Kunjukkurup Guru

Kunjukkurup Guru

Any

Reading

Problem

Art / Artist

1881-1973

Thakazhy

Alapuzha, Nil

Nil

Back

NIL

പ്രശസ്ത കഥകളി നടനായ കുഞ്ചുക്കുറുപ്പ്, 1881-ല്‍ തകഴിയില്‍ ജനിച്ചു. 12-ാം വയസ്സ് മുതല്‍ കഥകളി അഭ്യസനം തുടങ്ങി. ചമ്പക്കുളം ശങ്കുപ്പിള്ള ആശാന്‍ ആയിരുന്നു ആദ്യകാല ഗുരു. മാത്തൂര്‍ കുഞ്ഞുപ്പിള്ള പണിക്കരുടെ കളിയോഗത്തില്‍ അംഗമായിരുന്ന ഇദ്ദേഹം 1902-ല്‍ മലബാറില്‍ പര്യടനം നടത്തുകയും കൂടല്ലൂര്‍ മന്ത്രേടത്ത് മനയ്ക്കലെ ജ്യേഷ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശ പ്രകാരം മംഗലത്ത് താമസിച്ച് പരിശീലനവും അഭിനയവും നടത്തുകയും ചെയ്തു. കഥകളിയിലെ കല്ലുവഴിച്ചിട്ട അഭ്യസിച്ചിരുന്ന ഇദ്ദേഹം സംസ്കൃതത്തിലും നല്ല വ്യുല്പത്തി നേടിയിരുന്നു. പച്ചയും കത്തിയുമാണ് പ്രധാനമായും ചെയ്തിരുന്ന വേഷങ്ങള്‍. നളചരിതത്തിലെ കാട്ടാളന്‍, നളന്‍, കുചേലന്‍ തുടങ്ങിയ വേഷങ്ങളും പ്രസിദ്ധങ്ങളാണ്.
1931-36 കാലഘട്ടത്തില്‍ കേരള കലാമണ്ഡലത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചു. സുപ്രസിദ്ധ നര്‍ത്തകരായ രാംഗോപാലിനേയും മൃണാളിനി സാരാഭായിയേയും കഥകളി അഭ്യസിപ്പിച്ചത് ഇദ്ദേഹമാണ്. 1956-ല്‍ കേന്ദ്രസംഗീത നാടക അക്കാദമിയുടെ അവാര്‍ഡ്, 1965-ല്‍ പദ്മശ്രീ, തുടര്‍ന്ന് പദ്മഭൂഷണ്‍ അവാര്‍ഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണിത്തമ്പുരാന്‍, കൊച്ചി മഹാരാജാവ് തുടങ്ങിയവരില്‍നിന്നും പുരസ്കാരങ്ങളും ലഭിച്ചിരുന്നു. 02-04-1973-ല്‍ അന്തരിച്ചു.

              
Back

  Date updated :