H. B. Pradeep

H. B. Pradeep

Any

Reading

Problem

Social Worker

Hill View

Ellumannam P. O., Mananthavady- 670645

Wayanad, 04935-240842, 9447040842

Nil

Back

E.K. Balakrishnan Master

NIL

ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായുള്ള യഥാര്‍ത്ഥ പൊതുപ്രവര്‍ത്തകന്‍, ശ്രദ്ധേയനായ സഹകാരി, രാഷ്ട്രീയ നേതാവ്, കലാസാംസ്കാരിക നായകന്‍ എന്നീ നിലകളില്‍ പ്രശസ്തിയുടെ പടവുകള്‍ കയറിയ കര്‍മ്മകുശലനാണ് എച്ച്.ബി. പ്രദീപ്. കര്‍മ്മമണ്ഡലങ്ങളില്‍ പ്രശസ്തനായിരുന്ന വെങ്ങേരത്ത് ബാലകൃഷ്ണന്‍ മാസ്ററുടേയും സുഭദ്ര ടീച്ചറുടേയും ഏകമകനായ അദ്ദേഹം 1964 ഏപ്രില്‍ 1-ന് ജനിച്ചു. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ പഠനകാലത്ത് വിദ്യാര്‍ത്ഥിസംഘടനയായK.S.U.പ്രവര്‍ത്തനത്തിലൂടെയാണ് ഇദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്. വിദ്യാഭ്യാസാനന്തരം(T.T.C., BSc)രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയ അദ്ദേഹം യൂത്ത്കോണ്‍ഗ്രസ് എടവകമണ്ഡലം പ്രസിഡന്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിരുന്നു.
മികവുറ്റ സംഘാടകനും സംഘടന പ്രവര്‍ത്തകനും ആയിരുന്ന അദ്ദേഹം ഏറ്റെടുക്കുന്ന ജോലികള്‍ കൃത്യനിഷ്ഠയോടും സത്യസന്ധതയോടും കൂടി ചെയ്തുതീര്‍ക്കുന്നതില്‍ അനിതര സാധാരണമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നതിനാല്‍ അവസരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു. സമൂഹത്തില്‍ ശ്രദ്ധേയമായ സ്ഥാനമലങ്കരിച്ചിരുന്ന സ്വപിതാവ് ബാലകൃഷ്ണന്‍ മാസ്ററുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നതിനാല്‍ തന്റെ പ്രവര്‍ത്തനമേഖലകളില്‍ ഒരിക്കലും പരാജയമെന്ന ഭീതി അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ബാലജനസഖ്യത്തിലൂടെ മുന്നേറി, ആര്‍ട്ട്സ് ആന്റ് സ്പോര്‍ട്ട്സ് ക്ളബ്ബ്, വായനശാല പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സജീവമായി പൊതുപ്രവര്‍ത്തനരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റി, കലാസാംസ്കാരിക, സാമൂഹിക, രാഷ്ട്രീയരംഗങ്ങളില്‍ അതുല്യമായ സ്ഥാനം നേടിയെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
2000-2005 വര്‍ഷത്തിലെ ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ എടവക ഗ്രാമപഞ്ചായത്തില്‍നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച അദ്ദേഹം, ക്ഷേമകാര്യ സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ-ബ്ളോക്ക് ഗ്രാമപഞ്ചായത്തുകളുടെ ആദ്യ സംയുക്ത സംരംഭമായി ഒരു കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച ഒരപ്പ പാലം, മാനന്തവാടി-ഒരപ്പ, കെ.എസ്.ആര്‍.ടി.സി. ബസ്സ് ഗതാഗതം, പതിനഞ്ചു ലക്ഷം രൂപയുടെ പുഴയോര വൈദ്യുതീകരണ പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, ഗ്രാമോദ്ധാരണ വായനശാല കെട്ടിടനിര്‍മ്മാണം എന്നിവയെല്ലാം ആവിഷ്കരിച്ച് നടപ്പിലാക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു. 2005-ല്‍ മാനന്തവാടി ബ്ളോക്ക് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി, 2007-ല്‍ കേരള യൂത്ത് ഗൈഡന്‍സ് മൂവ്മെന്റ് സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്ളോക്കു പഞ്ചായത്ത് മെമ്പറായി അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.
എടവക പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ബ്ളോക്ക് പഞ്ചായത്ത് സ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍, ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍, ഡി.സി.സി. എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളിലെല്ലാമുള്ള തിളക്കം, രാഷ്ട്രീയത്തില്‍ അദ്ദേഹത്തിനുള്ള പ്രവര്‍ത്തന മികവിന്റെ മികച്ച ഉദാഹരണങ്ങളാണ്.
സഹകരണമേഖലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അത്യധികം ആദരിക്കപ്പെട്ടിരുന്നു. പതിനെട്ട് വര്‍ഷക്കാലം ദീപ്തിഗിരി ക്ഷീര സഹകരണ സംഘം പ്രസിഡന്റായും അഞ്ച് വര്‍ഷം മാനന്തവാടി ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടറായും എട്ട് വര്‍ഷം നോര്‍ത്ത് വയനാട് റബ്ബര്‍ ആന്റ് അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടറായും മികച്ച സേവനം കാഴ്ച വച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ താലൂക്ക് സര്‍ക്കിള്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം വഹിക്കുക വഴി സഹകരണമേഖലയ്ക്ക് കൂടുതല്‍ കരുത്തും ഊര്‍ജ്ജവും പകര്‍ന്നു നല്‍കുന്നു.
പൊതുരംഗത്ത് പൂര്‍ണ്ണാര്‍പ്പണത്തോടെ പ്രവര്‍ത്തിക്കുവാന്‍ മനസ്സും ശരീരവും ക്രമപ്പെടുത്തിയേ പറ്റൂ എന്ന് വിശ്വസിക്കുന്ന അദ്ദേഹം ആയതിലേക്കായി 2000 ഏപ്രില്‍ 23-ന് ആര്‍ട്ട് ഓഫ് ലീവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറുമായി നടത്തിയ കൂടിക്കാഴ്ച ഏറെ സഹായകമായി എന്ന് അദ്ദേഹം പറയുന്നു. പുതിയൊരു കാഴ്ചപ്പാടിനു തുടക്കം കുറിക്കുവാനും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുവാനും കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കുവാനും ആര്‍ട്ട് ഓഫ് ലീവിംഗില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ സാദ്ധ്യമായി എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി ആര്‍ട്ട് ഓഫ് ലീവിംഗ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം 2008-2009 വര്‍ഷത്തില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ക്ളാസ്സെടുത്ത ആര്‍ട്ട് ഓഫ് ലീവിംഗ് അദ്ധ്യാപകന്‍ എന്ന ബഹുമതിക്കും അര്‍ഹനായി ത്തീര്‍ന്നു.
എള്ളുമന്ദം കുഞ്ഞിവീട്ടില്‍, പി. കുഞ്ഞിരാമന്‍ നായരുടെ മകള്‍,ANMUPSഅദ്ധ്യാപികയായ സി.കെ. ശാന്തിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. വിദ്യാര്‍ത്ഥികളായ രോഹിത് കൃഷ്ണ, രാഹുല്‍ കൃഷ്ണ എന്നിവരാണ് മക്കള്‍. എച്ച്.ബി. സബിതയും ആര്‍ട്ട് ഓഫ് ലീവിംഗ് അദ്ധ്യാപിക എച്ച്.ബി. അജിതയും ഇദ്ദേഹത്തിന്റെ സഹോദരിമാരാണ്.

              
Back

  Date updated :