Kunjappa C.H.

Kunjappa C.H.

Any

Reading

Problem

Literature

1907-1980

Peralasserry

Kannur, Nil

Nil

Back

NIL

സാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ കുഞ്ഞപ്പ സി.എച്ച്. 12-06-1907-ല്‍ കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ ജനിച്ചു. തലശ്ശേരി ബ്രണ്ണന്‍ കോളജ്, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഇദ്ദേഹം വിദ്യാഭ്യാസകാലത്ത് രചിച്ച ഉപന്യാസസമാഹാരമാണ് വിചാരകോരകം. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച ഇദ്ദേഹം 1972-ല്‍ മാതൃഭൂമിയുടെ ജോയിന്റ് എഡിറ്ററായി ജോലിയില്‍ നിന്ന് വിരമിച്ചു. നെഹ്റുവിന്റെ ആത്മകഥ, ഇന്ത്യയെ കണ്ടെത്തല്‍ തുടങ്ങിയ പരിഭാഷകളും നെഹ്റുവിന്റെ ലോകം, വില ഇടിയുന്ന ഉറുപ്പിക, പ്രപഞ്ചവും ഐന്‍സ്റ്റൈനും തുടങ്ങിയ സ്വതന്ത്രകൃതികളും ശ്രദ്ധേയങ്ങളാണ്. 16-07-1980-ല്‍ അന്തരിച്ചു.

              
Back

  Date updated :