Dr. B Gireesh

Dr. B Gireesh

Any

Reading

Problem

Ayur Veda Doctor

Danwanthari Vihar, Vakasseril

Erayil Kadavu

Kottayam, 9349500703

nil

Back

NIL

ആയുര്‍വ്വേദ ചികിത്സാരംഗത്ത് പേരും പെരുമയുമാര്‍ജ്ജിച്ച തറവാടാണ് വാകശ്ശേരില്‍. ചികിത്സാരംഗത്ത് അതിപ്രശസ്തമായിരുന്ന ഈ തറവാട്ടിലെ കാരണവന്മാരുടെ ചികിത്സാ വൈദഗ്ദ്ധ്യം വിളിച്ചോതുന്ന ചരിത്രരേഖകള്‍ നിരവധിയുണ്ട്. തെക്കുംകൂര്‍ രാജ്ഞിയുടെ ശരീരത്തില്‍ ഉണ്ടായ പരു, പല വൈദ്യന്മാരുടെയും ചികിത്സയില്‍ ഭേദമാകാതെവന്നപ്പോള്‍ രാജാവ് വാകശ്ശേരില്‍ വൈദ്യന്മാരുടെ സഹായംതേടി. രാജ്ഞിയുടെ രോഗത്തിന് ശമനമുണ്ടായി. ചെറുകോല്‍ പനച്ചി എന്ന മരുന്നായിരുന്നു രാജ്ഞിയുടെ അത്ഭുതകരമായ രോഗശമനത്തിന് നിദാനമായത്. ആഹ്ളാദചിത്തനായ രാജാവ് കരമൊഴിവായി ധനധാന്യസമ്പത്തുകള്‍ വാകശ്ശേരി കുടുംബത്തിന് നല്കുകയുണ്ടായി. അക്കാലം മുതല്‍ സമ്പന്നമായി നിലകൊള്ളുന്ന വാകശ്ശേരില്‍ തറവാട്ടിലെ ഇപ്പോഴത്തെ ഭിഷഗ്വരനാണ് ഡോ. ബി. ഗിരീഷ്.

പരേതനായ വി.ആര്‍. ബാലകൃഷ്ണന്‍നായരുടെയും വാകശ്ശേരില്‍ വി.എം. രാധമ്മയുടെയും മകനായി 1955 ജൂണ്‍ 24 നാണ് ഡോ. ബി. ഗിരീഷ് ജനിച്ചത്. ഡോ. ഗിരീഷിന്റെ മാതാമഹനായ മാധവന്‍പിള്ള വൈദ്യര്‍ 85 വര്‍ഷങ്ങള്‍ മുമ്പ് ശ്രീനാരായണവിലാസം വൈദ്യശാല എന്നൊരു ആതുരാ ലയം സ്ഥാപിച്ചിരുന്നു. ഡോ. ഗിരീഷിന്റെ പിതാവ്, കേരളാ ആയുര്‍വ്വേദ മണ്ഡലത്തിന്റെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സെന്‍ട്രല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ എന്ന സംഘടനയുടെ മെമ്പര്‍, കേരള സര്‍വ്വകലാശാലയുടെ ആയുര്‍വ്വേദ ഫോക്കല്‍ട്ടി എന്നീ നിലകളിലും ഈ വൈദ്യശ്രേഷ്ഠന്‍ പ്രവര്‍ത്തിച്ചിരുന്നു. 1972 ഫെബ്രുവരി 6-ന് ഇദ്ദേഹം നിര്യാതനായി.

ക്ളാസ്സ് മുറികളിലൂടെയുള്ള പഠനപരിചയം മാത്രമുള്ള ഡോക്ടര്‍മാരില്‍നിന്ന് വ്യത്യസ്തനാണ് ഡോ. ബി. ഗിരീഷ്. വൈദ്യം ഇദ്ദേഹത്തിന് പാരമ്പര്യമായിക്കിട്ടിയ അമൂല്യസമ്പത്താണ്. മുത്തച്ഛന്മാര്‍, തറവാട്ടിലെ പഴയ താളിയോലഗ്രന്ഥങ്ങള്‍ എന്നിവയില്‍ നിന്നു കിട്ടിയ അറിവും വൈദ്യമഠം വലിയനാരായണന്‍ നമ്പൂതിരിയുടെ അനുഗൃഹവും ഡോ. ഗിരീഷിനെ ഇരുത്തംവന്ന വൈദ്യശ്രേഷ്ഠനാക്കിമാറ്റി. ഇദ്ദേഹത്തിന്റെ കുടുംബത്തിന് തനതായ പാരമ്പര്യചികിത്സകളുണ്ട്. പാല്‍ക്കഷായമുപയോഗിച്ചുള്ള ആസ്ത്മ ചികിത്സ, വാതരോഗങ്ങള്‍ക്കുള്ള പ്രത്യേക ചികിത്സ തുടങ്ങിയവ ഇതില്‍പെടും. വാകശ്ശേരില്‍ വൈദ്യന്മാരുടെ പരമ്പരയില്‍ അഞ്ചാംതലമുറയില്‍പ്പെടുന്ന ഡോക്ടറാണ് ഗിരീഷ്. ഇന്ന് കേരളത്തിലാകെ അറിയപ്പെടുന്ന ബാലകൃഷ്ണാ ഫാര്‍മസി ഉദയംകൊണ്ടത് വാകശ്ശേരില്‍ തറവാട്ടില്‍നിന്നാണ്. 1981-ല്‍ ബാലകൃഷ്ണാ ഫാര്‍മസിക്ക് കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിക്കുകയുണ്ടായി.

              
Back

  Date updated :