Kunjukunju Bhagavathar Sebastian

Kunjukunju Bhagavathar Sebastian

Any

Reading

Problem

Art / Artist

1901-1985

Ambalappuzha

Alapuzha, Nil

Nil

Back

NIL

നടനും സംഗീതജ്ഞനുമായ സെബാസ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ 1901-ല്‍ അമ്പലപ്പുഴയില്‍ ജനിച്ചു. ഓച്ചിറ രാമന്‍ ഭാഗവതര്‍, അരുണാചലംപിള്ള എന്നിവരുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ഭാഗവതരായി നാടകരംഗത്തേക്ക് കടന്നു. ബ്രഹ്മവിലാസം നടനസഭ, കലാസേവാദളം (എറണാകുളം), ബാലനടനസഭ എന്നീ നാടകസഭകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജ്ഞാനസുന്ദരി, പറുദീസാ നഷ്ടം, മറിയം, കരുണ, മിശിഹാചരിതം തുടങ്ങി ഒട്ടേറെ നാടകങ്ങളിലും ബാലന്‍, അച്ഛന്‍, ജ്ഞാനാംബിക, നല്ല തങ്ക തുടങ്ങി പല ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പാടി അഭിനയിക്കുക എന്ന രീതി നിലനിന്നിരുന്ന അക്കാലത്ത് ഇദ്ദേഹം നടനവും സംഗീതവും സമര്‍ത്ഥമായി സമഞ്ജസിപ്പിച്ച് അഭിനയം ആസ്വാദ്യമാക്കിയിരുന്നു. കൈരളീ കലാകുസുമംസ്ഥാപിച്ചത് ഇദ്ദേഹമാണ്. ഒരു നടന്റെ ആത്മകഥ ഇദ്ദേഹത്തിന്റെ കൃതിയാണ്. 1985-ല്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :