Kunjan Pillai Ilamkulam

Kunjan Pillai Ilamkulam

Any

Reading

Problem

Art / Artist

1904-1973

Ilamkulam

Kollam, Nil

Nil

Back

NIL

ഭാഷാസാഹിത്യഗവേഷകന്‍, കേരള ചരിത്രഗവേഷകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കുഞ്ഞന്‍പിള്ള 03-11-1904-ല്‍ കൊല്ലം ജില്ലയിലെ ഇളംകുളത്ത് ജനിച്ചു. സംസ്കൃതത്തില്‍ ബി.എ. ഓണേഴ്സ് ബിരുദം നേടിയ ഇദ്ദേഹം സ്കൂള്‍ അധ്യാപകന്‍, തിരുവനന്തപുരം ആര്‍ട്സ് കോളേജ് ലക്ചറര്‍, യൂണിവേഴ്സിറ്റി കോളേജില്‍ പൌരസ്ത്യഭാഷാ വകുപ്പ് മേധാവി, പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 19-ല്‍പരം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, കേരള ഭാഷയുടെ വികാസപരിണാമങ്ങള്‍, ഭാഷയും സാഹിത്യവും, ജന്മിസമ്പ്രദായം കേരളത്തില്‍, കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ എന്നിവയും ഉണ്ണുനീലി സന്ദേശം, നളചരിതം ആട്ടക്കഥ, ലീലാതിലകം, കോകസന്ദേശം തുടങ്ങിയ ഗ്രന്ഥപഠനങ്ങളും പണ്ടൈയ കേരള എന്ന തമിഴ്കൃതിയും സ്റഡീസ് ഇന്‍ കേരള ഹിസ്ററി, സം പ്രോബ്ളംസ് ഇന്‍ കേരള ഹിസ്ററി എന്നീ ഇംഗ്ളീഷ് കൃതികളും ഇദ്ദേഹം നല്‍കിയ സംഭാവനകളാണ്. 03-03-1973-ല്‍ ഇദ്ദേഹം അന്തരിച്ചു.

              
Back

  Date updated :