Kunjikrishnamenon Oduvil

Kunjikrishnamenon Oduvil

Any

Reading

Problem

Literature

1869-1916

Vadakkamcherry

Trichur, Nil

Nil

Back

NIL

കുഞ്ഞികൃഷ്ണമേനോന്‍, ഒടുവില്‍ 1869-ല്‍ വടക്കാഞ്ചേരി-എങ്കക്കാട് എന്ന ഗ്രാമത്തില്‍ ജനിച്ചു. ചെറുകഥാകൃത്ത്, നോവലിസ്റ്, കവി, ലേഖകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്നു. 1898-ല്‍ തിരുവനന്തപുരം മഹാരാജാസ് കോളജില്‍ നിന്ന് ബി.എ. മലയാളം ഒന്നാമനായി പാസ്സായ ഇദ്ദേഹം എറണാകുളം ഹജൂര്‍ കച്ചേരിയില്‍ ക്ളാര്‍ക്ക്, കൊച്ചി രാജ്യത്ത് സംപ്രതി, കൊടുങ്ങല്ലൂര്‍ തഹസീല്‍ദാര്‍, മജിസ്ട്രേറ്റ് എന്നീ നിലകളിലും അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. റൊമാന്റിക് ചായ്വുള്ള കല്യാണിക്കുട്ടി, ജാനു തുടങ്ങിയ കഥകളും മാലതി എന്ന നോവലും അജാമിളമോക്ഷം വഞ്ചിപ്പാട്ടും ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികളാണ്. 1916 മേയ് 18-ന് അന്തരിച്ചു.

              
Back

  Date updated :