Kizhakkemuri D.C.

Kizhakkemuri D.C.

Any

Reading

Problem

Literature

1914-1999

Kanjirappally

Kottayam, Nil

Nil

Back

NIL

കിഴക്കെമുറി ഡി.സി. 12-01-1914-ല്‍ കാഞ്ഞിരപ്പള്ളിയില്‍ ജനിച്ചു. സ്വാതന്ത്യ്രസമരസേനാനി, പുസ്തകപ്രസാധകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ഇദ്ദേഹം. ഡൊമിനിക് ചാക്കോ കിഴക്കെമുറി എന്നാണ് മുഴുവന്‍ പേര്. മലയാളത്തിലെ ആദ്യത്തെ കോളമിസ്റ് ആണ് ഇദ്ദേഹം. സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അധ്യാപകനായിരുന്ന ഇദ്ദേഹം 01-01-1945-ല്‍ കോട്ടയത്ത് സുഹൃത്തുക്കളോടൊപ്പം നാഷണല്‍ ബുക്ക്സ്റാള്‍ സ്ഥാപിച്ചു. 1945-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിന്റെ സ്ഥാപകാംഗമായി. പിന്നീട് 1949-ല്‍ നാഷണല്‍ ബുക്സ്റാളും സംഘവും ഒന്നായതിനെ തുടര്‍ന്ന് അവയുടെ ബിസിനസ്സ് മാനേജരായി. 1965 മുതല്‍ 73 വരെ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഇദ്ദേഹം. 1974-ല്‍ ഡി.സി. ബുക്സ് ആരംഭിച്ചു. 1977-ല്‍ കറന്റ്-ബുക്സിന്റെ മാനേജിങ് പാര്‍ട്ണര്‍, 1978-ല്‍ കൈരളി മുദ്രാലയത്തിന്റെ മാനേജിങ് പാര്‍ട്ണര്‍, 1980-ല്‍ കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റിന്റെ ഓണററി സെക്രട്ടറി, കേരള സ്റേറ്റ് ബുക് ഡവലപ്പ്മെന്റ് കൌണ്‍സില്‍, ഓഥേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ എന്നിവയില്‍ അംഗം, കോട്ടയം സിറ്റിസണ്‍സ് കൌണ്‍സില്‍, ഓള്‍ കേരള പബ്ളിഷേഴ്സ് ആന്റ് ബുക് സെല്ലേഴ്സ് അസോസിയേഷന്‍, കേരളാ സ്റേറ്റ് ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്‍ ഇവയുടെ പ്രസിഡന്റ്, ലിപി പരിഷ്കരണ കമ്മിറ്റിയിലും ഔദ്യോഗിക ഭാഷാ കമ്മിറ്റിയിലും അംഗം എന്നിങ്ങനെ 12 വര്‍ഷം വിവിധ പദവികളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. കോട്ടയം പബ്ളിക് ലൈബ്രറിയുടെ സെക്രട്ടറിയായിരുന്നു.
തീവണ്ടി തീവണ്ടി തീവണ്ടി, എലിവാണം, കുറ്റിച്ചൂല്‍, മുഖ്യമന്ത്രി മുതല്‍............., എന്നെ വെറുതെ വിടരുത്, സത്യം 95 ശതമാനം, പാലങ്ങളും പാലങ്ങളും, മെത്രാനും കൊതുകും, കറുപ്പും വെളുപ്പും, ഡല്‍ഹി കഥകള്‍ കുറച്ചുകൂടി, ഓഥേഴ്സ് ഗില്‍ഡും മാങ്ങാച്ചാറും, സെമിത്തേരിയില്‍ സ്ഥലം കുറവാണ് മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണ്.
വൈലോപ്പിള്ളി അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പബ്ളിഷേഴ്സ് അവാര്‍ഡ്, കൊടുപ്പുന്ന അവാര്‍ഡ്, ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ കണ്ടമ്പററി സ്റഡീസിന്റെ രാജീവ് ഗാന്ധി ദേശീയ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ വ്യക്തിയാണ് ഇദ്ദേഹം. 1999 ജനുവരിയില്‍ ഭാരതസര്‍ക്കാര്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 1999 ജനുവരി 26-ന് അന്തരിച്ചു.

              
Back

  Date updated :