C.P.Rajeevan

C.P.Rajeevan

Any

Reading

Problem

Karate Coach

C.P.House, Kayaralam P.O.

Mayyil (via), Kannur - 670602

Kannur, 9847138107

Nil

Back

കളരിയില്‍

സി.പി.രാജീവന്‍ വിദ്യാര്‍ത്ഥികളോടൊപ്പം

NIL

ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് ആന്റ് കരാട്ടെ അക്കാദമിയുടെ മുഖ്യപരിശീലകനായ ശ്രീ. രാജീവന്‍ സാഹസിക കരാട്ടെ പ്രദര്‍ശനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ്. ഒന്നിലധികെ കാറുകള്‍ ദേഹത്തു കൂടെ കയറ്റി ഇറക്കുക, ഒന്നര മിനിട്ടിനുള്ളില്‍ 270 ഓടുകള്‍ കൈകാലുകള്‍ കൊണ്ട് തകര്‍ക്കുക, കൈപ്പത്തി കൊണ്ട് പലകയില്‍ ഇരുമ്പാണി അടിച്ചു കയറ്റുക തുടങ്ങിയ പ്രദര്‍ശനങ്ങള്‍ കാണികളെ ആകാംക്ഷയുടെ നെറുകയിലെത്തിക്കുന്നു. 1990 മുതലാണ് ഇദ്ദേഹം ഈ രംഗത്ത് സജീവമായത്. 1991-ല്‍ മയ്യില്‍ സി. ആര്‍. സി. ഗ്രന്ഥാലയത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ ഒരു മിനിട്ടിനുള്ളില്‍ 90 ഓടുകള്‍ കൈകാലുകള്‍ കൊണ്ട് തകര്‍ത്തിട്ടുണ്ട.് പട്ടിക നെഞ്ചിലടിച്ചു തകര്‍ക്കുക, കണ്ണുകെട്ടി ഒരാളുടെ തലയില്‍ വച്ച വെള്ളരിക്ക വാളുകൊണ്ട് വെട്ടുക, കണ്ണുകെട്ടിയശേഷം മറ്റൊരാളുടെ കഴുത്തിലും നെറ്റിയിലും വച്ച് വെള്ളരിക്ക വെട്ടുക തുടങ്ങിയവ ഇദ്ദേഹത്തിന്റെ സാഹസിക പ്രകടനങ്ങളില്‍പ്പെടുന്നു. മറ്റൊരു പരിപാടിയില്‍ ആണി അടിച്ച പലകയുടെ മുകളില്‍ കിടന്ന സെന്‍സിയുടെ നെഞ്ചില്‍ പത്ത് ഓട് വെച്ച് ഹാമര്‍കൊണ്ട് അടിച്ചു തകര്‍ത്തിട്ടുണ്ട്. കൈപ്പത്തിയിലൂടെയും ദേഹത്തുകൂടിയും വാന്‍ കയറ്റി കാണികളുടെ മനം കവര്‍ന്നു. ഗാന്ധിനഗറില്‍ നടന്ന ഡമോണ്‍സ്ട്രേഷനില്‍ 60 കിലോ ഭാരമുള്ള ഐസ്ബാര്‍ കൈമുട്ടുകൊണ്ട് അടിച്ചു തകര്‍ത്തിട്ടുണ്ട്. 2003-ല്‍ ഉസ്ളാംപെട്ടിയില്‍ ടൈഗര്‍ഖാന്‍ കരാട്ടെ ഡെമോണ്‍ സ്ട്രേഷനില്‍ 15 ഓട് അടുക്കിവച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയശേഷം കൈമുട്ടുകൊണ്ട് ഓട് അടിച്ചു തകര്‍ത്തു. ഇരുപത്തിയഞ്ചു വര്‍ഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് ഇദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 1990-ല്‍ ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് ആന്റ് കരാട്ടെ അക്കാദമി എന്ന സ്ഥാപനം ആരംഭിച്ചു. ഏഴ് തവണ അഖിലേന്ത്യാ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. നിരവധി ആകര്‍ഷകവും സാഹസികവുമായ പരിപാടികള്‍കൊണ്ട് ഈ രംഗത്ത് ഇദ്ദേഹം വ്യത്യസ്തത പുലര്‍ത്തുന്നു. 2005 -ല്‍ കമ്പില്‍ മഹാത്മാ കോളെജിലെ കലോത്സവത്തോടനുബന്ധിച്ചു നടന്ന കരാട്ടെ പ്രദര്‍ശനത്തില്‍ സെന്‍സിയുടെ ദേഹത്തടിച്ച് 2 മീറ്റര്‍ നീളമുള്ള 2 പട്ടിക പൊട്ടിച്ചു. 
ഒരു വിദ്യാര്‍ത്ഥിയുടെ തലയിലും രണ്ടു ഷോള്‍ഡറുകളിലും വച്ച 3 ആപ്പിളുകള്‍ സെന്‍സി നെഞ്ചക്കുകൊണ്ട് അടിച്ചു തകര്‍ത്തു. ഇദ്ദേഹത്തിന്റെ ദേഹത്തുവച്ച് 6 ഇളനീര്‍ കുത്തി ഉരിക്കുകയും ഒരു വിദ്യാര്‍ത്ഥിനിയുടെ തലയില്‍ അടിച്ച് ഓട് തകര്‍ക്കുകയും ചെയ്തു. അര ഇഞ്ച് വണ്ണമുള്ള 3 പലകകള്‍ ഒന്നിച്ചുചേര്‍ത്ത് 4 ഇഞ്ച് നീളമുള്ള 10 ഇരുമ്പാണികള്‍ വെറും കൈപ്പത്തികൊണ്ട് അടിച്ചു കയറ്റി. ഒരു മിനിട്ടിനുള്ളില്‍ ഒരു തേങ്ങ കൈവിരല്‍ കൊണ്ട് ഉരിഞ്ഞെടുത്തു. പത്തു വിദ്യാര്‍ത്ഥികളെ സ്റേജില്‍ കിടത്തി അവരുടെ മുകളില്‍ കൂടി മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു. 2005-ല്‍ മദ്രാസിലെ ടൈഗര്‍ഖാന്‍ കരാട്ടെ ഡോജൊ സംഘടിപ്പിച്ച അഖിലേന്ത്യ ബ്ളാക്ക് ബെല്‍റ്റ് മത്സരത്തില്‍ ഫോര്‍ത്ത് ഡാന്‍ നേടി. സെന്‍സി പി. കെ. പത്മനാഭന്‍, മോസസ് തിലക്, പി. കെ. രവീന്ദ്രന്‍, എസ്. കെ. സിന്‍ഹ, പി. ടൈഗര്‍ പാണ്ഡ്യന്‍, ഹാന്‍ഷി ഹിരോഷി, അക്കാമിനോ സെന്‍സി ഷെറീഫ്, കൃഷ്ണമൂര്‍ത്തി, കെ. വി. രവീന്ദ്രന്‍ ക്യോഷി കിറോമ തുടങ്ങിയ പ്രഗത്ഭരുടെ കീഴിലാണ് ഇദ്ദേഹം പരിശീലനം നേടിയത്. 1990 മുതല്‍ 2000 വരെ മദ്രാസ് ടൈഗര്‍ഖാന്‍ കരാട്ടെ അസോസിയേഷന്‍ മെമ്പര്‍ ആയി പ്രവര്‍ത്തിച്ചു. 1985-ല്‍ ഡോജൊ ഇന്‍സ്ട്രക്ടറായി. 1990-ല്‍ തേര്‍ഡ് ഡിഗ്രി ബ്ളാക്ക് ബെല്‍റ്റ് ആയ സെന്‍സി ആയി. 1992-ല്‍ മദ്രാസില്‍വച്ചു നടന്ന ഡെമോണ്‍സ്ട്രേഷന്‍ പ്രകാരം രാജീവന് ജയലളിത പ്രൈസ് മണി സമ്മാനിച്ചു. 1998-ല്‍ മദ്രാസില്‍ ഡ്രില്‍മാസ്ററായി ജോലി ലഭിച്ചു. കരാട്ടെ രംഗത്ത് റഫറിമാര്‍ക്കുള്ള പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. തന്റെ കരാട്ടെ അനുഭവങ്ങളും അറിവുകളും ഉള്‍പ്പെടുത്തി ഒരു പുസ്തകം തയ്യാറാക്കാന്‍ ഇദ്ദേഹം ഉദ്ദേശിക്കുന്നു. സ്പോണ്‍സര്‍മാരുടെ അഭാവമാണ് ഈ രംഗത്ത് പ്രദര്‍ശനം നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. കൃത്യനിഷ്ഠയും അച്ചടക്കവും കാര്‍ക്കശ്യമാര്‍ന്ന പരിശീലനവും ഈ രംഗത്ത് ഇദ്ദേഹത്തിന്റെ വിജയ രഹസ്യം. കൂടാതെ ശിഷ്യന്മാരുടെ പൂര്‍ണ്ണസഹകരണവും ലഭിക്കുന്നു. തന്റെ മക്കളെ കരാട്ടെയില്‍ ഉയരങ്ങളിലെത്തിക്കണമെന്ന് ഇദ്ദേഹം ആഗ്രഹിക്കുന്നു. 
കണ്ണൂര്‍ ആകാശവാണി രാജീവനുമായുള്ള ഇന്റര്‍വ്യൂ പ്രക്ഷേപണം ചെയ്തിരുന്നു. പത്രമാധ്യമങ്ങളിലും ഇദ്ദേഹത്തെക്കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. 1991-ല്‍ ജില്ലാ കരാട്ടെ അസോസിയേഷന്‍ നടത്തിയ ജില്ലാ ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം അടങ്ങിയ ടീമാണ് ഓവറോള്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. 1991-ല്‍ കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂളില്‍ വച്ചു നടന്ന കരാട്ടെ ഫൈറ്റിങ് അഖിലേന്ത്യാ മത്സരത്തില്‍ ഇദ്ദേഹം 2-ാം സ്ഥാനം നേടി. 1990 മുതല്‍ 2005 വരെ തുടര്‍ച്ചയായി വൈവിധ്യമാര്‍ന്ന കരാട്ടെ പ്രദര്‍ശനങ്ങള്‍ നടത്തി ഇന്ത്യന്‍ മനസ്സിനെ കീഴടങ്ങിയ അച്ഛന്റെ പാതയില്‍ മക്കള്‍ അശ്വിന്‍രാജ്, അഭിന്‍രാജ് എന്നിവരും മുന്നേറുകയാണ്. 2005-ല്‍ കോഴിക്കോട് വച്ചു നടന്ന അഖിലേന്ത്യാ കരാട്ടെ ടൂര്‍ണ്ണമെന്റില്‍ കരാട്ടെ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ അശ്വിന്‍ രാജിന് പി.ടി. ഉഷയില്‍നിന്നും സമ്മാനവും ലഭിച്ചിരുന്നു. കയരളം നോര്‍ത്ത് എ.എല്‍.പി.സ്കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥിയായ അഭിന്‍രാജ്, ശ്രീകണ്ഠപുരം മേരിഗിരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന സൌത്ത് ഇന്ത്യന്‍ കരാട്ടെ ആന്റ് കുബുഡോ ചാമ്പ്യന്‍ഷിപ്പില്‍ ഒന്‍പതു വയസ്സിനു താഴെയുള്ള വിഭാഗത്തില്‍ കരാട്ടെ മത്സരത്തിലും ഫൈറ്റിംഗിലും വെള്ളിമെഡല്‍ നേടുകയുണ്ടായി.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും നെഹ്റു യുവകേന്ദ്രയും വേങ്ങാട് സാന്ത്വന ട്രസ്റും ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകനുള്ള കണ്ണൂര്‍, കാസര്‍കോട് ജില്ലാതല പുരസ്കാരം ലഭിച്ച സി.പി. രാജീവന്‍ ഒരു പാരമ്പര്യ മര്‍മ്മചികിത്സാ വിദഗ്ദ്ധന്‍ കൂടിയാണ്. മര്‍മ്മ ചികിത്സയുടെ മര്‍മ്മം കണ്ടറിഞ്ഞ രാജീവന്‍ ഒടിവ്, ചതവ് ഉളുക്ക് എന്നിവയ്ക്ക് ഉള്‍പ്പെടെയുള്ള ചികിത്സകള്‍ സൌജന്യമായാണ് ചെയ്തു വരുന്നത് എന്നതും ശ്രദ്ധേയമാണ്.
1969-ല്‍ കയരളം സ്വദേശി മുല്ലക്കൊടിയിലെ മുണ്ടോട്ട് ചാലിയം വളപ്പില്‍ പരേതനായ നാരായണന്റെയും കൊളച്ചേരി സ്വദേശിനി ചാലങ്ങോടന്‍ പൂക്കോത്ത് യശോദയുടെയും മൂന്നാമത്തെ മകനായി കയരളത്ത് ജനിച്ചു. മുല്ലക്കൊടി എല്‍. പി. സ്കൂള്‍, കയരളം യു. പി. സ്കൂള്‍, മയ്യില്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. സ്കൂള്‍ കാലഘട്ടത്തില്‍ കായികരംഗത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ബാലസംഘവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. ഫുട്ബോള്‍ കളിയില്‍ തല്‍പരനായിരന്നു. അച്ഛന്‍ നാരായണന്‍ സ്കൂള്‍ പഠനകാലത്ത് മരണപ്പെട്ടതിനാല്‍ തുടര്‍പഠനം സാദ്ധ്യമായില്ല. ഒരു കരാട്ടെ അഭ്യാസിയാകണമെന്ന് ചെറുപ്പത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. 

കരാട്ടെ ടീച്ചര്‍ ട്രെയിനിങ്ങും ബ്ളാക്ക് ബെല്‍റ്റും കരസ്ഥമാക്കിയ ഭാര്യ ഷീനയുടെ ആകസ്മിക വേര്‍പാടില്‍ രാജീവും മക്കളും ഇന്നും ദുഃഖത്തിലാണ്. മഞ്ഞക്കണ്ടത്തില്‍ കുഞ്ഞിക്കണ്ണന്‍-എം. വി. യശോദ ദമ്പതികളുടെ മകളാണ് ഷീന. 
സുലോചന, സുധ, ശകുന്തള, മധുസൂദനന്‍, സുരേഷന്‍, ഷാനികുമാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :