Kunjan Raja. C

Kunjan Raja. C

Any

Reading

Problem

Education

1895-1963

Thalappally

Other, Nil

Nil

Back

NIL

കൊച്ചി രാജാവില്‍ നിന്ന് ഗവേഷണതിലകന്‍ എന്ന ബഹുമതി ലഭിച്ച പണ്ഡിതനും വിദ്യാഭ്യാസവിചക്ഷണനുമായ സി. കുഞ്ഞന്‍ രാജാ, 18-09-1895-ല്‍ തലപ്പള്ളിയില്‍ ജനിച്ചു. 1918-ല്‍ ഒന്നാംറാങ്കില്‍ സംസ്കൃതത്തില്‍ ബി.എ. ഓണേഴ്സ് ബിരുദവും 1924-ല്‍ ഇംഗ്ളണ്ടില്‍ നിന്ന് ഡി.ഫില്ലും നേടി. ഗ്രീക്, ലാറ്റിന്‍, ജര്‍മന്‍, ഇറ്റാലിയന്‍, അസീറിയന്‍, അവെസ്ത എന്നീ ഭാഷകളിലും മീമാംസ, വേദാന്തം, വ്യാകരണം, സാഹിത്യം എന്നീ വിഷയങ്ങളിലും പരിജ്ഞാനം നേടിയ ഇദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കോളേജിലും ശാന്തിനികേതനിലും അധ്യാപകനായും ടെഹ്റാന്‍ യൂണിവേഴ്സിറ്റിയിലും ആന്ധ്രാ-മദ്രാസ് യൂണിവേഴ്സിറ്റികളിലും സംസ്കൃതവിഭാഗം പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 21-10-1963-ല്‍ ബാംഗ്ളൂരില്‍ വച്ച് ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :