K.C.Sebastian

K.C.Sebastian

Any

Reading

Problem

Agriculturist

Kariyankal, Edayar, Kannothu P.O.

Koothuparambu, Kannur - 670650

Kannur, 0490-2302433, 9846893389

Nil

Back

NIL

മലയാളവര്‍ഷം 1104-ല്‍ കോട്ടയത്തുനിന്ന് കണ്ണൂര്‍ ജില്ലയിലെ എടയാറിലേയ്ക്ക് കുടിയേറിയ കാര്‍ഷിക കുടുംബത്തിലെ അംഗമാണ് ശ്രീ. കെ.സി. സെബാസ്റ്യന്‍. കാര്‍ഷികരംഗത്ത് ഏറെ നേട്ടങ്ങള്‍ കൊയ്തെടുത്ത സെബാസ്റ്യന്‍ സാമൂഹിക, സാമുദായികരംഗങ്ങളില്‍ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ്.
കാരിയാങ്കല്‍ ചെറിയാന്റെയും കുന്നത്തൂര്‍ അന്നമ്മയുടെയും മകനായി 1949 ഏപ്രില്‍ 20-നാണ് സെബാസ്റ്യന്റെ ജനനം. എടയാര്‍ ഗവ.എല്‍.പി. സ്കൂള്‍, കണ്ണോം യു.പി. സ്കൂള്‍, കൂത്തുപറമ്പ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. 1964-ല്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കി.
ചില സമാന്തരവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പഠനശേഷം സെബാസ്റ്യന്‍ തന്റെ പൂര്‍വ്വികരെ പിന്തുടര്‍ന്ന് കാര്‍ഷികരംഗത്തെത്തി. 1971-ല്‍ ഇദ്ദേഹം ലോറി വാങ്ങി. ഈ ഗ്രാമത്തില്‍ ആദ്യമായി ചേസിസ് വാങ്ങി ബോഡിനിര്‍മ്മിച്ച് ലോറി ഇറക്കിയത് ഇദ്ദേഹമാണ്. കാര്യാങ്കല്‍ കുടുംബത്തില്‍ ആദ്യമായി വാഹനം സ്വന്തമാക്കിയതും സെബാസ്റ്യന്‍ തന്നെ. 1984 വരെ ലോറി സര്‍വ്വീസ് നടത്തിയിരുന്നു. അക്കാലത്ത് ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കൂപ്പില്‍നിന്നും തടികള്‍ ഡിപ്പോകളിലേക്ക് കൊണ്ടുപോകുന്ന ജോലിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. 1989 വരെ കശുവണ്ടി വ്യാപാരരംഗത്തും പ്രവര്‍ത്തിച്ച സെബാസ്റ്യന്‍ ഇപ്പോള്‍ നാലേക്കര്‍ സ്ഥലത്ത് പൂവന്‍വാഴ കൃഷി ചെയ്തുവരുന്നു. എട്ട് ഏക്കറോളം സ്ഥലത്ത് റബര്‍, വാഴ, കശുമാവ്, തെങ്ങ് എന്നിവയും കൃഷി ചെയ്യുന്ന ഇദ്ദേഹം ആകെ പതിനഞ്ച് ഏക്കര്‍ കൃഷി സ്ഥലത്ത് തന്റെ കൃഷികള്‍ വളരെ വിജയകരമായി നടത്തുന്നു. മഹാഗണി, തേക്ക്, കരിമരുത് എന്നിവയും കൃഷിയിടങ്ങളില്‍ നട്ടു വളര്‍ത്തുന്നു. കൃഷിയിടങ്ങളില്‍ പന്നി, കുരങ്ങ് എന്നിവ ഏറെ നാശനഷ്ടങ്ങള്‍ വരുത്താറുണ്ട് എങ്കിലും അവയൊക്കെയും അവഗണിച്ച് ഇദ്ദേഹം തന്റെ കുടുംബത്തിന്റെ പാരമ്പര്യമായ കൃഷിയില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു. റബ്ബര്‍ കൃഷിക്കും മറ്റും ജൈവവളങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നതിലും, രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിലും, പാടെ ഉപേക്ഷിക്കുന്നതിലും ഇദ്ദേഹം ബദ്ധശ്രദ്ധനാണ്. പന്നി വളര്‍ത്തലിനായി ഇദ്ദേഹം ഒരു പന്നിഫാമും നടത്തുന്നു. പന്നിപ്പനിയുടെ വരവോടെ പന്നി വ്യാപാരം അത്ര ലാഭകരമല്ലാതെയായി എങ്കിലും ഇരുനൂറിലധികം പന്നികളെ ഇപ്പോള്‍ വളര്‍ത്തുന്നുണ്ട്. വൃക്ഷസ്നേഹിയായ ഇദ്ദേഹം വീടിനു മുറ്റത്ത് വലിയ ഒരു ആല്‍മരവും സംരക്ഷിച്ചു പോരുന്നു. സെബാസ്റ്യന്‍ എന്ന കര്‍ഷകവടവൃക്ഷം പോലെ തന്നെ ആ വടവൃക്ഷവും പടര്‍ന്നു പന്തലിച്ചു നില്ക്കുന്നു. 
ചിറ്റാരിപ്പറമ്പ് റബര്‍ കര്‍ഷകസംഘവുമായി ബന്ധപ്പെട്ട് ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജ് പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്നനിലയില്‍ കോളേജില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കഴിഞ്ഞു.
തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോളയാട് ബ്ളസ്ഡ് അല്‍ഫോന്‍സാ ചര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ടുപ്രവര്‍ത്തിക്കുകയും ക്രഡിറ്റ് യൂണിയന്‍ സൊസൈറ്റി കോളയാട് മേഖലാ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. കോളയാട് ബ്ളസ്ഡ് അല്‍ഫോന്‍സാ പള്ളി കൈക്കാരന്‍, കമ്മറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു.
1975 ജനുവരി 20-നായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. കോട്ടയം ജില്ലയിലെ മണിമലയില്‍നിന്ന് കണ്ണൂരിലെ പേരാവൂരിലേക്ക് കുടിയേറിയ റബര്‍ വ്യാപാരിയും കര്‍ഷകനുമായ തോട്ടത്തില്‍ മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകള്‍ മേരിക്കുട്ടിയാണ് ഭാര്യ. ക്രിസ് സെബാസ്റ്യന്‍ (കൃഷി), മാത്യൂസ് സെബാസ്റ്യന്‍ (എന്‍ജിനീയര്‍) എന്നിവര്‍ മക്കളാണ്. സ്മിതയാണ് ക്രിസിന്റെ ഭാര്യ. സാവന്‍ മകനാണ്. ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരന്‍ ഡോ. കെ.എം. കുര്യാക്കോസ് കാര്‍ഡിയോ-തെറാസിക് സര്‍ജറിയില്‍ ബെസ്റ് ഡോക്ടര്‍ എന്ന സംസ്ഥാന ബഹുമതിക്ക് അര്‍ഹനായ പ്രശസ്തനായ ഡോക്ടര്‍ ആണ്. ഭാര്യാ സഹോദരി ഡോ. ക്ളീസാ. ടി. മാത്യു, കോഴിക്കോട് മലബാര്‍ ഐ ഹോസ്പിറ്റലിലെ നേത്രരോഗചികിത്സാ വിദഗ്ദ്ധയാണ്.
കാര്‍ഷികരംഗത്തെ മികവിന് അംഗീകാരമായി ജിമ്മി ജോര്‍ജ്ജ് ഫൌണ്ടേഷന്റെ 2003-ലെ ആദരവ് കാരിയാങ്കല്‍ കുടുംബത്തിന് ലഭിക്കുകയുണ്ടായി.
പരേതനായ ചെറിയാന്‍(പാപ്പച്ചന്‍), ഏലിയാമ്മ (റിട്ട. അദ്ധ്യാപിക), അഡ്വ. ജോണ്‍, തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :