Pastor P.J.John

Pastor P.J.John

Any

Reading

Problem

Pastor

Assemblies Of God Church

Ambilery Kalpetta P. O. Wayanad

Wayanad, 04936 204495, 9447887794

nil

Back

Read Bible Daily

Pastor P J John and Sosamma

NIL

രക്ഷകനായ ക്രിസ്തുനാഥനില്‍ അധിഷ്ടിതമായ ജീവിതം നയിക്കുകയും വചനപ്രഘോഷണങ്ങളാല്‍ പാപികള്‍ക്കു രക്ഷാവഴിയിലെത്തുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ഏകദൈവത്തില്‍ അഭയം പ്രാപിച്ച് സ്നാനപ്പെട്ട് പവിത്രീകരിച്ച് ദൈവവേലയില്‍ ഏര്‍പ്പെട്ട ശ്രേഷ്ഠനായ പാസ്ററാണ് പി.ജെ. ജോണ്‍.
തലതൊട്ടപ്പനായ മൂത്തേടത്ത് തോമസും ദൈവഭക്തയായ മാതാവ് ഏലിയാമ്മയുമാണ് ഇദ്ദേഹത്തിന്റെ ജീവിതഗതിയെ ഉപദേശപ്രസംഗകനായി മാറ്റിയത്. താമസിയാതെ ഒരു ദൈവവിളിയിലെന്നപോലെ, നിയോഗംപോലെ അദ്ദേഹം ശുശ്രൂഷാവേലകളില്‍ മുഴുകുകയും ചെയ്തു. എന്നില്‍ക്കൂടി അല്ലാതെ നിനക്ക് മോചനമില്ല. അഗതികളും ആലംബഹീനരും ദുഃഖിതരും പീഢിതരുമായവരെ, നിങ്ങള്‍ എന്നിലേക്ക് തിരിയൂ ഞാന്‍ നിങ്ങളുടെ രക്ഷകനാകുന്നു എന്ന ക്രിസ്തുപദേശം ജനങ്ങളില്‍ കാലങ്ങളായി ഉണര്‍ത്തിവന്ന സ്വാധ്വീനം ചെറുതൊന്നുമല്ല. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലത്ത് പത്താംക്ളാസ്സില്‍ പഠിക്കുമ്പോള്‍, പങ്കെടുത്ത ഒരു പ്രാര്‍ത്ഥനായോഗത്തില്‍വെച്ച് ഇദ്ദേഹത്തിന് സമര്‍പ്പണാനുഭവം-രക്ഷാനുഭവം-ഉണ്ടായതിനെ തുടര്‍ന്ന് വിശുദ്ധബൈബിള്‍ ഗഹനമായി വായിക്കുവാനും പഠിക്കുവാനും തുടങ്ങി. 1976 മുതല്‍ അവിരാമമായി തുടര്‍ന്ന ഈ പ്രവര്‍ത്തിക്കൊടുവില്‍ 1979-ല്‍ സ്നാനപ്പെടുകയും കര്‍ത്താവില്‍ പൂര്‍ണ്ണസമര്‍പ്പണം നടത്തുകയും ചെയ്തു. അതിനുശേഷം വലിയപ്പന്‍, അപ്പന്‍, അമ്മ, സഹോദരിമാര്‍ തുടങ്ങി മുഴുവന്‍ കുടുംബാംഗങ്ങളും സ്നാനപ്പെട്ട് പാപത്തില്‍ നിന്നും മോചിതരായി. ക്രമേണ അയല്‍പക്കക്കാരും ഈ മാതൃകതന്നെ തുടരുവാന്‍ ഇദ്ദേഹത്തിന്റെ പ്രേരണകളും പ്രവര്‍ത്തനങ്ങളും സഹായകമായി. 1980 മുതല്‍ 1984 വരെ ഭോപ്പാല്‍ ഫുള്‍ ഗോസ്പല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ പഠനം നടത്തി. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും സന്ദര്‍ശിച്ചു. സുവിശേഷവേല നടത്തി. ക്രിസ്തുവിന്റെ വചനങ്ങളും മഹത്വങ്ങളും ലോകം മുഴുവന്‍ എത്തിക്കുവാന്‍ അടങ്ങാത്ത തൃഷ്ണ മനസ്സില്‍ നിറഞ്ഞു നിന്നു. പഠനശേഷം കേരളത്തിലെത്തി തൃശൂരില്‍ പാസ്റര്‍ സി.