Kunjikrishnan. K

Kunjikrishnan. K

Any

Reading

Problem

Officials

1945-

Peralam

Kannur, Nil

Nil

Back

NIL

ദൂര്‍ദര്‍ശന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലും എഴുത്തുകാരനുമായ കുഞ്ഞികൃഷ്ണന്‍ കെ. 11-09-1945-ല്‍ കണ്ണൂര്‍ ജില്ലയിലെ പെരളത്ത് ജനിച്ചു. കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് ജന്തുശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം 1965 മുതല്‍ പയ്യന്നൂര്‍ കോളജില്‍ ജൂനിയര്‍ ലക്ചറര്‍ ആയിരുന്നു. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൌണ്‍സിലില്‍ (ഡല്‍ഹി) അസിസ്റന്റ് എഡിറ്ററായും കേന്ദ്ര തോട്ടവിള കേന്ദ്രത്തില്‍ (കാസര്‍ഗോഡ്) ജൂനിയര്‍ സയന്റിഫിക് ഓഫീസറായും ജോലി ചെയ്തിട്ടുണ്ട്. 1977 മുതല്‍ 80 വരെ കല്‍ക്കട്ട, ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രങ്ങളില്‍ അസി: സ്റേഷന്‍ ഡയറക്ടറായിരുന്നു. 1980 മുതല്‍ ചെന്നൈ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ ഡപ്യൂട്ടി ഡയറക്ടറായ ഇദ്ദേഹം 84-ല്‍ തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രം ആരംഭിച്ചപ്പോള്‍ ഡയറക്ടറായി. 1992-ല്‍ ഡല്‍ഹി ദൂരദര്‍ശന്‍ കേന്ദ്രം ഡയറക്ടറായ ഇദ്ദേഹം 1994 മുതല്‍ ഡല്‍ഹി ദൂരദര്‍ശനില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ആയി. ഡല്‍ഹി, ജീവപരിണാമം, കാട്ടിലെ കഥകള്‍, നഗ്നവാനരന്‍, ഏഷ്യന്‍ കഥകള്‍ (വിവര്‍ത്തനം) എന്നിവ ഇദ്ദേഹത്തിന്റെ കൃതികളാണ്.

              
Back

  Date updated :