Kunjambu V.V.

Kunjambu V.V.

Any

Reading

Problem

Politics

1907-1972

Nil

Kannur, Nil

Nil

Back

NIL

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ് നേതാവായ കുഞ്ഞമ്പു വി.വി. 15-06-1907-ല്‍ കണ്ണൂരില്‍ ജനിച്ചു. 1928-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന ഇദ്ദേഹം 1937-ല്‍ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടിയിലും പിന്നീട് കിസ്സാന്‍ സഭയിലും പ്രവര്‍ത്തിച്ചു. കയ്യൂര്‍ സമരത്തിലും കരിവെള്ളൂര്‍ സംഭവത്തിലും പ്രതിയാക്കപ്പെട്ട ഇദ്ദേഹം 1946 മുതല്‍ 1952 വരെ ആറുവര്‍ഷക്കാലം ഒളിവില്‍ കഴിഞ്ഞു. പിന്നീട് അറസ്റിലായ ഇദ്ദേഹം 14 മാസം ജയിലില്‍ കഴിഞ്ഞു. കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മാര്‍ക്സിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1965-ലും 1967-ലും സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 14 വര്‍ഷം ചെറുവത്തൂര്‍ പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്ന ഇദ്ദേഹം, 02-07-1972-ല്‍ അന്തരിച്ചു.

              
Back

  Date updated :