Kunjuraman C.V.

Kunjuraman C.V.

Any

Reading

Problem

Literature

1871-1949

Mayyanad

Kollam, Nil

Nil

Back

NIL

സാമൂഹ്യപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ കുഞ്ഞുരാമന്‍ സി.വി., 1871-ല്‍ കൊല്ലം ജില്ലയിലെ മയ്യനാട് ജനിച്ചു. വെള്ളമണല്‍ സ്കൂള്‍ ഹെഡ്മാസ്ററായിരുന്ന ഇദ്ദേഹം ജോലി രാജി വച്ച് 1911-ല്‍ കേരളകൌമുദി പത്രം ആരംഭിച്ചു. മലയാളരാജ്യം പത്രാധിപരും എസ്.എന്‍.ഡി.പി.യോഗം സെക്രട്ടറിയും ആയിരുന്നു. ശ്രീനാരായണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഇദ്ദേഹം യത്നിച്ചിരുന്നു. മയൂരസന്ദേശം, ഉണ്ണുനീലി സന്ദേശം എന്നീ കൃതികള്‍ക്ക് ഇദ്ദേഹം ആസ്വാദനങ്ങള്‍ എഴുതിയിട്ടുണ്ട്. വ്യാസഭാരതം, വാല്മീകിരാമായണം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റു കൃതികള്‍.
കേരളചരിത്രകാരനും സാഹിത്യകാരനുമായിരുന്നു കെ.ദാമോദരന്‍, കേരളകൌമുദിയുടെ പത്രാധിപര്‍ കെ. സുകുമാരന്‍, തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി. കേശവന്റെ ഭാര്യ വാസന്തി എന്നിവരാണ് ഇദ്ദേഹത്തിന്റെ മക്കള്‍. 1949-ല്‍ അന്തരിച്ചു.

              
Back

  Date updated :