Panakkad Sayed Mohammedali Shihab Thangal

Panakkad Sayed Mohammedali Shihab Thangal

Any

Reading

Problem

Politics

Kodappanekkal House

Panakkad

Malappuram, Nil

Nil

Back

NIL

ഇസ്ളാം മതപണ്ഡിതനും, രാഷ്ട്രീയ നേതാവുമായിരുന്ന പാണക്കാട് സെയ്ത് മുഹമ്മദലി ശിഹാബ് തങ്ങള്‍ 1936 മേയ് 4-ാം തീയതി മലപ്പുറം ജില്ലയില്‍ ജനിച്ചു. പ്രവാചകനായ മുഹമ്മദ് നബിയുടെ വംശപരമ്പരയില്‍പ്പെട്ട തങ്ങള്‍ കുടുംബാംഗമായ ഇദ്ദേഹം ഇന്ത്യന്‍ യൂണിയന്‍ മുസ്ളീം ലീഗിന്റെ കേരളഘടകം പ്രസിഡണ്ട് ആയിരുന്നു. പാണക്കാട് സെയ്ത് അഹമ്മദ് പൂക്കോയ തങ്ങളുടെ പ്രഥമ പുത്രനായി ജനിച്ച ഇദ്ദേഹം പ്രശസ്തനായ ഒരു മത പണ്ഡിതന്‍കൂടിയായിരുന്നു. കോഴിക്കോട് എം.എം. ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം, പൊന്‍മല മൊയ്തീന്‍ മുസല്യാരുടെ കീഴില്‍ മതപഠനം നടത്തി. തുടര്‍ന്ന് 1958-ല്‍ ഈജിപ്തിലേയ്ക്ക് പോയ അദ്ദേഹം അവിടെ അല്‍അസ്സര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും 1961-ല്‍ അറബി സാഹിത്യത്തില്‍ മാസ്റര്‍ ബിരുദം നേടി. എട്ടു വര്‍ഷം ഈജിപ്തില്‍ തങ്ങിയ 1966-ല്‍ കെയ്റോ യൂണിവേഴ്സിറ്റിയില്‍ നിന്നും അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി നാട്ടില്‍ തിരിച്ചെത്തി. മുസ്ളീം ലീഗിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ സെയ്ത് അബ്ദുള്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പുത്രി ഷരീഫാ ഫാത്തിമ ബീവിയെ 1967-ല്‍ വിവാഹം കഴിച്ചു. അവരുടെ മരണശേഷം 2006-ല്‍ അദ്ദേഹം ഐഷാ ബീവിയെയും വിവാഹം ചെയ്യുകയുണ്ടായി. സെയ്ത് ബഷീര്‍ അലി സാഹിബ്ബ് തങ്ങള്‍, സെയ്ത് മുനവര്‍ അലി സാഹിബ്ബ് തങ്ങള്‍ എന്നീ രണ്ട് പുത്രന്മാരാണ് അദ്ദേഹത്തിനുള്ളത്. സെയ്ത് ഉമര്‍ അലി സാഹിബ്ബ് തങ്ങള്‍, സെയ്ത് ഹൈദര്‍ അലി സാഹിബ്ബ് തങ്ങള്‍, സെയ്ത് സാദിഖ് അലി സാഹിബ്ബ് തങ്ങള്‍, സെയ്ത് അബ്ബാസ് അലി സാഹിബ്ബ് തങ്ങള്‍ എന്നിങ്ങനെ നാല് ഇളയ സഹോദരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 
ഇന്ത്യന്‍ യൂണിയന്‍ മുസ്ളീംലീഗിന്റെ കേരളാ സ്റേറ്റ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ് പാണക്കാട് പൂക്കോയ തങ്ങള്‍ 1975-ല്‍ മരണമടഞ്ഞപ്പോള്‍ ആ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 2009-ല്‍ മരണമടയുംവരെയുള്ള സുദീര്‍ഘമായ 34 വര്‍ഷം അപ്രതിഷേധ്യനായി ആ സ്ഥാനത്ത് തുടര്‍ന്നിരുന്നു. മുസ്ളീം സമുദായത്തിന്റെ അനിഷേധ്യ നേതാവായിരുന്ന അദ്ദേഹം അനേകം മഹലുകളുടെ ഖ്വാസിയുമായിരുന്നു. 
2009-ല്‍ 73-ാം വയസ്സില്‍ സ്വന്തം തറവാടായ പാണക്കാടെ കൊടപ്പനക്കല്‍ വീട്ടില്‍ കാല്‍ വഴുതി വീണതിനെ തുടര്‍ന്ന് ആശുപത്രിയിലാക്കുകയും അവിടെ വച്ചുണ്ടായ ഹൃദയാഘാതം മൂലം ആഗസ്റ് 1-ന് മരണമടയുകയും ചെയ്ത ഇദ്ദേഹത്തിന്റെ ഭൌതിക ശരീരം 2009 ആഗസ്റ് 2-ന് പാണക്കാട് ജുമാ മസ്ജിദില്‍ കബറടക്കി. 
കേരള രാഷ്ട്രീയ ചരിത്രത്തില്‍ അതിനിര്‍ണ്ണായകമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ അന്ത്യകര്‍മ്മങ്ങളില്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ധാരാളം ആളുകള്‍ പങ്കെടുക്കുകയും അനേകം പ്രഗത്ഭമതികള്‍ അനുശോചിക്കുകയും ചെയ്തു. 
ജനലക്ഷങ്ങള്‍ക്ക് വഴികാട്ടിയും അത്താണിയുമായിരുന്ന അദ്ദേഹം ഓര്‍മ്മകളെ അവശേഷിപ്പിച്ചുകൊണ്ട് ഈ ലോകത്തോട് യാത്ര പറഞ്ഞു.

              
Back

  Date updated :