T Unnikrishna Menon

T Unnikrishna Menon

Any

Reading

Problem

Social Worker

Krishnas

Kurinji Road, Thayineri, Payyannoor P O

Kannur, Ph. 04985-203533, 203778, 9847028889

tuk.menon1960@gmail.com

Back

NIL

ഔദ്യോഗികരംഗത്തും ജീവകാരുണ്യമേഖലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ് ശ്രീ. ടി. ഉണ്ണിക്കൃഷ്ണമേനോന്‍.
1960 ഓഗസ്റ് 16-ന് ബോംബെയിലായിരുന്നു ജനനം. അച്ഛന്‍ വെള്ളംകുളം ത്രിവിക്രമന്‍മേനോന്‍. അമ്മ തുരുത്തിക്കാട് രാധാമണിയമ്മ. ഉണ്ണിക്കൃഷ്ണമേനോന്റെ പിതാവ് അറിയപ്പെടുന്ന കവിയായിരുന്നു. എന്‍.ബി.എസ് പ്രസിദ്ധീകരിച്ച വാഗര്‍ത്ഥസൌരഭം അദ്ദേഹത്തിന്റെ കവിതാസമാഹാരമാണ്. ചങ്ങമ്പുഴ, എസ്.കെ. പൊറ്റക്കാട്, ജി. ശങ്കരക്കുറുപ്പ്, പ്രഫ. എസ്. ഗുപ്തന്‍നായര്‍, പി. ഭാസ്ക്കരന്‍, വയലാര്‍ രാമവര്‍മ്മ എന്നിവരെല്ലാം അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു. കേരള സമാജത്തിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ത്രിവിക്രമന്‍മേനോന്‍, 1944-ല്‍ ബോംബെയിലെത്തി ബ്രിട്ടീഷ് മിലിട്ടറിയില്‍ ചേര്‍ന്നു. ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബലൂചിസ്ഥാന്‍, ബര്‍മ്മ എന്നിവിടങ്ങളിലെല്ലാം ജോലിചെയ്തിട്ടുണ്ട്. ബോംബെ സെന്റ് പയസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ പഠനത്തിനുശേഷം ആലപ്പുഴയിലെ പട്ടണക്കാട് പബ്ളിക് സ്കൂളിലെത്തി സ്കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളജില്‍നിന്നും പ്രീഡിഗ്രിയും എസ്.ഡി.കോളജില്‍ നിന്നും ഗണിതത്തില്‍ ബിരുദവും നേടി. തുടര്‍ന്ന്, ഇഗ്നോയില്‍നിന്ന് പോസ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമ ഇന്‍ മാര്‍ക്കറ്റിങ് മാനേജ്മെന്റും (പി.ജി.ഡി.എം.എം) കരസ്ഥമാക്കി.
സഹോദരന്‍മാരുമായി ചേര്‍ന്ന് വാര്‍വിക്ക് ഇന്ത്യാ ലിമിറ്റഡ് എന്നപേരില്‍ മരുന്നുവിതരണ സ്ഥാപനം തുടങ്ങിക്കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ തൊഴില്‍രംഗപ്രവേശനം. സഹോദരന്‍മാര്‍ക്ക് ജോലി ലഭിച്ചപ്പോള്‍ സ്ഥാപനം അടച്ചു. പിന്നീട് എല്‍.ഐ.സിയില്‍ എത്തി.
1988 നവംബറില്‍ ഡെവലപ്പ്മെന്റ് ഓഫീസറായി പയ്യന്നൂരിലായിരുന്നു ആദ്യനിയമനം. ഔദ്യോഗിക മേഖലയില്‍ മികവുറ്റ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.
ലയണ്‍സ് ക്ളബ്ബുമായി ബന്ധപ്പെട്ട് നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ കഴിഞ്ഞു. 1993-ല്‍ പയ്യന്നൂര്‍ ലയണ്‍സില്‍ ചേര്‍ന്നു. 1994-ല്‍ ജോയിന്റ് സെക്രട്ടറിയായി. 2005-06-ല്‍ പ്രസിഡന്റായിരുന്നു. 2006-07-ല്‍ ഡിസ്ട്രിക്ട് കാബിനറ്റ് ജോയിന്റ് സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചു. ലയണ്‍സ് പ്രസിഡന്റായിരിക്കെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നിരവധി സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിച്ചു. വികലാംഗര്‍ക്ക് കൃത്രിമക്കാലുകള്‍ വിതരണം ചെയ്തു. നേത്രചികിത്സാ ക്യാമ്പ് നടത്തി നിരവധിപേരെ കോയമ്പത്തൂര്‍ അരവിന്ദ് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചു. 
യൂണിവേഴ്സിറ്റി ക്രിക്കറ്റ് ടീമംഗമായിരുന്നു. നാടകാഭിനയരംഗത്തും സജീവമായിരുന്നു. ഇദ്ദേഹം അഭിനയിച്ച ദേവലോകം എന്ന നാടകം ജില്ലാതലമത്സരത്തില്‍ ശ്രദ്ധ നേടിയിരുന്നു.
നിര്‍ണ്ണായകഘട്ടങ്ങളില്‍ ഈശ്വരാനുഗ്രഹം നമ്മെ സഹായിക്കുമെന്ന് സ്വജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു.
1996-ലായിരുന്നു വിവാഹം. റിട്ട. വില്ലേജ് ഓഫീസര്‍ പി.വി. കുഞ്ഞപ്പന്‍നായരുടെയും ലക്ഷ്മിയമ്മയുടെയും മകള്‍ ഡോ. സുനിത മേനോനാണ് ഭാര്യ. മക്കള്‍: മോഹിത് വി. മേനോന്‍, നിധി. വി. മേനോന്‍ (ഇരുവരും വിദ്യാര്‍ത്ഥികള്‍).
മുരളീകൃഷ്ണമേനോന്‍ (മുംബൈ), ഗോപകുമാര്‍ (മുംബൈ), സുഭദ്ര (ടീച്ചര്‍, കോഴിക്കോട്) എന്നിവര്‍ സഹോദരങ്ങളാണ്. സേതുമാധവന്‍ (മാനേജര്‍, ബെര്‍ജര്‍ പെയിന്റ്സ്) സഹോദരീഭര്‍ത്താവാണ്.

              
Back

  Date updated :