Gouri Teacher

Gouri Teacher

Any

Reading

Problem

Litterateurs and ocial Worker

Sun Shine

Near Thottada ITI,

Kannur, 0497-2836392, 9895194799

-

Back

NIL

മികച്ച അദ്ധ്യാപിക, കവയിത്രി, സംഘാടക എന്നീനിലകളിലെല്ലാം തിളങ്ങിയ മഹതി യാണ് ശ്രീമതി. ഗൌരി ടീച്ചര്‍. അദ്ധ്യാപകരായിരുന്ന കോരമ്പേത്ത് അനന്തന്‍മാസ്ററുടെയും വാണിയങ്കണ്ടി ദേവകി ടീച്ചറുടെയും മകളായി 1947 മെയ് 10-നാണ് ടീച്ചറുടെ ജനനം. ഡോ. ഭാസ്കരന്‍ (ഭാര്യ ഇന്ദിര), ഡോ. രാമചന്ദ്രന്‍(ഭാര്യ ഡോ. രത്നാരാമചന്ദ്രന്‍), ജവാനായിരുന്ന ലക്ഷ്മണന്‍(ഭാര്യ കമല), ശാരദടീച്ചര്‍ (ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍മാസ്റര്‍), സീത (ഭര്‍ത്താവ് പരേതനായ ശ്രീധരന്‍) എന്നിവരാണ് ദേവകി ടീച്ചറുടെ സഹോദരങ്ങള്‍. പിതാവിന്റെ ഏകസഹോദരി ശാരദ അച്യുതന്‍ അദ്ധ്യാപികയായിരുന്നു. 
കണ്ണൂര്‍ ആനയിടുക്ക് ഗവ.എല്‍.പി.സ്കൂളില്‍ പ്രധാനാദ്ധ്യാപകനായി വിരമിച്ച കെ. കൃഷ്ണന്‍ മാസ്ററാണ് ഗൌരിടീച്ചറുടെ ജീവിതപങ്കാളി. 2-2-1992-ല്‍ കൃഷ്ണന്‍മാസ്റര്‍ നിര്യാതനായി. പാമ്പന്‍ മാധവന്റെ സഹോദരി പാഞ്ചാലിയുടെയും ഫിഷറീസ് പെറ്റി ഓഫീസര്‍ കറുവന്റെയും നാലുമക്കളില്‍ മൂന്നാമനാണ് കൃഷ്ണന്‍മാസ്റര്‍. കരയന്‍ ഭരതന്‍ (ഭാര്യ ഭാരതി, മക്കള്‍: അനൂജ്, സനൂജ്), കരയന്‍ പദ്മനാഭന്‍ (ഭാര്യ നളിനി, മക്കള്‍: രാഗേഷ്, പ്രീതി), കരയന്‍ ഗോവിന്ദന്‍ (പരേതന്‍) എന്നിവരാണ് കൃഷ്ണന്‍മാസ്ററുടെ സഹോദരങ്ങള്‍. 
മിനി (ഭര്‍ത്താവ് പ്രദീപ്കുമാര്‍, എയിംസ് ഇന്റര്‍നാഷണല്‍ ട്രാവല്‍ ഏജന്‍സി, മുബൈ. മക്കള്‍: പഞ്ചമി, പൌര്‍ണ്ണമി), ഷൈനി (ഭര്‍ത്താവ് അനൂപ്കുമാര്‍, കുവൈറ്റ്, മകന്‍: വിഷ്ണു അഷ്മിത്ത്), വിന്നി(ഭര്‍ത്താവ് വിപിത്ത് കുമാര്‍, ദുബായ് മക്കള്‍: നവമി, ജാന്‍വി), സംഗീത് കൃഷ്ണന്‍ (എയര്‍പോര്‍ട്ട് ഇന്‍ഡിഗോ കമ്പനി ഉദ്യോഗസ്ഥന്‍, ബാംഗ്ളൂര്‍) എന്നിവരാണ് ടീച്ചറുടെ മക്കള്‍. 
ആനന്ദസാഗര്‍ എന്ന സ്ഥാപനത്തിലെ ഓഡിറ്ററായ രവീന്ദ്രന്‍ (ഭാര്യ രാജലക്ഷ്മി, റിട്ട. അദ്ധ്യാപകന്‍, മക്കള്‍: അജയ്, അമൃത, അര്‍ച്ചിത), പ്രസന്നന്‍ (കെമിസ്റ്, യു.എ.ഇ., ഭാര്യ ഗീത, മക്കള്‍: പരാഗ്, പൂജ), ഗിരിജ(റിട്ട. അദ്ധ്യാപിക, ഭര്‍ത്താവ് പരേതനായ ശിവദാസന്‍, മക്കള്‍: ഋഷിദാസ്, ശ്രീദാസ്), നവകൃഷ്ണന്‍ (എം.വി.ഐ., ഭാര്യ സജിത, മക്കള്‍: നമിത്ത്, നിഖിത), ഉപേന്ദ്രന്‍(ബഹറിന്‍, ഭാര്യ ഷിമി, മക്കള്‍: ഷലാഖ, സ്വരാഗ്) എന്നിവരാണ് ടീച്ചറുടെ സഹോദരങ്ങള്‍. 
പുറവൂര്‍ എല്‍.പി. സ്കൂള്‍, കൂടാളി ഹൈസ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഗൌരി ടീച്ചര്‍ എസ്.എസ്.എല്‍.സിക്കുശേഷം കണ്ണൂര്‍ വിമന്‍സ് ട്രെയിനിങ്ങ് സ്കൂളില്‍നിന്ന് ടി.ടി.സി. പാസ്സായി.
ഗൌരിവിലാസം യു.പി. സ്കൂളില്‍, ലീവ് വേക്കന്‍സിയില്‍ അദ്ധ്യാപികയായിക്കൊണ്ടാണ് ടീച്ചര്‍ തന്റെ അദ്ധ്യാപകസേവനത്തിന് നാന്ദികുറിച്ചത്. പിന്നെ, ഗണപതിവിലാസം എല്‍.പി. സ്കൂളില്‍ 33 വര്‍ഷത്തെ സര്‍വ്വീസ്. 1990-ല്‍ പ്രധാനാദ്ധ്യാപികയായി ഉദ്യോഗക്കയറ്റം നേടി. 2002-ലാണ് ഗൌരിടീച്ചര്‍ വിരമിച്ചത്.
