O K Raveendran Nambiar

O K Raveendran Nambiar

Any

Reading

Problem

Businessman

Vrindavan

Ezhilod, Pilathara Via

Other, 0497-2805130, 9388700725, 9446588002

-

Back

NIL

കൊമ്പിലാത്ത് കൃഷ്ണന്‍ നമ്പ്യാരുടെയും ഒതയോത്ത് കൊട്ടാരം ലക്ഷ്മിയമ്മയുടെയും മകനായി 1952-ല്‍ ശ്രീ.ഒ.കെ രവീന്ദ്രന്‍നമ്പ്യാര്‍ ജനിച്ചു. പിതാവ് കര്‍ഷകനായിരുന്നു. ഇദ്ദേഹത്തിന് ഒന്നര വയസ്സുള്ളപ്പോള്‍ പിതാവ് കൃഷ്ണന്‍ നമ്പ്യാര്‍ മരിച്ചു.
ഊര്‍പ്പള്ളി എല്‍.പി. സ്കൂള്‍, പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു രവീന്ദ്രന്‍നമ്പ്യാരുടെ സ്കൂള്‍ വിദ്യാഭ്യാസം. 
1968-ലാണ് രവീന്ദ്രന്‍നമ്പ്യാര്‍ ബിസിനസ്സ് രംഗത്ത് എത്തുന്നത്. കര്‍ണാടകയിലെ ഷിമോഗയില്‍ ഇദ്ദേഹം രണ്ട് വര്‍ഷക്കാലത്തോളം സ്റേഷനറിക്കടയില്‍ സെയില്‍സ്മാനായി ജോലിചെയ്തിരുന്നു. 1971 മുതല്‍ 1979 വരെ കോലാറിലും രണ്ട് വര്‍ഷം ഹോട്ടലില്‍ സപ്ളയറായും ജോലിചെയ്തു. പിന്നീട് സ്വന്തമായി ഹോട്ടലും സിനിമാ തീയറ്റര്‍ കാന്റീനും നടത്തി.
1979-ല്‍ രവീന്ദ്രന്‍നമ്പ്യാര്‍ ഗള്‍ഫിലേക്ക് പോയി. അവിടെ കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 5 വര്‍ഷത്തിനുശേഷം നാട്ടില്‍വന്നു. പാസ്പോര്‍ട്ട് കളവുപോയതുകാരണം തിരിച്ചുപോയില്ല.
രവീന്ദ്രന്‍നമ്പ്യാര്‍ പിന്നീട് സിനിമാവിതരണക്കാരനായി. രണ്ട് വര്‍ഷത്തോളം ഫറോക്കിലും വളപട്ടണത്തും ടിമ്പര്‍ ബിസിനസ്സും നടത്തിയിരുന്നു. 1990-ല്‍ ടിമ്പര്‍ ബിസിനസ്സ് നിര്‍ത്തി. പിന്നീട് ചെങ്ങളായിയിലും കരുവഞ്ചാലിലും തീയറ്ററുകള്‍ ഏറ്റെടുത്തുനടത്തി. ഏഴിലോട് ശ്രീദുര്‍ഗ്ഗാ തീയറ്റര്‍ ഉടമയാണ് ഇദ്ദേഹം. 
2002-ല്‍ രവീന്ദ്രന്‍നമ്പ്യാര്‍ ഒ.കെ. ട്രേഡ് ലിങ്ക്സ് എന്നപേരില്‍ സിമന്റ് വ്യാപാരം ആരംഭിച്ചു. ഇപ്പോഴും ഇത് തുടരുന്നു. 2005-ല്‍ അഡ്വാന്‍സ്ഡ് ഓട്ടോ ഫ്യൂവല്‍ ഇന്ത്യ എന്നപേരില്‍ എല്‍.പി.ജി. ഡിസ്പെന്‍സിംഗ് സ്റേഷന്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തുടക്കത്തില്‍ ചില തിരിച്ചടികള്‍ ഉണ്ടായെങ്കിലും 8 ഡയറക്ടര്‍മാരും 20 ഷെയര്‍ ഉടമകളുമായി ഈ സംരംഭം അടുത്ത വര്‍ഷം ആദ്യംതന്നെ ആരംഭിക്കാനാകുമെന്ന് രവീന്ദ്രന്‍നമ്പ്യാര്‍ പ്രതീക്ഷിക്കുന്നു. 2008 ഏപ്രില്‍ മാസത്തില്‍ അഡ്വാന്‍സ്ഡ് ഓട്ടോഫ്യൂവല്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ഗ്യാസ് പമ്പിംഗ് സ്റേഷന്‍ പിലാത്തറയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് രവീന്ദ്രന്‍നമ്പ്യാര്‍ പറഞ്ഞു. ജീവിതത്തെ കര്‍മ്മംകൊണ്ടും സത്യംകൊണ്ടും നേരിടണമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.
കുഞ്ഞിരാമന്‍, രുഗ്മിണി, ബാലകൃഷ്ണന്‍, ലക്ഷ്മിക്കുട്ടി, കാര്‍ത്ത്യായനി, സരോജനി, കൃഷ്ണന്‍ എന്നിവര്‍ രവീന്ദ്രന്‍നമ്പ്യാരുടെ സഹോദരങ്ങളാണ്.
എടക്കാട് കടമ്പൂര്‍ സ്വദേശിനിയായ കെ.കെ. ശ്രീകുമാരിയാണ് ഭാര്യ. എടാട്ട് അല്‍ഫോന്‍സാ സെന്‍ട്രല്‍ സ്കൂള്‍ ഒന്നാംതരം വിദ്യാര്‍ത്ഥി കാര്‍ത്തിക് ഏകമകനാണ്.

              
Back

  Date updated :