ജെ. സാമുവല്‍ എന്ന സുവിശേഷകനോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട് കേരളത്തിന്റെ എല്ലാ മുക്കിലും മൂലയിലും എന്ന പോലെ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം തുടര്‍ന്നു. പല സ്ഥലങ്ങളിലും പ്രാര്‍ത്ഥനാലയങ്ങള്‍ നിര്‍മ്മിച്ചു. സംഗീത ഗ്രൂപ്പുകള്‍ രൂപീകരിച്ചു. ദൈവവഴിയെ നടക്കുവാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്കി. അവസാന അത്താണിയായി നിരവധിപേര്‍ രക്ഷകനിലേയ്ക്ക് തിരിഞ്ഞു. മനസ്സിലെ മാലിന്യങ്ങള്‍, മദ്യപാനം, ചൂതുകളി, വ്യഭിചാരം എന്നീ ദുര്‍ചിന്തകള്‍ ഒഴിവാക്കി, അയല്‍ക്കാരനേയും തന്നെപ്പോലെകണ്ട് അവന്റെ ദുഃഖവും തന്റെ ദുഃഖമാണെന്ന ബോധത്തോടെ പ്രവര്‍ത്തിച്ച് ഒരു നല്ല ആട്ടിന്‍പറ്റത്തെ വളര്‍ത്തിയെടുക്കുവാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എന്നത് അഭിനന്ദാര്‍ഹമാണ്.
പീച്ചി ഡാം പ്രദേശത്ത് 4മ്മ വര്‍ഷം, പാലക്കാട്ട് കരിമ്പനയില്‍ ഒരു വര്‍ഷം, വയനാട്ടില്‍ ഒരു വര്‍ഷം, കേണിച്ചിറയില്‍ രണ്ടുവര്‍ഷം, മൈലംപാടിയില്‍ ഒരു വര്‍ഷം എന്നിങ്ങനെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. 1989 മുതല്‍ 1992 വരെ കാര്യംപാടിയില്‍ മൂന്നു വര്‍ഷത്തെ ദീര്‍ഘവും സഫലവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അവിടെ മനോഹരവും വിസ്തൃതവുമായ ഒരു സഭാഹാള്‍ പണിതുയര്‍ത്തി വിശ്വാസികളുടെ ആരാധനയ്ക്ക് സൌകര്യമുണ്ടാക്കുവാന്‍ സാധിച്ചത് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായിട്ടാണ്. മീനങ്ങാടിയിലും ഇതേപോലെ അഞ്ചരവര്‍ഷത്തെ പ്രവര്‍ത്തനഫലമായി നല്ലൊരു സഭാഹാള്‍ പണിതുയര്‍ത്തുവാന്‍ സാധിച്ചു. ദൈവകൃപയും പ്രവര്‍ത്തനശേഷിയുമുണ്ടെങ്കില്‍ പിന്നെ എന്താണ് അസാധ്യമായിട്ടുള്ളത്? തന്നില്‍ അര്‍പ്പിതമായ ചുമതലകള്‍, താന്‍ ഏറ്റെടുത്ത ജോലികള്‍ അത്യന്തം ഭംഗിയായി നിര്‍വഹിക്കുവാന്‍ ഇദ്ദേഹത്തിനായി. സര്‍വ്വവും "അവനി'ല്‍ അര്‍പ്പിച്ചുകൊണ്ട് 2005 കാലഘട്ടങ്ങളില്‍ കല്പറ്റയിലെ വാടകവീടുകളില്‍ മാറിമാറി താമസിച്ചുകൊണ്ടാണ് ഇദ്ദേഹം സുവിശേഷവേലചെയ്തിരുന്നത്. അതിനുശേഷം അവിടെയും ഒരു സഭാഹാള്‍ പണിയുവാനും അങ്ങനെ വിശ്വാസികള്‍ക്ക് ഒത്തുകൂടുവാനും ആരാധന നടത്തുവാനും ഉള്ള സൌകര്യമുണ്ടാക്കുവാന്‍ ഇദ്ദേഹത്തിനായി. ബത്തേരിയില്‍ യൂത്ത്വിംഗിന്റെ ചുമതല വഹിച്ചിരുന്നപ്പോള്‍ ഒരു നല്ല സംഗീതഗ്രൂപ്പ് എന്ന സ്വപ്നം പ്രാവര്‍ത്തികമാക്കുവാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഈ കാലയളവില്‍ സഭാപ്രവര്‍ത്തനങ്ങള്‍ ഏറെ ഊര്‍ജ്ജിതമാക്കുവാനും അദ്ദേഹത്തിനു സാധിച്ചു. 19 സഭകളുള്‍പ്പെട്ട കല്പറ്റ സെക്ഷന്‍ മേധാവി-പ്രസ്ബിറ്റര്‍ ആയി കഴിഞ്ഞ പത്തുവര്‍ഷം തുടര്‍ച്ചയായി വളരെ മഹത്തായ സേവനങ്ങളാണ് ഇദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്.
കോട്ടയം ജില്ലയില്‍ 1960-ല്‍ ആണ് പാസ്റര്‍ പി.ജെ. ജോണ്‍ ജനിച്ചത്. പിതാവ് പാറയില്‍ പി.യു. ജോസഫ്. മാതാവ് പുരാതന കത്തോലിക്കാ സഭാംഗവും, ദൈവവഴിയിലൂടെ മകനെ നയിക്കുവാന്‍ പ്രാപ്തയുമായിരുന്ന ഏലിയാമ്മ. ജോണിനെ കൂടാതെ ജാന്‍സി, മോളമ്മ, ജെസ്സി എന്നീ മക്കളും ജോസഫ്-ഏലിയാമ്മ ദമ്പതികള്‍ക്കുണ്ട്. പാസ്ററുടെ പിതാവ് കോട്ടയത്തുനിന്നും പാലക്കാട്ടേയ്ക്ക് കുടിയേറുകയും തുടര്‍ന്ന് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. അദ്ദേഹത്തിന് അക്കാലത്ത് കളമശ്ശേരി ചാക്കോള കമ്പനിയില്‍ ജോലിയുണ്ടായിരുന്നു. മണ്ണാര്‍കാട് തച്ചന്‍പാറ ഹൈസ്കൂളിലെ വിദ്യാഭ്യാസാനന്തരം പാസ്റര്‍ ടൈപ്പ്, ഷോര്‍ട്ട് ഹാന്‍ഡ്, ഓട്ടോ മൊബൈല്‍ എയര്‍ കണ്‍ടീഷനിംഗ് എന്നിവ പഠിച്ചു കോയമ്പത്തൂരില്‍ ഒരു വര്‍ഷം ജോലി നോക്കിയിരുന്നു. പഠനകാലത്ത് കലാകായിക മത്സരങ്ങളിലും പ്രവര്‍ത്തനങ്ങളിലും തല്പരനായിരുന്നു.
മണ്ണാര്‍ക്കാട് തച്ചന്‍പാറ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ തന്റെ സ്വഭാവരൂപീകരണത്തിലും ഇതര കാര്യങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരുന്ന സുകുമാരന്‍, ഹരിദാസ്, തോമസ്, സാറാമ്മ, ശോശാമ്മ എന്നീ അദ്ധ്യാപകരെ അദ്ദേഹം ഇപ്പോഴും കൃതജ്ഞതയോടെ സ്മരിക്കുന്നു.
പാസ്ററുടെ ഭാര്യ ശോശാമ്മയും ആത്മീയ-സാംസ്കാരിക നവോത്ഥാന പ്രസ്ഥാനങ്ങളിലെ സജീവപ്രവര്‍ത്തകയും പങ്കാളിയുമാണ്. വനിതകളുടെ ഉന്നമനത്തിനും സംരക്ഷണയ്ക്കുമായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുടെ നേതൃസ്ഥാനം വഹിക്കുന്ന ഈ മഹതി ബൈബിള്‍ സ്കൂള്‍ അദ്ധ്യാപിക, വേദാദ്ധ്യാപിക, പൊതു ശുശ്രൂഷക, ഗ്രഹസന്ദര്‍ശക എന്നീ നിലകളിലും സേവനമനുഷ്ടിക്കുന്നുണ്ട്. മദ്യം, ആത്മഹത്യ, മയക്കുമരുന്ന് എന്നിവയ്ക്ക് അടിമയായവരുടെ മോചനത്തിനായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ഒരു നിറ സാന്നിദ്ധ്യമാണ് ഇവര്‍. ചുരക്കത്തില്‍ ഈ ദമ്പതികളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഒരു ജനസമൂഹത്തെയാകെ നന്മയുടെ വഴിയിലേയ്ക്ക് നയിക്കുവാന്‍ പര്യാപ്തമായിത്തീര്‍ന്നിട്ടുണ്ട് എന്നത് മനസ്സില്‍ കരുണ ഉള്ള ഏവരും സമ്മതിക്കുന്നതാണ്.
ജോണ്‍-ശോശാമ്മ ദമ്പതികള്‍ക്ക് ജാനിസ് ജോണ്‍, ബെറ്റ്സി ജോണ്‍, ജെയ്സണ്‍ ജോണ്‍ എന്നീ മൂന്നു കുട്ടികളാണുള്ളത്.

              
Back

  Date updated :