Kannur Valsaraj

Kannur Valsaraj

Any

Reading

Problem

Musician & Music Director

Premaja Nivas (Manjakandi Veed)

Alavil P O

Kannur, 0497-2741961, 9847711564, 9744978920

-

Back

കണ്ണൂര്‍ വത്സരാജനും കുടുംബവും

കണ്ണൂര്‍ വത്സരാജ് പ്രശസ്തസംഗീതസംവിധായകന്‍ ബാബുരാജിനൊപ്പം.

NIL

കലാരംഗത്തെ അതുല്യപ്രതിഭയാണ് ശ്രീ. കണ്ണൂര്‍ വത്സരാജ്. സംഗീതസംവിധായകന്‍, ഗായകന്‍, ഹാര്‍മോണിസ്റ്, ആകാശവാണി പ്രോഗ്രാമിംഗ് ആര്‍ട്ടിസ്റ് എന്നിങ്ങനെ വിവിധ കലാരംഗങ്ങളില്‍ പ്രശസ്തനാണ് ഇദ്ദേഹം. നാടക-സിനിമാരംഗങ്ങളിലും ശ്രദ്ധേയനായ ഇദ്ദേഹത്തെ പ്രശസ്ത സംഗീതസംവിധായകനായിരുന്ന ബാബുരാജ് ഹാര്‍മോണിയം ചക്രവര്‍ത്തി എന്നപേര് നല്കി ആദരിച്ചു. കണ്ണൂര്‍ ജില്ലയില്‍ ആദ്യമായി മാപ്പിളപ്പാട്ടുകള്‍ സംഗീതം ചെയ്തത് വത്സരാജനാണ്. വിടരുംമുമ്പെ എന്ന സിനിമയ്ക്ക് സംഗീതസംവിധാനം ചെയ്ത് ശ്രദ്ധേയനായ ഇദ്ദേഹം നിരവധി ഭക്തിഗാനങ്ങള്‍ക്കും സംഗീതം നല്കിവരുന്നു. ധാരാളം കാസറ്റുകള്‍ക്ക് ഇദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
1946-ല്‍, മഞ്ചക്കണ്ടിയില്‍ കുഞ്ഞിക്കണ്ണന്റെയും കക്കോത്ത് വീട്ടില്‍ കൌസല്യയുടെയും മകനായി കണ്ണൂര്‍ വത്സരാജ് ജനിച്ചു. കക്കാട് കോര്‍ജാന്‍ യു.പി.സ്കൂള്‍, മുന്‍സിപ്പല്‍ ഹൈ സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം.
പിന്നീട് നിരവധി നാടകങ്ങള്‍ക്കും സിനിമയ്ക്കും സംഗീതം നല്കി പ്രൊഫഷണല്‍ സംഗീതരംഗത്ത് സജീവമായി. കേരളത്തിലുടനീളം ഗാനമേളകള്‍ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പലരും കലാകേരളത്തിന് നിരവധി സംഭാവനകള്‍ നല്കിയവരാണ്. അലവില്‍ ദേശീയകലാസമിതിയില്‍ മ്യൂസിക് ഡയറക്ടറായിരുന്നു വത്സരാജ്. ഇടക്കാലത്ത് കണ്ണൂര്‍ ജില്ലാ ബാങ്കിലും ഇദ്ദേഹം ജോലിചെയ്തു. ഇപ്പോള്‍ കണ്ണൂര്‍ സംഗീത് ഓര്‍ക്കസ്ട്രായുടെ മ്യൂസിക് ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു.
1962-ല്‍ ഇന്ത്യയും ചൈനയുമായുള്ള യുദ്ധകാലത്ത് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുവേണ്ടി ഇന്ത്യാ ഗവണ്‍മെന്റിന്റെ ഫീല്‍ഡ് പബ്ളിസിറ്റി ഓഫീസ് മുഖാന്തരം കേരളത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ഗായകനായിരുന്നു കണ്ണൂര്‍ വത്സരാജ്. അഞ്ചുകൊല്ലക്കാലം കേരളത്തിലുടനീളം സഞ്ചരിച്ച് ദേശഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചു. പിന്നീട്, ഇന്ത്യാ ഗവണ്‍മെന്റിന്റെ കുടുംബാസൂത്രണപദ്ധതിക്കുവേണ്ടി ഉള്‍പ്രദേശങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന്റെ എല്ലാ കോണുകളിലും ഇദ്ദേഹം ഗാനങ്ങള്‍ 
അവതരിപ്പിച്ചു. സിനിമാരംഗത്ത് സംഗീതസംവിധായകനായി മാറുകയെന്നതാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. ഇപ്പോള്‍ സംഗീത് ഓര്‍ക്കസ്ട്ര സ്കൂള്‍ ഓഫ് മ്യൂസിക് (ബസ് സ്റാന്‍ഡിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന) എന്ന സ്ഥാപനം പാറക്കണ്ടി കുടുംബകോടതിക്ക് സമീപം നടത്തിവരുന്നു. കൂടാതെ ഗാനമേളയും ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. പുതിയതായി ട്രൂപ്പില്‍ പാടുവാന്‍ ആഗ്രഹിക്കുന്നവരെ ഈ ട്രൂപ്പ് പ്രോത്സാഹിപ്പിക്കുന്നു. നിരവധി ആല്‍ബങ്ങള്‍ സംഗീത് ഓര്‍ക്കസ്ട്രയിലൂടെ ജന്‍മം കൊണ്ടിട്ടുണ്ട്.
വടക്കന്‍കോവില്‍ ചാലാട് കൃഷ്ണന്റെയും കണ്ണമ്പേത്ത് തിലാനൂര്‍ മാധവിയുടെയും മകള്‍ പ്രേമജയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: എം. സെല്‍വരാജ് (തബല ആര്‍ട്ടിസ്റ്), സംഗീത് (കീബോര്‍ഡ് ആര്‍ട്ടിസ്റ്), പ്രേം സൂരജ് (റിഥം കമ്പോസര്‍), സജ്ന, ജസ്ന. വിനോദന്‍, വിജയന്‍, വിനേശന്‍, വസന്ത, വിലാസിനി, വിജയലക്ഷ്മി, വിനീത എന്നിവര്‍ സഹോദരങ്ങളാണ്.
സംഗീതത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച് ജീവിതം നയിക്കുന്ന കണ്ണൂര്‍ വത്സരാജ് ഇനിയുമേറെ സംഭാവനകള്‍ കലാകൈരളിക്ക് നല്‍കുന്നതില്‍ വ്യാപൃതനാണ്.

              
Back

  Date updated :