ASHRAF BANGALI MOHALLA

ASHRAF BANGALI MOHALLA

Any

Reading

Problem

Politician

ASNAS, NEAR NERCHAL SCHOOL

KANNUR-3

Kannur, 0497-2732492, 9895841948

Nil

Back

NIL

1954 ജൂണ്‍ 15-ന് കണ്ണൂര്‍ സിറ്റി അറട്ടക്കപ്പള്ളിക്കടുത്തുള്ള തായന്‍ ഹൌസില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഖദീജയുടെയും മകനായി അഷ്റഫ് ബംഗാളി മൊഹല്ല ജനിച്ചു. കാലങ്ങള്‍ക്കുമുമ്പ് ബംഗാളില്‍ നിന്നുള്ള ആളുകള്‍ കൂട്ടമായി കുടിയേറിപ്പാര്‍ത്ത പ്രദേശമായിരുന്നു അറട്ടക്കപ്പള്ളി. ഈ പ്രദേശത്ത് ജനിച്ച ആള്‍ എന്നനിലയിലാണ് ഇദ്ദേഹം അഷ്റഫ് ബംഗാളി മൊഹല്ല എന്ന അപൂര്‍വ്വമായ പേരില്‍ അറിയപ്പെടുന്നത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ചെറുപ്പമായിരുന്നു ഇദ്ദേഹത്തിന്റേത്. എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന സമയത്ത് പിതാവിന് അസുഖം ബാധിച്ചതിനാല്‍ പഠനം തുടരാന്‍ കഴിഞ്ഞില്ല. ഗവണ്‍മെന്റ് സിറ്റി ഹൈസ്കൂളിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. പിന്നീട്, സ്പോക്കണ്‍ ഇംഗ്ളീഷ് പഠിച്ചു. 1975-ല്‍ അഷ്റഫ് ഒരു ഹോള്‍സെയില്‍ കടയില്‍ ജോലിയില്‍ പ്രവേശിച്ചു. 500 രൂപയായിരുന്നു അന്നത്തെ ശമ്പളം. 25 വര്‍ഷത്തോളം ഇവിടെ ജോലിചെയ്തു. 
1967-ല്‍ എം.എസ്.എഫ്. വഴിയാണ് ഇദ്ദേഹം സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. 1970-ല്‍ സിറ്റി ഗവണ്‍മെന്റ് ഹൈസ്കൂള്‍ പാര്‍ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 14 വര്‍ഷത്തോളം സിറ്റി മുസ്ളീം യൂത്ത്ലീഗ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാവപ്പെട്ട വര്‍ക്കുള്ള അരിവിതരണം, വസ്ത്രവിതരണം, പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹസഹായം ഇതൊക്കെ മുസ്ളീം യൂത്ത് ലീഗിന്റെ പ്രധാനപ്രവര്‍ത്തനങ്ങളായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ പൊതുപ്രവര്‍ത്തനം, നാടിന്റെ വികസനം എന്നിവ അഷ്റഫ് ബംഗാളി മൊഹല്ലയുടെ പ്രവര്‍ത്തനങ്ങളുടെ മുഖമുദ്രയാണ്. കഴിഞ്ഞ 30 വര്‍ഷമായി കണ്ണൂര്‍ മുസ്ളീം ജമാ അത്ത് പ്രവര്‍ത്തകസമിതി അംഗമായ ഇദ്ദേഹം 1997-99 കാലഘട്ടത്തില്‍ കണ്ണൂര്‍ ദീനുല്‍ ഇസ്ളാം സഭ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീനല്‍ സഭാഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആറ് വര്‍ഷം പി.ടി.എ. പ്രസിഡന്റായിരുന്നു. മൂന്ന് കുട്ടികളാണിവര്‍ക്കുള്ളത്. ജസീല, ജസ്ന, ജംഷീര്‍ എന്നിവരാണവര്‍. മൂത്തമകള്‍ ജസീലയുടെ ഭര്‍ത്താവ് ഷഹീര്‍ അഹമ്മദ്. മിഷാന്‍ഷഹീര്‍, ഫാത്തിമ നഹ എന്നീ രണ്ട് കുട്ടികളുണ്ട്. ഇവര്‍ കുടുംബസമേതം കുവൈറ്റിലാണ്.
മകള്‍ ജസ്നയുടെ ഭര്‍ത്താവ് റിഷാദ് അലി. സയാന്‍ റിഷാദ് മകനാണ്. ഇവര്‍ കുടുംബസമേതം ദുബൈയില്‍ താമസമാണ്. മകന്‍ ജംഷീര്‍ ദുബൈയിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുന്നു.
കണ്ണൂര്‍ മുനിസിപ്പാലിറ്റിയില്‍ 1979-മുതല്‍ കൌണ്‍സിലറായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം വിവിധ സ്റാന്റിംഗ് കമ്മറ്റികളുടെ ചെയര്‍മാന്‍സ്ഥാനം വഹിച്ചിട്ടുണ്ട്.
ഖാലിദ്, മുസ്തഫ, ഹാഷിം, ഫാത്തിമ എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. ഹമീദ് ഹാജി-നബീസു ദമ്പതികളുടെ മകളായ നസീമയാണ് അഷ്റഫിന്റെ ഭാര്യ. കണ്ണൂര്‍ മുനിസിപ്പല്‍ കൌണ്‍സിലറായി 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് 2005-ല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി കുട്ടി അഹമ്മദ് കുട്ടിയാണ് അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ സിറ്റിയിലെ ഹാജിമെമ്മോറിയല്‍ ലോക്കല്‍ ലൈബ്രറിയുടെ പ്രസിഡന്റായി 5 വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുള്ള അഷ്റഫ്, തൃശ്ശൂരിലുള്ള കേരളാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില) നടത്തിയ 6 മാസത്തെ പരിശീലനകോഴ്സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
ഇദ്ദേഹമിപ്പോള്‍ ഗവ. സിറ്റി ഹൈസ്കൂളിലെ ഡവലപ്മെന്റ് കമ്മിറ്റി ചെയര്‍മാനായും അറട്ടക്കപ്പള്ളി മഹല്ല് കമ്മിറ്റിയുടെ ജനറല്‍സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.
പാവപ്പെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അഷ്റഫ് ബംഗാളി മൊഹല്ല നാടിനുവേണ്ടി നിസ്വാര്‍ത്ഥപ്രവര്‍ത്തനം നടത്താന്‍ സദാ സന്നദ്ധനാണ്.

              
Back

  Date updated :