Kunjiraman Nayanar Vengayil

Kunjiraman Nayanar Vengayil

Any

Reading

Problem

Literature

1861-1914

Payyannur

Kannur, Nil

Nil

Back

NIL

കേസരി എന്ന പേരിലറിയപ്പെടുന്ന മലയാളത്തിലെ ആദ്യകാല സാഹിത്യ വിമര്‍ശകനും നര്‍മോപന്യാസകാരനുമാണ് കുഞ്ഞിരാമന്‍ നായനാര്‍, വേങ്ങയില്‍. 1861-ല്‍ പയ്യന്നൂരിനടുത്ത് ചിറയ്ക്കലില്‍ ജനിച്ച ഇദ്ദേഹം കേസരി എന്ന തൂലികാനാമം സ്വീകരിച്ച് കൊണ്ട് കേരളചന്ദ്രിക, കേരള പത്രിക, വിദ്യാവിനോദിനി, മിതവാദി, മനോരമ തുടങ്ങിയ ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുമായിരുന്നു.
മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ്, മദ്രാസ് നിയമസഭ എന്നിവയില്‍ അംഗമായിരുന്ന ഇദ്ദേഹം കേരള സഞ്ചാരി, വിദ്യാവിനോദിനി എന്നീ പത്രങ്ങളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേസരി എന്ന നാമത്തിനുപുറമേ ദേശാഭിമാനി, വജ്രബാഹു, വജ്രസൂചി എന്നീ തൂലികാനാമങ്ങളിലും ഇദ്ദേഹം ലേഖനങ്ങള്‍ എഴുതിയിരുന്നു. നിര്‍ഭയനായ ഒരു സാമൂഹിക വിമര്‍ശകനായിരുന്നു ഇദ്ദേഹം. 1914-ല്‍ മദ്രാസ് നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കവേ ഹൃദയസ്തംഭനം മൂലം ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :