Cherian Joseph

Cherian Joseph

Any

Reading

Problem

Agriculturist

Madukkankal

Mallukunnu, Kannivayal P O

Kasaragodu, PH 0467-2221452, Mob.9447692071

-

Back

2008ലെ മികച്ച തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നു

NIL

മികച്ച തേനീച്ചക്കര്‍ഷകന്‍ എന്നനിലയില്‍ പേരെടുത്തയാളാണ് ശ്രീ. ചെറിയാന്‍ ജോസഫ്. 1960 ഡിസംബര്‍ 25-ന് ജനിച്ചു. എം.സി.ജോസഫ്, ഏലിയാമ്മ എന്നിവരാണ് ചെറിയാന്റെ മാതാപിതാക്കള്‍. തോമാപുരം സെന്റ് തോമസ് സ്കൂളില്‍നിന്നും എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയശേഷം ഇദ്ദേഹം പ്രീഡിഗ്രിക്ക് പ്രൈവറ്റായി ചേര്‍ന്നു. പിന്നീട് കാര്‍ഷികമേഖലയിലേയ്ക്കു ശ്രദ്ധതിരിച്ചു.
ചെറുപ്രായംതൊട്ട് തേനീച്ചവളര്‍ത്തലില്‍ തത്പരനായിരുന്ന ചെറിയാന്‍, തന്റെ മാതാവിന് മഹിളാസമാജത്തില്‍നിന്നും ലഭിച്ച നാല് തേനീച്ചപ്പെട്ടികളുമായി കൃഷിക്കിറങ്ങി. ഇന്ന്, പ്രതിവര്‍ഷം പത്തുടണ്ണിലധികം തേന്‍ വില്‍ക്കുന്ന ബൃഹത്തായ സംരംഭകനാണ് ഇദ്ദേഹം. തേനിച്ചക്കൃഷി മികച്ച വരുമാനമുണ്ടാക്കാന്‍ കഴിയുന്ന ഒരുസ്വയം തൊഴില്‍ സംരംഭമാണെന്ന് തെളിയിക്കുവാന്‍ഇദ്ദേഹത്തിനുകഴിഞ്ഞു. നാട്ടിലെ റബ്ബര്‍ തോട്ടങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ച് തേന്‍ ഉത്പാദിപ്പിച്ച ഇദ്ദേഹം, ഓറഞ്ചും കാട്ടുമരങ്ങളും പൂക്കുന്ന കൂര്‍ഗ്ഗിലും എച്ചിടിക്കോട്ടയിലെ സൂര്യകാന്തിത്തോട്ടങ്ങളിലും തേനീച്ചപ്പെട്ടികള്‍ സ്ഥാപിച്ച് തേനുണ്ടാക്കുന്നു. ഏതുകാലാവസ്ഥയിലും തേന്‍ ലഭിക്കുമെന്നതാണ് ഈ കൃഷിയുടെ മെച്ചം.
1989-ല്‍ ഇന്ത്യന്‍ തേനീച്ചകള്‍ക്ക് വൈറസ് രോഗം ബാധിച്ച് തേനീച്ചപ്പെട്ടികള്‍ മുഴുവന്‍ നശിച്ചത് തൊഴിലിന് തിരിച്ചടിയായി. ഇതേത്തുടര്‍ന്ന് ചെറിയാന്‍ രോഗപ്രതിരോധശേഷി കൂടിയ ഇറ്റാലിയന്‍ തേനീച്ചകളെ വളര്‍ത്തി വിജയംകണ്ടു.
ഏഷ്യന്‍ എപ്പിക്കള്‍ച്ചര്‍ അസോസിയേഷന്‍ 2002-ല്‍ ഇന്ത്യയില്‍വച്ചുനടത്തിയ മീറ്റിംഗിലേക്ക് ക്ഷണം കിട്ടിയ ആറ് കേരളീയരില്‍ ഒരാളാകാന്‍ കഴിഞ്ഞതില്‍ ചെറിയാന് അഭിമാനമുണ്ട്. തേനിച്ചക്കൃഷിയെക്കുറിച്ച് നിരവധി പരിശീലനക്ളാസ്സുകള്‍ ഇദ്ദേഹം നല്കിയിട്ടുണ്ട്. യുവാക്കളെ സ്വന്തംകാലില്‍ നിര്‍ത്താന്‍ പഠിപ്പിക്കുന്ന ഇദ്ദേഹത്തിന്റെയടുത്ത് അനേകമാളുകള്‍ ട്രെയിനിംഗിനായി എത്തുന്നു. റബ്ബര്‍ ബോര്‍ഡിനുകീഴില്‍, കുടുംബശ്രീ യൂണിറ്റുകള്‍ക്കും സ്വയംസഹായസംഘങ്ങള്‍ക്കും പരിശീലനം നല്‍കാറുണ്ട്. കര്‍ണ്ണാടകയിലെ വിവിധ കേന്ദ്രങ്ങളില്‍ ട്രെയിനിംഗിനായി ഇദ്ദേഹം പോകാറുണ്ട്.
മിനിയാണ് ചെറിയാന്‍ ജോസഫിന്റെ ഭാര്യ കോട്ടയം ജില്ലയിലെ പാലായില്‍നിന്ന് കുടിയേറിയതാണ് മിനിയുടെ കുടുംബം. ഇവര്‍ നീലേശ്വരം ബ്ളോക്ക് പഞ്ചായത്ത് മെമ്പറാണ്. കേരളാകോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പുകാരിയാണ് മിനി. രണ്ടുകുട്ടികളുണ്ട്, പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനി സ്റെഫിയും ഏഴാംക്ളാസ്സ് വിദ്യാര്‍ത്ഥി അശ്വിനും.
ചെറിയാന് എല്ലാവിധ പ്രോത്സാഹനങ്ങളും സഹായങ്ങളും നല്കിക്കൊണ്ട് മിനി ഇദ്ദേഹത്തിനൊപ്പമുണ്ട്. ഒഴിവുസമയങ്ങളില്‍ വായന ഇഷ്ടപ്പെടുന്ന ചെറിയാന്‍, നല്ലൊരു റബ്ബര്‍ കര്‍ഷകന്‍ കൂടിയാണ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റബ്ബര്‍ത്തോട്ടങ്ങളിലും ഏപ്രില്‍-മെയ് മാസങ്ങളില്‍ കര്‍ണ്ണാടകയിലെ കൂര്‍ഗ്ഗിലും ജൂണ്‍, ജൂലൈമാസങ്ങളില്‍ സൂര്യകാന്തിത്തോട്ടങ്ങളിലും (മൈസൂര്‍) ഇദ്ദേഹം കൃഷിയിറക്കുന്നു. 
മികച്ച തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് 2008 മെയ് മാസത്തില്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടിക്രോപ്പിന്റെ ബ്രീഡറാണ് ഇപ്പോള്‍ ഇദ്ദേഹം.
കോട്ടയം ജില്ലയിലെ പാലായില്‍നിന്നും കാസര്‍കോട്ടെ മലയോരമേഖലയായ കണ്ണിവയലിലേക്ക് കുടിയേറിയതാണ് ചെറിയാന്റെ കുടുംബം ആറ് സഹോദരിമാരാണ് ചെറിയാന്. നാലുപേര്‍ വിവാഹിതരും രണ്ടുപേര്‍ കന്യാസ്ത്രീകളുമാണ്.

              
Back

  Date updated :