപ്പം പൊതുപ്രവര്‍ത്തനം, ജീവകാരുണ്യപ്രവര്‍ത്തനം, ആതുരസേവനം തുടങ്ങിയ മേഖലകളിലും തന്നാലാവും വിധം പ്രവര്‍ത്തിക്കുന്നു. സമൂഹത്തില്‍നിന്നും അന്യമായി ക്കൊണ്ടിരിക്കുന്ന അനുകമ്പ, സഹതാപം, സഹാനുഭൂതി തുടങ്ങിയ മൂല്യങ്ങളുടെ ഇരിപ്പിടമാണ് ഈ നാല്പത്തൊമ്പതുകാരന്‍.
ബിസിനസ്സ് പ്രമുഖനായ പി.പി. കൃഷ്ണന്‍നായരുടെയും കല്ലാട്ട് മഠത്തില്‍ നാരായണിയുടെയും മകനായി 1959 ജൂണ്‍ 1-ാം തീയതിയാണ് ഇദ്ദേഹത്തിന്റെ ജനനം. മാഹിയാണ് ജന്മസ്ഥലം.
വിദ്യാഭ്യാസമെന്നാല്‍ പുസ്തകത്താളുകളില്‍ മാത്രമായി ഒതുങ്ങുന്ന ഒന്നല്ല എന്ന് ഇദ്ദേഹത്തിന്റെ ജീവിതകഥ തെളിയിക്കുന്നു. 4-ാം തരംവരെ മാഹി ചൂടിക്കൊട്ട യു.പി.സ്കൂളിലാണ് ഇദ്ദേഹം പഠിച്ചത്. തുടര്‍ന്ന്, ജവഹര്‍ലാല്‍ നെഹ്റു ഹൈസ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി. പാസ്സായി. 10-ാം ക്ളാസ്സോടെ അക്കാദമിക് വിദ്യാഭ്യാസം അവസാനിപ്പിച്ച് ജീവിതയാത്രയില്‍ പ്രവേശിച്ച ശശിധരന്‍ തുടര്‍ന്ന്, പ്രായോഗികവിദ്യാഭ്യാസമാണ് സിദ്ധിച്ചത്. സമൂഹത്തില്‍നിന്നുമാര്‍ജ്ജിച്ച തീക്ഷ്ണമായ അനുഭവങ്ങളായിരുന്നു ഇതിനടിത്തറ.
1975-ല്‍ വ്യാപാരമേഖലയില്‍ കാലുകുത്തി. അച്ഛനോടൊപ്പം മാഹിയില്‍ ലിക്കര്‍ ബിസിനസ്സിലായിരുന്നു തുടക്കം. ഈ ബിസിനസ്സിന്റെ നൂലാമാലകള്‍ വളരെവേഗംതന്നെ ഇദ്ദേഹം മനസ്സിലാക്കി. ബിസിനസ്സ് തഴച്ചുവളരുന്നതിന് അനുയോജ്യമായ പ്രദേശമാണ് മാഹി എന്ന് മനസ്സിലാക്കിയ ഇദ്ദേഹം 1975 മുതല്‍ 80-വരെ അച്ഛനോടൊപ്പം വ്യാപാരം നടത്തി. പിതാവില്‍നിന്നും ലഭിച്ച അറിവുകളും ഈ മേഖലയിലെ മത്സരവും മനസ്സിലാക്കിയ ഇദ്ദേഹം പിന്നീട് സ്വന്തമായി വ്യാപാരം ആരംഭിച്ചു.