സംഘടനാതലത്തില്‍ മികച്ച പ്രവര്‍ത്തകയായിരുന്നു ടീച്ചര്‍. അദ്ധ്യാപകസംഘടനയായ കെ.പി.പി.എച്ച്.ഏയില്‍ സെക്രട്ടറിയായി (കണ്ണൂര്‍ നോര്‍ത്ത്) പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഉത്തരകേരള കവിതാസാഹിത്യവേദി, ചിലങ്ക സാഹിത്യവേദി, പ്രകമ്പനം സാഹിത്യവേദി എന്നിവയിലും അംഗമായിരുന്നു. ഇപ്പോള്‍ മാതൃഭൂമി, ഗൃഹലക്ഷ്മി വേദി തോട്ടട യൂണിറ്റിന്റെ കണ്ണൂര്‍ ജില്ലായംഗമായി ടീച്ചര്‍ പ്രവര്‍ത്തിച്ചുവരികയാണ്. തോട്ടടയിലെ പാര്‍ക്കേഴ്സ് ക്ളബ്ബുമായി പല പ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നുണ്ട്. സീനിയര്‍ സിറ്റിസണ്‍സ് ഫോറം തോട്ടട ശാഖയില്‍ അംഗമാണ്. കേരളാ സ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ ബ്ളോക്ക് കൌണ്‍സിലറായും പ്രവര്‍ത്തിച്ചുവരുന്നു.
നല്ലൊരു കവയിത്രികൂടിയാണ് ടീച്ചര്‍. ആത്മസുഹൃത്തായിരുന്ന ചന്ദ്രമതി ടീച്ചറുടെ നിര്യാണത്തില്‍ മനംനൊന്ത് എഴുതിയ ആദ്യകവിത നമ്മള്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ധ്യാപകരുടെ യാത്രയയപ്പുവേളയിലും മറ്റും ഇവര്‍ കവിത രചിച്ച് അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് പേരാമ്പ്ര രാമല്ലൂര്‍ ജി.എല്‍.പി. സ്കൂള്‍ സ്ഥാപകനായ ഭര്‍ത്താവ് കൃഷ്ണന്‍മാസ്റര്‍ക്കുവേണ്ടി സ്കൂള്‍ സുവര്‍ണ്ണജൂബിലി ആഘോഷവേളയില്‍ എഴുതി കണ്ണൂര്‍ ചന്ദ്രശേഖരന്‍ ഈണം നല്കി ആലപിച്ച് സി.ഡിയില്‍ പകര്‍ത്തി സമര്‍പ്പിച്ച കവിത രാമല്ലൂര്‍ സ്കൂള്‍ അധികാരികളുടെ പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. 
ഡോ. പി. രാജന്റെ അകാലനിര്യാണത്തില്‍ തോട്ടടവാസികളെ പ്രതിനിധീകരിച്ച് എഴുതിയ കവിത (ആലാപനം കണ്ണൂര്‍ ചന്ദ്രശേഖര്‍)യുടെ സി.ഡി, കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.ഏയാണ് പ്രകാശിപ്പിച്ചത്. ടീച്ചറുടെ നവതാരകം എന്ന കവിത ലേബര്‍വ്യൂ മാസികയുടെ റിപ്പബ്ളിക് പതിപ്പില്‍ (1993) പ്രസിദ്ധീകരിച്ചിരുന്നു. പ്രദേശത്തെ ഐ.ടി.ഐ., പോളിടെക്നിക്ക് സ്ഥാപനങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളകള്‍ക്കുവേണ്ടി ടീച്ചര്‍ സ്വാഗതഗാനങ്ങളും ഗുരുവന്ദനഗീതങ്ങളും എഴുതിയിട്ടുണ്ട്.
സോവനീറുകള്‍, മാസികകള്‍ എന്നിവയില്‍ ടീച്ചറുടെ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത ഗായകരായ കണ്ണൂര്‍ ചന്ദ്രശേഖര്‍, അഭിലാഷ് വെങ്ങര എന്നിവര്‍ ടീച്ചറുടെ കവിതകള്‍ ഈണം നല്കി വേദിയില്‍ ആലപിച്ചുവരുന്നു. 
കണ്ണൂര്‍ തോട്ടട ഐ.റ്റി. ഐയ്ക്ക് സമീപമുള്ള സണ്‍ ഷൈന്‍ എന്ന വീട്ടിലാണ് ടീച്ചറുടെ താമസം. ഇടയ്ക്ക് ബാംഗ്ളൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ മക്കളോടൊപ്പവും സമയം ചെലവഴിക്കാറുണ്ട്. കവിതാരചനയും മറ്റ് സദ്പ്രവൃത്തികളിലും മുഴുകി നാട്ടുകാരുടെ ആദരങ്ങള്‍ക്ക് പാത്രമായി ഇവര്‍ വിശ്രമജീവിതം നയിക്കുകയാണ്.

              
Back

  Date updated :