Kayamkulam Kochunni

Kayamkulam Kochunni

Any

Reading

Problem

Historic Persons

1818-1859

Keerikkad

Alapuzha, Nil

Nil

Back

NIL

കായംകുളം കൊച്ചുണ്ണി 1818-ല്‍ കായംകുളത്തെ കീരിക്കാട് എന്ന സ്ഥലത്ത് ജനിച്ചു. മനുഷ്യസ്നേഹിയായ കള്ളനായിരുന്നു കൊച്ചുണ്ണി എന്നു പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയായിരുന്നില്ല. പിതാവ് കള്ളനായിരുന്നതിനാല്‍ കൊച്ചുണ്ണിക്കും പിന്‍തുടര്‍ച്ചാവകാശംപോലെ കള്ളന്‍ എന്ന പേരു കിട്ടി. കൂലിവേല ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ കളവ് തൊഴിലാക്കി. ദുരാഗ്രഹികളായ പണക്കാരുടെ മുതല്‍ കൊള്ളയടിച്ച് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു ഇയാളുടെ പതിവ്. ദീനാനുകമ്പ, ഉപകാരസ്മരണ, സത്യസന്ധത, നിശ്ചയദാര്‍ഢ്യം എന്നീ സ്വഭാവഗുണങ്ങളുള്ള മോഷ്ടാവായിരുന്നു. നിരവധി കേസുകളിലെ പ്രതിയായ ഇദ്ദേഹത്തെ പോലീസ് കസ്റഡിയിലെടുത്ത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടയ്ക്കുകയും 1859-ല്‍ ജയിലില്‍ കിടന്ന് മരണമടയുകയും ചെയ്തു.

              
Back

  Date updated :