Kunju P.K.

Kunju P.K.

Any

Reading

Problem

Politics

1908-1979

Kayamkulam

Alapuzha, Nil

Nil

Back

NIL

രാഷ്ട്രീയപ്രവര്‍ത്തകനും മുന്‍ കേരള ധനകാര്യമന്ത്രിയുമായ കുഞ്ഞ് പി.കെ, 23-04-1908-ല്‍ കായംകുളത്താണ് ജനിച്ചത്. തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ രൂപീകരണം മുതല്‍ അതില്‍ ചേര്‍ന്ന് ഉത്തരവാദഭരണത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഇദ്ദേഹം പലതവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1940-ല്‍ കോണ്‍ഗ്രസ്സ് വിട്ട് മുസ്ളീംലീഗില്‍ ചേര്‍ന്ന ഇദ്ദേഹം 1953-ല്‍ പി.എസ്.പിയില്‍ ചേര്‍ന്നു. 1954-ല്‍ മന്ത്രിയായി. പി.എസ്.പി. നേതാവും നിയമസഭാംഗവുമായിരുന്നു. 1956-ല്‍ പനമ്പള്ളി മന്ത്രിസഭ, 1964-ല്‍ ശങ്കര്‍ മന്ത്രിസഭ എന്നിവയുടെ പതനത്തിന് ഇദ്ദേഹം കാരണമായി. 1967-ല്‍ ഇ.എം.എസ്. മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു. സാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളില്‍ നേതൃസ്ഥാനം വഹിച്ചിരുന്ന ഇദ്ദേഹം കായംകുളം എം.എസ്.എം. കോളേജിന്റെ മുഖ്യശില്പിയാണ്. 1979 ജൂണ്‍ 24-ന് അന്തരിച്ചു.

              
Back

  Date updated :