Kunjabdulla Punathil

Kunjabdulla Punathil

Any

Reading

Problem

Literature

1941-

Nil

Other, Nil

Nil

Back

NIL

മലയാള സാഹിത്യകാരനായ കുഞ്ഞബ്ദുള്ള, പുനത്തില്‍ 03-04-1941-ല്‍ ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജിലെ വിദ്യാഭ്യാസാനന്തരം അലിഗഢ് മുസ്ളീം യൂണിവേഴ്സിറ്റിയില്‍ നിന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി. ദുഃഖിതര്‍ക്കൊരു പൂമരം, എന്റെ അച്ഛനമ്മമാരുടെ ഓര്‍മ്മയ്ക്ക്, കാലാള്‍പ്പടയുടെ വരവ്, അലിഗഢിലെ തടവുകാരന്‍, സൂര്യന്‍, കത്തി, സ്മാരകശിലകള്‍, ആകാശത്തിനു മറുപുറം, കാമപ്പൂക്കള്‍, തെരഞ്ഞെടുത്ത കഥകള്‍, കന്യാവനങ്ങള്‍, നടപ്പാതകള്‍, കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, നരബലി, തെറ്റുകള്‍, കൃഷ്ണന്റെ രാധ, മേഘക്കുടകള്‍, മിനിക്കഥകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, അജ്ഞന്‍, മരുന്ന്, കലിഫ, പാപിയുടെ കാഷായം, ഡോക്ടര്‍ അകത്തുണ്ട്, മലമുകളിലെ അബ്ദുള്ള തുടങ്ങിയവ ഇദ്ദേഹത്തിന്റെ കൃതികളാണ്. മലമുകളിലെ അബ്ദുള്ള എന്ന കൃതിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡും സ്മാരകശിലകള്‍ക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും മരുന്നിന് വിശ്വദീപം അവാര്‍ഡും ലഭിച്ചിട്ടുണ്ട്. പ്രഗത്ഭനായ ഒരു ചികിത്സകനെന്ന നിലയിലും ഇദ്ദേഹം അറിയപ്പെടുന്നു.

              
Back

  Date updated :