ലിക്കര്‍ ബിസിനസ്സില്‍ കടുത്തമത്സരംനടക്കുന്ന പ്രദേശമാണ് മാഹിയെങ്കിലും അനുഭവസമ്പത്തും അച്ഛന്റെ സഹകരണവും ഇദ്ദേഹത്തിനുകരുത്തുനല്കി. കഴിഞ്ഞ 16 വര്‍ഷക്കാലമായി ശശിധരന്‍ മാഹി കേന്ദ്രമാക്കി ബിസിനസ്സ് അനസ്യൂതം തുടര്‍ന്നുവരുന്നു. 1980-85 കാലയളവില്‍ വ്യാപാരി വ്യവസായി ഏകോപനസമിതി ട്രഷററായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
തന്റെ വിജയങ്ങള്‍ക്കെല്ലാം കാരണം ഈശ്വരകടാക്ഷം ഒന്നുമാത്രമാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ശശിധരന്‍ ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ സജീവമാണ്. മാഹി ശ്രീകൃഷ്ണഭജനസമിതി കമ്മറ്റി മെമ്പറായിരുന്നു ഇദ്ദേഹം. കാനത്തൂര്‍ മഹാക്ഷേത്രത്തില്‍ 3 വര്‍ഷക്കാലം കമ്മറ്റി ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. 
മാഹി ശ്രീകൃഷ്ണഭജനസമിതി കമ്മറ്റിയംഗം, കാനത്തൂര്‍ ട്രസ്റ് ബോര്‍ഡിലെ ഏഴംഗ മെമ്പര്‍മാരില്‍ ഒരാള്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഇപ്പോള്‍ ഇദ്ദേഹം വഹിക്കുന്നു. ശശിധരന്‍ മെമ്പറായിരിക്കെയാണ് 1991-ല്‍ കാനത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെ വൈദ്യുതി സംവിധാനം പുരോഗമിച്ചത്. കഴിഞ്ഞ 4 വര്‍ഷക്കാലമായി മുടങ്ങാതെ തുടര്‍ന്നുവരുന്ന പ്രസാദമൂട്ട് എന്ന സമ്പ്രദായത്തിനും ക്ഷേത്രപുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം വഹിച്ചത് സമര്‍ത്ഥനായ ഈ വ്യാപാരപ്രമുഖന്‍ തന്നെ.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധചെലുത്തുന്ന ശശിധരന്‍, ഈ മേഖലയില്‍ ഹിന്ദുക്കള്‍ വളരെ വിരളമായി മാത്രമേ സഹായഹസ്തങ്ങള്‍ നല്കുന്നുള്ളൂ എന്ന അഭിപ്രായക്കാരനാണ്. അതിനാല്‍ത്തന്നെ, ഇദ്ദേഹം തന്റെ വരുമാനത്തിന്റെ 10 ശതമാനം ഇതിലേക്കായി നീക്കിവെയ്ക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മൈസൂരിലേക്കുള്ള യാത്രാമദ്ധ്യേ അധികം വന്ന ഭക്ഷണം എറിഞ്ഞുകളഞ്ഞപ്പോള്‍, അത് വന്ന് കടിച്ചെടുത്ത ഒരു നായയില്‍നിന്നും വിശന്നുവലഞ്ഞ ഒരു മനുഷ്യന്‍ ഭക്ഷണം പിടിച്ചുവാങ്ങി കഴിച്ചത് ഇദ്ദേഹത്തിന്റെ കണ്ണുകളെ ഇന്നും ഈറനണിയിക്കുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുവാന്‍ പ്രചോദനമായത്് ഈ സംഭവമാണ്.
ജീവകാരുണ്യപ്രവര്‍ത്തനത്തിലും ക്ഷേത്രപരിപാലനത്തിലും വരുംകാലത്ത് കൂടുതലായി പ്രവര്‍ത്തിക്കണമെന്ന താണ് ഇദ്ദേഹത്തിന്റെ അഭിലാഷം.
1990-ലാണ് ശശിധരന്‍ വിവാഹിതനായത്. പാല്‍സൊസൈറ്റി വ്യാപാരം നടത്തുന്ന നാരായണന്‍നായരുടെയും മാധവിയുടെയും മകളായ ഗീതയാണ് സഹധര്‍മ്മിണി. ശശിധരന്‍-ഗീത ദമ്പതികള്‍ക്ക് 2 കുട്ടികളാണുള്ളത്, പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയായ നിത്യ, 6-ാം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ വിഷ്ണു. 
ചന്ദ്രന്‍, പദ്മനാഭന്‍, രേവതി, മൈഥിലി, ഗിരിജ എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :