Fr Geo Pulickal

Fr Geo Pulickal

Any

Reading

Problem

Priest, Social Worker

St Joseph Church Pulingom

Chunda P O

Kannur, Ph 04985-212032, Mob 9446164865

-

Back

ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി

NIL

വിദ്യാഭ്യാസപ്രവര്‍ത്തകന്‍, പ്രഭാഷകന്‍, വൈദികപരിശീലകന്‍ എന്നീനിലകളില്‍ ഏറെ ശ്രദ്ധേയനാണ് ഫാ. ജിയോ പുളിക്കല്‍. തലശ്ശേരി അതിരൂപതാംഗമായ ഫാ. പുളിക്കല്‍, അജപാലനശുശ്രൂഷാരംഗത്ത് വേറിട്ട ഇടപെടലുകള്‍ നടത്തി വചനവഴിയേ മുന്നോട്ടുനീങ്ങിക്കൊണ്ടിരിക്കുന്നു. പാലായ്ക്കുസമീപം കുറുമണ്ണില്‍ ജോസഫ്-മറിയം ദമ്പതികളുടെ ഏഴാമത്തെ സന്താനമായി 1948 ജൂണ്‍ ഏഴിനാണ് ജനനം. കുറുമണ്ണ് യു.പി. സ്കൂള്‍, മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂള്‍, നീലൂര്‍ സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. വൈദികവൃത്തിയോടുള്ള താത്പര്യംമൂലം ഇദ്ദേഹം 1964-ല്‍, തലശ്ശേരി മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനത്തിനായി ചേര്‍ന്നു. തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍. 1974 ഡിസംബര്‍ 19-ന് തലശ്ശേരി രൂപതയില്‍ വൈദികനായി അഭിഷിക്തനായി.
കര്‍ണാടക സര്‍വ്വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും കാലിക്കട്ട് യൂണിവേഴ്സിറ്റിയില്‍നിന്ന് മലയാളത്തില്‍ എം.എ, എം.ഫില്‍ എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്.
കോടഞ്ചേരി ഇടവകയില്‍ അസിസ്റന്റ് വികാരിയായിക്കൊണ്ട് 1975-ലാണ് ഇദ്ദേഹം വൈദികശുശ്രൂഷ ആരംഭിച്ചത്. തുടര്‍ന്ന് രയരോം, വാഴമല, നിര്‍മ്മലഗിരി, പെരിങ്കിരി എന്നീ ഇടവകകളിലും സേവനംചെയ്തു. 1976-ല്‍ കെ.സി.ബി.സിയുടെ എറണാകുളത്തെ പി.ഒ.സിയില്‍ സ്റാഫ് മെമ്പറായി നിയമിതനായി. ഇക്കാലത്ത് പി.ഒ.സി ബൈബിളിന്റെ പുതിയനിയമവിവര്‍ത്തനത്തില്‍ സജീവമായി പങ്കുവഹിച്ചു.
തലശ്ശേരി രൂപതയുടെ മതബോധനകേന്ദ്രത്തില്‍ സേവനംചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ ഇടവകകളെ മുഴുവന്‍ ആത്മീയനവോത്ഥാനത്തിലേക്ക് നയിക്കുവാന്‍ നടത്തിയ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റത്തോടൊപ്പമാണ് പ്രവര്‍ത്തിച്ചത്.
തലശ്ശേരി രൂപതയുടെ കീഴിലുള്ള നിര്‍മ്മലഗിരി കോളജില്‍ 1983-ല്‍ മലയാളം അദ്ധ്യാപകനായി നിയമിതനായി. പിന്നീട് വൈസ്പ്രിന്‍സിപ്പാളായും (1995-97) പ്രിന്‍സിപ്പാളായും (1997-2003) സേവനം ചെയ്യുകയുണ്ടായി. ഇക്കാലയളവിലെല്ലാം കോളജിന്റെ സമഗ്രവികസനത്തിനുവേണ്ടി യത്നിക്കുന്നതില്‍ ഫാ. ജിയോ പുളിക്കല്‍ മുന്‍നിരയിലുണ്ടായിരുന്നു. കോളജിനെതിരെ അക്രമണമുണ്ടായപ്പോള്‍ സമചിത്തത കൈവിടാതെ, മനോധൈര്യത്തോടെ ജനപിന്തുണ കൈമുതലാക്കി പ്രതിസന്ധികളെ തരണം ചെയ്യാന്‍ അച്ചന് കഴിഞ്ഞു. വിദ്യാഭ്യാസമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയുടെ അവാര്‍ഡും ഇന്റര്‍നാഷണല്‍ പബ്ളിഷിങ്ങ് ഹൌസ് ബെസ്റ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അവാര്‍ഡും അച്ചന് സമ്മാനിക്കുകയുണ്ടായി.
കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, കണ്ണൂര്‍ സര്‍വ്വകലാശാല സെനറ്റ് അംഗം, അക്കാദമിക് കൌണ്‍സില്‍ അംഗം, അക്കാദമിക് കൌണ്‍സില്‍ സ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗം, കണ്ണൂര്‍ നവോദയ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഉപദേശകസമിതിയംഗം, അയാഷേ കേരള ഘടകം നിര്‍വാഹകസമിതിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വിദ്യഭ്യാസരംഗത്ത് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കാന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്.
അറിയപ്പെടുന്ന വാഗ്മിയായ ജിയോ അച്ചന്‍ മലബാറിന്റെ സാംസ്കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ്. സാംസ്കാരിക, മതസൌഹാര്‍ദ്ദസമ്മേളനങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളില്‍ അച്ചന്റെ കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
തുലാവര്‍ഷം (കവിത), ക്രിസ്മസ് ചിന്തകള്‍ (ലേഖനങ്ങള്‍), ബൈബിള്‍ ഇമേജുകള്‍ ആധുനിക കവിതയില്‍ (പഠനം) എന്നീ മൂന്നുപുസ്തകങ്ങള്‍ അച്ചന്റേതായുണ്ട്. മൂന്നാമത്തെ പുസ്തകത്തിന് ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 
തലശ്ശേരി മൈനര്‍ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്ടറായും സേവനം ചെയ്തിട്ടുള്ള അച്ചന്‍ ഇപ്പോള്‍ സീറോ മലബാര്‍ സഭയുടെ മൂന്നാമത്തെ മേജര്‍ സെമിനാരിയായ കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി റെക്ടറാണ്. വിവിധ രൂപതകളില്‍നിന്നായി 125 വൈദികവിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തിവരുന്നു.
പി.ജെ. ഫ്രാന്‍സിസ് (വ്യാപാരിവ്യവസായി ഏകോപനസമിതി പ്രസിഡന്റ്, കട്ടപ്പന), പരേതനായ പി.ജെ. സെബാസ്റ്യന്‍, പി.ജെ ജോസഫ് (കൃഷി), ഫാ. തോമസ് പുളിക്കല്‍ (ബാംഗ്ളൂര്‍ കര്‍മ്മലാരാം തിയോളജി കോളജ് റെക്ടര്‍), ഫിലിപ്പ് ജോസ് (പാലാ കടനാട് പഞ്ചായത്ത് മെമ്പര്‍), സിസ്റര്‍ എമ്മാനുവല്‍ (ലിസി ഹോസ്പിറ്റല്‍, എറണാകുളം), ബ്രിജിത്ത് പെരുമന, സിസ്റര്‍ ചൈതന്യ എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :