Kunjikrishnan Nair Mekkunnath

Kunjikrishnan Nair Mekkunnath

Any

Reading

Problem

Literature

1910-

Thalasserry

Kannur, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കുഞ്ഞികൃഷ്ണന്‍നായര്‍ മേക്കുന്നത്ത് 03-12-1910-ല്‍ തലശ്ശേരിയില്‍ ജനിച്ചു. എറണാകുളം മഹാരാജാസ് കോളജില്‍ പഠിച്ച ഇദ്ദേഹം പി.ടി.ഐ. ലേഖകന്‍, ലോകശക്തി, നവഭാരതം, ഉദയം, കാല്യകാന്തി എന്നീ കാലിക പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍, സാംസ്കാരിക സ്ഥാപനങ്ങളുടെ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംഗീത മൂര്‍ത്തികള്‍, ആദര്‍ശദീപം, സുവര്‍ണ്ണമണ്ഡപം, അമൃതഗീതം, പ്രായശ്ചിത്തം, പ്രതികാരം, മാതൃകാമഹിളകള്‍, ശ്രീ അരവിന്ദന്‍, അഭിനവഭാരതപിതാവ്-രാജാറാം മോഹന്‍ റോയ്, വീര ജവാഹര്‍, മൌലാനാ ആസാദ്, ഡോ. രാധാകൃഷ്ണന്‍, ശ്രീസായിബാബ, ശ്രീത്യാഗരാജന്‍, വിദ്യാസാഗരന്‍, സാഹസികയാത്രാകഥകള്‍, ബാലകഥാവലി, ആണ്‍-പെണ്‍ ആള്‍ മാറാട്ടം, എവറസ്റാരോഹണം, കബീര്‍ ഗീതങ്ങള്‍, ദാരികവധം, പ്രേമാര്‍പ്പണം, അലക്സാണ്ടര്‍ തുടങ്ങി മുപ്പതോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്.

              
Back

  Date updated :