Kunjiraman Nair. P

Kunjiraman Nair. P

Any

Reading

Problem

Literature

1906-1978

Kanjangad

Kassergod, Nil

Nil

Back

NIL

മലയാള കവിയായ കുഞ്ഞിരാമന്‍ നായര്‍ പി. 04-01-1906-ല്‍ കാഞ്ഞങ്ങാട് ജനിച്ചു. വൈഷ്ണവഭക്തി പ്രധാനങ്ങളായ ശ്രീരാമചരിതം, ഭദ്രദീപം, അനന്തന്‍കാട്ടില്‍, താരമാല എന്നീ കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. ശബരി ആശ്രമം സ്കൂള്‍, കൂടാളി ഹൈസ്കൂള്‍, കൊല്ലങ്കോട് രാജാസ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
കവിതാസമാഹാരങ്ങള്‍ക്ക് പുറമേ കഥാഗ്രന്ഥങ്ങള്‍, ജീവചരിത്രങ്ങള്‍, നാടകങ്ങള്‍ എന്നിവയും ആത്മകഥയും രചിച്ചിട്ടുണ്ട്. കളിയച്ഛന്‍, താമരത്തോണി, വയല്‍ക്കരയില്‍, പൂക്കളം, നീരാഞ്ജനം, കവിയുടെ കാല്‍പാടുകള്‍, എന്നെ തിരയുന്ന ഞാന്‍, നിത്യകന്യകയെ തേടി എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
കളിയച്ഛന്‍, താമരത്തോണി എന്നീ കവിതാസമാഹാരങ്ങള്‍ക്ക് യഥാക്രമം കേരള സാഹിത്യ അക്കാദമിയുടേയും കേന്ദ്ര സാഹിത്യ അക്കാദമിയുടേയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ പ്രകൃതി സൌന്ദര്യം, പരമ്പരാഗതകലകള്‍, ദേവതാസങ്കല്പങ്ങള്‍, പുരാണകഥകള്‍, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മിക്ക കവിതകളിലും പ്രതിപാദ്യങ്ങളായോ പ്രതീകങ്ങളായോ പ്രത്യക്ഷപ്പെടുന്നു. 27-05-1978-ല്‍ തിരുവനന്തപുരത്ത് ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :