അധ്യാപകന്, എഴുത്തുകാരന്, പണ്ഡിതന് എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന കുഞ്ചുണ്ണിരാജ കെ. 26-02-1920-ല്‍ നടത്തറയില്‍ ജനിച്ചു. എം.എ.യും രണ്ട് പി.എച്ച്.ഡി. ബിരുദങ്ങളും നേടിയ ഇദ്ദേഹം 1947-ല്‍ ചിറ്റൂര്‍ ഗവ: കോളജില്‍ സംസ്കൃതം ലക്ചറര്‍ ആയും തുടര്‍ന്ന് കേരളത്തിലെ വിവിധ കോളജുകളില്‍ അദ്ധ്യാപകനായും ജോലി നോക്കിയിരുന്നു. 1951-ല്‍ ചെന്നൈ യൂണിവേഴ്സിറ്റി സംസ്കൃത വകുപ്പില്‍ അധ്യാപകനായ ഇദ്ദേഹം 1970-ല്‍ സംസ്കൃത പ്രൊഫസറും വകുപ്പധ്യക്ഷനുമായി. 1980-ല്‍ വിരമിച്ചു. തുടര്‍ന്ന് മദ്രാസ് അഡയാര്‍ ലൈബ്രറിയില്‍ ഓണററി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചു.
മലയാളത്തിലും ഇംഗ്ളീഷിലുമായി 30-ല്‍പരം കൃതികളും 150-ലധികം ലേഖനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ളീഷ്, സംസ്കൃതം, പാലി എന്നീ ഭാഷകള്‍ അറിയാമായിരുന്നു. ഭാഷാഗവേഷണം, ലണ്ടനില്‍, ഭാഷാചിന്തകള്‍, ഇന്ത്യന്‍ തിയറീസ് ഓഫ് മീനിംങ്, കോണ്ട്രിബ്യൂഷന് ഓഫ് കേരള ടു സാന്‍സ്ക്രിറ്റ് ലിറ്ററേച്ചര്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ മുഖ്യ കൃതികളാണ്.
വിവിധ യൂണിവേഴ്സിറ്റികളില്‍ സംസ്കൃതം ബോര്‍ഡ് ഓഫ് സ്റഡീസ് അംഗം, കേന്ദ്രസാഹിത്യ അക്കാദമിയുടെ സംസ്കൃതം ഉപദേശകസമിതി അംഗം, ഫിലിം സെന്‍സര്‍ ബോര്‍ഡ് ഉപദേശകസമിതി അംഗം എന്നീ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. |