Kunjan Pillai Sooranattu P.N.

Kunjan Pillai Sooranattu P.N.

Any

Reading

Problem

Literature

1911-1995

Kunnathoor

Kollam, Nil

Nil

Back

NIL

മലയാള സാഹിത്യകാരനും പണ്ഡിതനുമായ ശൂരനാട് കുഞ്ഞന്‍പിള്ള, 24-06-1911-ല്‍ കുന്നത്തൂര്‍ താലൂക്കില്‍ ശൂരനാട്ടില്‍ ജനിച്ചു. തിരുവനന്തപുരം ആര്‍ട്സ് കോളേജില്‍ നിന്ന് ബി.എ. പാസ്സായ ഇദ്ദേഹം സ്വകാര്യമായി സംസ്കൃതം, ഇംഗ്ളീഷ്, മലയാളം എന്നീ ഭാഷകളില്‍ എം.എ. ബിരുദം നേടി.
അംബാദേവി, സാഹിത്യഭൂഷണം, പുഷ്പാഞ്ജലി മുതലായ കൃതികളും ഉണ്ണുനീലി സന്ദേശം, ലീലാതിലകം ഇവയ്ക്കെഴുതിയ പഠനങ്ങളും ഇരയിമ്മന്‍തമ്പി, പുനം തുടങ്ങിയവരുടെ കൃതികള്‍ക്കെഴുതിയ വ്യാഖ്യാനങ്ങളും ശ്രീചിത്രാവ്യാകരണമഞ്ജരിയും ഉള്‍പ്പെടെ നിരവധി കൃതികളുടെ കര്‍ത്താവാണ് ഇദ്ദേഹം. മീററ്റ് സര്‍വകലാശാലയുടേയും കേരള സര്‍വകലാശാലയുടേയും ഡി.ലിറ്റ്, കേരള സാഹിത്യഅക്കാദമിയുടെ ഫെല്ലോഷിപ്പ്, മദ്രാസ് ആരോഗ്യ ആശ്രമത്തിന്റെ വിദ്യാരത്നം, കൊച്ചി രാജാവിന്റെ സാഹിത്യനിപുണ, ഭാരതസര്‍ക്കാരിന്റെ പത്മശ്രീ എന്നീ ബഹുമതികള്‍ ഇദ്ദേഹത്തിന് ലഭിച്ചു.
കോളേജ് അധ്യാപകന്‍, സെക്രട്ടറിയേറ്റ് സൂപ്രണ്ട്, അസിസ്റന്റ് സെക്രട്ടറി, ട്രാവന്‍കൂര്‍ സ്റേറ്റ് മാനുവല്‍ നിര്‍മാണത്തില്‍ ടി.കെ. വേലുപിള്ളയുടെ സഹായി, പാഠപുസ്തകകമ്മിറ്റി സെക്രട്ടറി എന്നീ നിലകളില്‍ ഇദ്ദേഹം പ്രഗത്ഭ സേവനം കാഴ്ചവച്ചു. 1953-71 കാലയളവില്‍ മലയാള മഹാനിഘണ്ടുവിന്റെ എഡിറ്ററായിരുന്ന ഇദ്ദേഹത്തിന്റെ പാണ്ഡിത്യം പ്രസ്തുത കൃതിയിലൂടെ പ്രകടമാകുന്നതായി പണ്ഡിതര്‍ പരാമര്‍ശിക്കുന്നുണ്ട്. 1995 മാര്‍ച്ച് 8-ാം തീയതി ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :